Top

‘ഞങ്ങളെ ആക്രമിക്കുന്നവരുണ്ടാകും വിമര്‍ശിക്കുന്നവരുണ്ടാകും, അവരാ വഴിക്ക് പോവുക’, അര്‍ജന്റീനയ്ക്ക് ഒപ്പമെന്ന് എംഎം മണിയും സന്ദീപ് വാര്യരും

ഫുട്‌ബോളിനോടും അര്‍ജന്റീന ടീമിനോടുമുള്ള തങ്ങളുടെ ആരാധന വ്യക്തമാക്കി മുന്‍മന്ത്രി എം എം മണിയും ബിജെപി നേതാവ് സന്ദീപ് ജി വാര്യരും. കോപ്പ അമേരിക്ക മത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കേ ഇന്നലെ അര്‍ജന്റീനയുടെ മാച്ചിന് മുന്നോടിയായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പുകളിലാണ് ഇരുവരും അവസാനമായി പിന്തുണ വ്യക്തമാക്കുന്നത്. മത്സരം കാണുന്ന ചിത്രം ഉള്‍പ്പെടെ പങ്കുവച്ച് കൊണ്ടാണ് സന്ദീപ് വാര്യര്‍ തന്റെ പ്രിയ ടീം അര്‍ജന്റീനയാണെന്ന് വ്യക്തമാക്കുന്നത്. എന്നാല്‍, നേരത്തെ തന്നെ അര്‍ജന്റീന ആരാധകനെന്ന് പലവട്ടം വ്യക്തമാക്കിയിട്ടുള്ള എം എം മണി മത്സരത്തിന് […]

15 Jun 2021 1:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഞങ്ങളെ ആക്രമിക്കുന്നവരുണ്ടാകും വിമര്‍ശിക്കുന്നവരുണ്ടാകും, അവരാ വഴിക്ക് പോവുക’, അര്‍ജന്റീനയ്ക്ക് ഒപ്പമെന്ന് എംഎം മണിയും സന്ദീപ് വാര്യരും
X

ഫുട്‌ബോളിനോടും അര്‍ജന്റീന ടീമിനോടുമുള്ള തങ്ങളുടെ ആരാധന വ്യക്തമാക്കി മുന്‍മന്ത്രി എം എം മണിയും ബിജെപി നേതാവ് സന്ദീപ് ജി വാര്യരും. കോപ്പ അമേരിക്ക മത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കേ ഇന്നലെ അര്‍ജന്റീനയുടെ മാച്ചിന് മുന്നോടിയായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പുകളിലാണ് ഇരുവരും അവസാനമായി പിന്തുണ വ്യക്തമാക്കുന്നത്. മത്സരം കാണുന്ന ചിത്രം ഉള്‍പ്പെടെ പങ്കുവച്ച് കൊണ്ടാണ് സന്ദീപ് വാര്യര്‍ തന്റെ പ്രിയ ടീം അര്‍ജന്റീനയാണെന്ന് വ്യക്തമാക്കുന്നത്.

എന്നാല്‍, നേരത്തെ തന്നെ അര്‍ജന്റീന ആരാധകനെന്ന് പലവട്ടം വ്യക്തമാക്കിയിട്ടുള്ള എം എം മണി മത്സരത്തിന് മുമ്പ് തന്നെ ആശംസകള്‍ നേര്‍ന്ന് പോസ്റ്റ് പങ്കുവച്ചിരുന്നു. ഞങ്ങളെ ആക്രമിക്കുന്നവരുണ്ടാകും വിമര്‍ശിക്കുന്നവരുണ്ടാകും, അവരാ വഴിക്ക് പോവുക എന്നുള്ളത് മാത്രമേയുള്ളൂ. അതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല. എന്നായിരുന്നു എം എം മണിയുടെ പ്രതികരണം. ചെഗുവേരയുടെ അര്‍ജന്റീന, മറഡോണയുടെ അര്‍ജന്റീന, അര്‍ജന്റീനയുടെ ഫാന്‍ എന്ന് വ്യക്തമാക്കുകയാണ് എം മണി. വാമോസ് അര്‍ജന്റീന എന്ന മുദ്രാവാക്യമാണ് സന്ദീപ് ജി വാര്യരും എം എം മണിയും പങ്കിടുന്നത്.

രസകരമായ നിരവധി കമന്റുകളാണ് ഇരുവരുടെയും പോസ്റ്റിനടിയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്്. അതില്‍ എം എം മണിയുടെ പോസ്റ്റിന് കീഴിലെ മുന്‍ മന്ത്രിയും എം.എല്‍.എയുമായ കടകംപള്ളി സുരേന്ദ്രന്റെ കമന്റ് ഇതിനോടകം വൈറലാവുകയും ചെയ്തിട്ടുണ്ട്. ബ്രസീലിന്റെ ആരാധകനായ കടകംപള്ളി സുരേന്ദ്രന്‍ ഇത്തവണ കപ്പ് ബ്രസീല്‍ നേടുമെന്ന് ഉറപ്പിച്ച് പറയുകയാണ്. ‘ആശാനേ.. ഇത്തവണ കപ്പ് ഞങ്ങള്‍ക്കാണ്.. മഞ്ഞപ്പട..” എന്നാണ് കടകംപള്ളി കമന്റായി രേഖപ്പെടുത്തിയത്. എന്നാല്‍ അതിന് മികച്ച് മറുപടിയും എം എം മണി നല്‍കുന്നുണ്ട്. ആത്മവിശ്വാസം നല്ലതാണ് അവസാനം വരെ എന്നാണ് എംഎം മണിയുടെ മറുപടി.

എന്നാല്‍, മെസിയുടെ ഫ്രീകിക്ക് ഗോളിനും കഴിഞ്ഞ മത്സരത്തില്‍ അര്‍ജന്റീനയെ രക്ഷിക്കാനായില്ല. കോപ്പാ അമേരിക്ക ഫുട്ബോളില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ അവര്‍ക്ക് ചിലിയോട് 1-1 സമനില വഴങ്ങേണ്ടി വന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ചിലി അര്‍ജന്റീനയെ പിടിച്ചു കെട്ടുന്നത്.

ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ 33-ാം മിനിറ്റില്‍ മെസി ഗോളില്‍ ലീഡ് നേടിയ അര്‍ജന്റീനയെ രണ്ടാം പകുതിയില്‍ എഡ്വേര്‍ഡോ വര്‍ഗാസ് നേടിയ ഗോളിലാണ് ചിലി തളച്ചത്. അര്‍ജന്റീനയ്ക്കായി മെസിയുടെ 73-ാം രാജ്യാന്തര ഗോളായിരുന്നു ഇത്. മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയതും അവസരങ്ങള്‍ തുറന്നെടുത്തതും അര്‍ജന്റീനയയിരുന്നു. എന്നാല്‍ ചിലിയുടെ കിടയറ്റ പ്രകടനം മൂന്നു പോയിന്റ് സ്വന്തമാക്കുന്നതില്‍ നിന്ന് അവരെ തടഞ്ഞു. മുന്‍നിരയില്‍ ലാത്വാരോ മാര്‍ട്ടിനസും നിക്കോളാസ് ഗോണ്‍സാലസും പാഴാക്കിയ അവസരങ്ങളില്ലായിരുന്നെങ്കില്‍ ചുരുങ്ങിയത് നാലു ഗോളിനെങ്കിലും അര്‍ജന്റീന ജയിക്കേണ്ടതായിരുന്നു.

Next Story