Top

‘അക്രമ ഭീഷണിയുണ്ട്, സുരക്ഷ ചോദിക്കില്ല’; നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റേയും പൊലീസിന്റേയും ചുമതലയെന്ന് കസ്റ്റംസ് കമ്മീഷണര്‍

ഡോളര്‍ കടത്തുകേസില്‍ ഉന്നതരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്ന സാഹചര്യത്തില്‍ അക്രമ ഭീഷണിയുണ്ടെന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാര്‍. ഹൈക്കോടതിയില്‍ പത്രിക നല്‍കിയതില്‍ പ്രത്യാഘാതം പ്രതീക്ഷിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥരുടെ സുരക്ഷയില്‍ ഒരു വിട്ടുവീഴ്ച്ചയുമുണ്ടാകില്ലെന്നും സുമിത് കുമാര്‍ പറഞ്ഞു. ക്രമസമാധാനം പൂര്‍ണായും സംസ്ഥാന സര്‍ക്കാരിന്റെ കൈയിലാണ്. അവരാണത് നോക്കേണ്ടതെന്നും സുമിത് കുമാര്‍ പ്രതികരിച്ചു. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥന്റെ പ്രതികരണം. പൊലീസിന്റെ സുരക്ഷ തേടേണ്ട ആവശ്യമില്ല. ഇതൊക്കെ സംസ്ഥാന സര്‍ക്കാര്‍ അറിയുന്നതല്ലേ? പ്രത്യേകം ആവശ്യപ്പെടേണ്ട കാര്യമൊന്നുമില്ല. […]

6 March 2021 8:25 AM GMT

‘അക്രമ ഭീഷണിയുണ്ട്, സുരക്ഷ ചോദിക്കില്ല’; നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റേയും പൊലീസിന്റേയും ചുമതലയെന്ന് കസ്റ്റംസ് കമ്മീഷണര്‍
X

ഡോളര്‍ കടത്തുകേസില്‍ ഉന്നതരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്ന സാഹചര്യത്തില്‍ അക്രമ ഭീഷണിയുണ്ടെന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാര്‍. ഹൈക്കോടതിയില്‍ പത്രിക നല്‍കിയതില്‍ പ്രത്യാഘാതം പ്രതീക്ഷിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥരുടെ സുരക്ഷയില്‍ ഒരു വിട്ടുവീഴ്ച്ചയുമുണ്ടാകില്ലെന്നും സുമിത് കുമാര്‍ പറഞ്ഞു. ക്രമസമാധാനം പൂര്‍ണായും സംസ്ഥാന സര്‍ക്കാരിന്റെ കൈയിലാണ്. അവരാണത് നോക്കേണ്ടതെന്നും സുമിത് കുമാര്‍ പ്രതികരിച്ചു. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥന്റെ പ്രതികരണം.

പൊലീസിന്റെ സുരക്ഷ തേടേണ്ട ആവശ്യമില്ല. ഇതൊക്കെ സംസ്ഥാന സര്‍ക്കാര്‍ അറിയുന്നതല്ലേ? പ്രത്യേകം ആവശ്യപ്പെടേണ്ട കാര്യമൊന്നുമില്ല. സുരക്ഷ നല്‍കേണ്ടതു സംസ്ഥാന സര്‍ക്കാരിന്റേയും പൊലീസിന്റേയും ചുമതലയാണ്.

സുമിത് കുമാര്‍

പിന്‍വലിച്ച സിആര്‍പിഎഫ് സുരക്ഷ നിലനിര്‍ത്താന്‍ കേന്ദ്ര ധനമന്ത്രാലയത്തോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. അവരാണ് അതില്‍ തീരുമാനമെടുക്കേണ്ടത്.

Also Read: തെരഞ്ഞെടുപ്പല്ലേ? ആരോപണം വാരിവിതറി പൂഴിക്കടകന്‍ ഇഫക്ട് ഉണ്ടാക്കാമെന്നാണ് ഭാവമെന്ന് മുഖ്യമന്ത്രി; ‘കസ്റ്റംസ് തെരഞ്ഞെടുപ്പ് പ്രചാരണം സ്വമേധയ ഏറ്റെടുത്തു’

കള്ളക്കടത്തുകാര്‍ക്ക് പിന്നില്‍, ഭരണസ്വാധീനമുള്ള ശക്തരായ ആളുകളുണ്ടെന്നാണ് കസ്റ്റംസ്, ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ കള്ളക്കടത്ത് സംഘങ്ങളുടെ ആക്രമണത്തിന് ഇരാകുന്നതും തട്ടിക്കൊണ്ടുപോകലുകളും വ്യക്തമാക്കുന്നത്. മുന്‍പ് ഇങ്ങനെയൊന്നുമായിരുന്നില്ല സ്ഥിതി. ഇപ്പോള്‍, തീരെ മോശമാണ് അവസ്ഥ. ഇന്ന് പ്രവന്റീവ് കമ്മീഷണറേറ്റിലേക്ക് മാര്‍ച്ചുണ്ടായിരുന്നു. ഹൈക്കോടതിയില്‍ ഞാന്‍ തന്നെ പത്രിക നല്‍കേണ്ട സാഹചര്യമുണ്ടായി. ഇതിനെ എന്തുതരം ക്രമസമാധാനമെന്നാണ് വിളിക്കേണ്ടതെന്നും കസ്റ്റംസ് കമ്മീഷണര്‍ ചോദിച്ചു. ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനേയും ഐ ഫോണ്‍ കൈമാറ്റവുമായി ബന്ധപ്പെട്ട് സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയേയും കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് കമ്മീഷണറുടെ പ്രതികരണങ്ങള്‍.

Next Story