Top

ഥാര്‍ എസ്.യു.വി സമ്മാനമായി നല്‍കിയ ആനന്ദ് മഹീന്ദ്രയ്ക്ക് നന്ദിയറിയിച്ച് സുന്ദര്‍; നടരാജനും സിറാജിനും കാത്തിരിക്കുന്നു

ഥാര്‍ എസ്.യു.വി സമ്മാനമായി നല്‍കിയ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയുടെ നന്ദിയറിയിച്ച് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍. ആസ്‌ട്രേലിയന്‍ പര്യടനത്തില്‍ മിന്നും പ്രകടനം പുറത്തെടുത്ത ആറ് യുവ താരങ്ങള്‍ക്കാണ് ആനന്ദ് മഹീന്ദ്ര ഥാര്‍ എസ്.യു.വി സമ്മാനം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഷാര്‍ദ്ദുള്‍ താക്കൂര്‍, തങ്കരസു നടരാജന്‍, മുഹമ്മദ് സിറാജ്, ശുഭ്മാന്‍ ഗില്‍, നവ്ദീപ് സൈനി എന്നിവരാണ് മറ്റു താരങ്ങള്‍. ഇവരെല്ലാം ഓസീസ് പര്യടനത്തിനിടെ അരങ്ങേറിയ താരങ്ങളാണെന്നതാണ് പ്രത്യേകത. ”യുവാക്കള്‍ക്ക് നല്‍കുന്ന പിന്തുണയ്ക്കും അംഗീകാരത്തിനും നന്ദിയറിക്കുന്നു. പ്രകടനം കൂടുതല്‍ […]

29 Jan 2021 9:12 AM GMT

ഥാര്‍ എസ്.യു.വി സമ്മാനമായി നല്‍കിയ ആനന്ദ് മഹീന്ദ്രയ്ക്ക് നന്ദിയറിയിച്ച് സുന്ദര്‍; നടരാജനും സിറാജിനും കാത്തിരിക്കുന്നു
X

ഥാര്‍ എസ്.യു.വി സമ്മാനമായി നല്‍കിയ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയുടെ നന്ദിയറിയിച്ച് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍. ആസ്‌ട്രേലിയന്‍ പര്യടനത്തില്‍ മിന്നും പ്രകടനം പുറത്തെടുത്ത ആറ് യുവ താരങ്ങള്‍ക്കാണ് ആനന്ദ് മഹീന്ദ്ര ഥാര്‍ എസ്.യു.വി സമ്മാനം നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

ഷാര്‍ദ്ദുള്‍ താക്കൂര്‍, തങ്കരസു നടരാജന്‍, മുഹമ്മദ് സിറാജ്, ശുഭ്മാന്‍ ഗില്‍, നവ്ദീപ് സൈനി എന്നിവരാണ് മറ്റു താരങ്ങള്‍. ഇവരെല്ലാം ഓസീസ് പര്യടനത്തിനിടെ അരങ്ങേറിയ താരങ്ങളാണെന്നതാണ് പ്രത്യേകത.

”യുവാക്കള്‍ക്ക് നല്‍കുന്ന പിന്തുണയ്ക്കും അംഗീകാരത്തിനും നന്ദിയറിക്കുന്നു. പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഞങ്ങളിനിയും ശ്രമിക്കും. ഈ സമ്മാനത്തിന് നന്ദി”

