IPL 2021

ലെഗ് സ്ലിപ്പില്‍ സൂപ്പര്‍ മാനായ ചേതന്‍ സകറിയ; പൂരന്‍ ഗോള്‍ഡണ്‍ ഡെക്, വീഡിയോ

ഫീല്‍ഡില്‍ സൂപ്പര്‍മാനായി യുവതാരം ചേതന്‍ സകറിയ. പതിനെട്ടാം ഓവറിലാണ് മത്സരത്തില്‍ രാജസ്ഥാന്റെ ഏറ്റവും മികച്ച ഫീല്‍ഡിംഗ് പ്രകടനം. ക്രിസ് മോറിസ് എറിഞ്ഞ ഓവറില്‍ ആദ്യ പന്ത് കെ.എല്‍ രാഹുല്‍ ഗ്യാലറിയിലെത്തിച്ചു. രണ്ടാം പന്തില്‍ സിംഗിള്‍. സ്‌ട്രൈകില്‍ വന്ന ദീപക് ഹുഡ ലോംഗില്‍ ക്യാച്ച് നല്‍കി മടങ്ങി.

‌സ്‌ട്രൈകില്‍ എത്തിയ രാഹുല്‍ വീണ്ടും മോറിസിനെ സിക്‌സടിച്ചു. അടുത്ത പന്ത് സിംഗിള്‍. ആദ്യമായി സ്‌ട്രൈക്കിലെത്തിയ നിക്കോളാസ് പൂരന്‍ ബൗണ്‍സര്‍ ആഞ്ഞടിച്ചു. എന്നാല്‍ ലെഗ് സ്ലിപ്പിലുണ്ടായിരുന്ന ചേതന്‍ പന്ത് പറന്നു പിടിച്ചു. അദ്ഭുതമെന്നാണ് കമന്റേറ്റര്‍മാര്‍ ചേതന്റെ പ്രകടനത്തെ വിശേഷിപ്പിച്ചത്.

അവസാന ഓവറില്‍ സിക്‌സടിക്കാന്‍ ശ്രമിച്ച കെ.എല്‍ രാഹുലിനെയും മികച്ച ക്യാച്ചിലൂടെ രാഹുല്‍ തെവാട്ടിയ പുറത്താക്കിയിരുന്നു. സിക്‌സുറപ്പിച്ച ഹിറ്റ് ലൈനില്‍ നിന്ന് തട്ടി ഉയര്‍ത്തി, രണ്ടാമത്തെ ശ്രമത്തില്‍ തെവാട്ടിയ കൈപ്പിടിയിലൊതുക്കി.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Covid 19 updates

Latest News