വാഷിംഗ്ടണ്‍ സുന്ദര്‍

അര്‍ഹിച്ച സമ്മാനം, മിന്നും പ്രകടനം

സീനിയര്‍ താരങ്ങള്‍ നിരുത്തരവാദിത്വം കാണിച്ചപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദറും ഷാര്‍ദ്ദുള്‍ താക്കൂറും നടത്തിയ ചെറുത്തുനില്‍പ്പാണ് ബ്രിസ്‌ബേനിലെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് രക്ഷയായത്. ഓസീസിന് മുന്‍തൂക്കം ലഭിക്കുന്ന ബ്രിസ്‌ബേനിലെ മൈതാനത്ത് ആദ്യ ഇന്നിംഗ്‌സില്‍ മികച്ച സ്‌കോര്‍ നേടാന്‍ സാധിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ അപകടരമാവുമായിരുന്നു. മുന്‍നിര താരങ്ങള്‍ കൈവിട്ട കളി വാലറ്റത്ത് നിന്ന് താക്കൂറും സുന്ദറും പൊരുതിയതോടെ വലിയ ലീഡ് നേടാന്‍ ഓസീസിന് കഴിഞ്ഞില്ല.

കരിയറിലെ രണ്ടാം മത്സരത്തിനാണ് താക്കൂര്‍ ഇറങ്ങുന്നത്. വാഷിംഗ്ടണ്‍ സുന്ദറാകട്ടെ അരങ്ങേറ്റ മത്സരവും. ബൗളറുടെ റോളില്‍ തിളങ്ങിയാണ് സുന്ദര്‍ ബാറ്റിംഗിന് ഇറങ്ങുന്നത്. മൂന്ന് വിക്കറ്റാണ് ആദ്യ ഇന്നിംഗിസില്‍ സുന്ദര്‍ നേടിയത്. സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച സുന്ദര്‍ താക്കൂറിനൊപ്പം കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളൊന്ന് ബ്രിസ്‌ബേനില്‍ പടത്തുയര്‍ത്തി. 114 പന്തുകള്‍ നേരിട്ട സുന്ദര്‍ 62 റണ്‍സ് സ്വന്തം പേരിലാക്കി. രണ്ടാം ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റും നിര്‍ണായകമായ 22 റണ്‍സും വാഷിംഗ്ടണ്‍ സ്വന്തമാക്കിയിരുന്നു.

വംശീയ അധിക്ഷേപങ്ങളെ അതിജീവിച്ച യുവനിര

സിഡ്‌നിയില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെയാണ് അരങ്ങേറ്റ താരം സിറാജിനെതിരെ വംശീയ അധിക്ഷേപമുണ്ടാവുന്നത്. എന്നാല്‍ വിരോചിത പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യ സിഡ്‌നി ടെസ്റ്റ് സമനിലയിലാക്കി. ജസ്പ്രീത് ബുമ്രയ്ക്കും സിറാജിനുമെതിരെ വംശീയ അധിക്ഷേപം നടത്തിയ കാണികളെ മൈതാനത്ത് നിന്ന് പുറത്താക്കുകയും ക്രിക്കറ്റ് ആസ്‌ട്രേലിയ ഇന്ത്യന്‍ താരങ്ങളോട് മാപ്പ് ചോദിക്കുകയും ചെയ്താണ് വിവാദം ഒഴിവാക്കിയത്. മാനസികമായ വെല്ലുവിളിയെ അതിജീവിച്ച സിറാജ് തന്നെയായിരുന്നു സിഡ്‌നിയിലെ സൂപ്പര്‍ താരം.

ബ്രിസ്‌ബേനില്‍ സിറാജ് 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ കംഗാരുക്കളുടെ ബാറ്റിംഗിന്റെ നട്ടെല്ലൊടിച്ചത് സിറാജും ഷാര്‍ദ്ദുള്‍ താക്കൂറുമാണ്. കരിയറിലെ രണ്ടാമത്തെ അന്താരാഷ്ട്ര മത്സരത്തിലാണ് സിറാജ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയതെന്നത് പ്രത്യേകം ഓര്‍ക്കണം. ബുംമ്രയുടെ പരിക്ക് കാരണം കളത്തിലിറങ്ങിയ നടരാജന്‍ ബ്രിസ്‌ബേനില്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. പരിക്കുകളോടെ ടീമിന് നേട്ടത്തിന് വേണ്ടി കളിച്ച നവ്ദീപ് സൈനിയും മികച്ചുനിന്നു.

Next Story

Popular Stories