Top

‘ഋഷഭ് പന്ത് മാത്രമായിരുന്നില്ല’; വാലറ്റത്ത് വാഷിംഗ്ടണ്‍ സുന്ദറെന്ന ഒറ്റയാനുമുണ്ടായിരുന്നു

മൊട്ടേറയില്‍ വമ്പന്‍ വിജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമില്‍ ഏറെ അഭിനന്ദിക്കപ്പെട്ടത് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ പ്രകടനമായിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ ലീഡുയര്‍ത്തുന്നതില്‍ മറ്റൊരു നിര്‍ണായക പങ്കുവഹിച്ച വാഷിംഗ്ടണ്‍ സുന്ദറിന് കൈയ്യടിക്കാതിരിക്കാനാവില്ല. വിരാട് കോഹ്‌ലിയും രെഹാനയും പൂജാരയുമെല്ലാം വീണുപോയ സമയത്തായിരുന്നു ഋഷഭ് പന്തിന്റെ രക്ഷാപ്രവര്‍ത്തനം. ഏകദിന ശൈലിയില്‍ കളിച്ച് പന്ത് 101 റണ്‍സ് അടിച്ചെടുത്തു. ടെസ്റ്റ് ക്രിക്കറ്റിലെ ഓര്‍ത്തഡോക്‌സ് രീതിയില്‍ കളിക്കാനറിയുന്ന വ്യക്തിയാണ് വാഷി. തകര്‍ച്ച മണത്തപ്പോള്‍ ഋഷഭ് ആക്രമിച്ചു കളിച്ചു. എന്നാല്‍ മറുവശത്ത് ബൌളര്‍മാരുടെ ക്ഷമയെ നൂറുവട്ടം […]

6 March 2021 9:41 AM GMT

‘ഋഷഭ് പന്ത് മാത്രമായിരുന്നില്ല’; വാലറ്റത്ത് വാഷിംഗ്ടണ്‍ സുന്ദറെന്ന ഒറ്റയാനുമുണ്ടായിരുന്നു
X

മൊട്ടേറയില്‍ വമ്പന്‍ വിജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമില്‍ ഏറെ അഭിനന്ദിക്കപ്പെട്ടത് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ പ്രകടനമായിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ ലീഡുയര്‍ത്തുന്നതില്‍ മറ്റൊരു നിര്‍ണായക പങ്കുവഹിച്ച വാഷിംഗ്ടണ്‍ സുന്ദറിന് കൈയ്യടിക്കാതിരിക്കാനാവില്ല. വിരാട് കോഹ്‌ലിയും രെഹാനയും പൂജാരയുമെല്ലാം വീണുപോയ സമയത്തായിരുന്നു ഋഷഭ് പന്തിന്റെ രക്ഷാപ്രവര്‍ത്തനം. ഏകദിന ശൈലിയില്‍ കളിച്ച് പന്ത് 101 റണ്‍സ് അടിച്ചെടുത്തു.

ടെസ്റ്റ് ക്രിക്കറ്റിലെ ഓര്‍ത്തഡോക്‌സ് രീതിയില്‍ കളിക്കാനറിയുന്ന വ്യക്തിയാണ് വാഷി. തകര്‍ച്ച മണത്തപ്പോള്‍ ഋഷഭ് ആക്രമിച്ചു കളിച്ചു. എന്നാല്‍ മറുവശത്ത് ബൌളര്‍മാരുടെ ക്ഷമയെ നൂറുവട്ടം പരീക്ഷിച്ച് പ്രതിരോധം തീര്‍ക്കുകയാണ് സുന്ദര്‍ ചെയ്തത്. 174 പന്തുകളെ പ്രതിരോധിച്ചു. 10 ബൗണ്ടറികളും ഒരു സിക്‌സും ഉള്‍പ്പെടെ 96 റണ്‍സ് സ്വന്തം പേരിലെഴുതി. ഋഷഭിന് സുന്ദര്‍ നല്‍കിയ പിന്തുണയ്ക്ക് സമാനമായി മറ്റൊരാളുണ്ടായിരുന്നെങ്കില്‍ ചരിത്രം മറ്റൊന്നാകുമായിരുന്നു. അര്‍ഹിച്ച സെഞ്ച്വറിക്ക് നാല് റണ്‍സകലെ ഇന്ത്യ വീണപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദറിന് നിര്‍ഭാഗ്യത്തിന്റെ മത്സരം കൂടിയായി മൊട്ടേറയിലേത്.

ആർ. അശ്വിനെക്കാള്‍ മികച്ച രീതിയില്‍ ബാറ്റ് വീശാന്‍ കഴിവുള്ള താരമായി വാഷിയെ കാണാവുന്നതാണ്. ടി20യില്‍ നന്നായി കളിക്കാന്‍ അറിവുള്ള, ടെസ്റ്റിന്റെ സ്വഭാവത്തിന് അനുസരിച്ച് ശൈലിയെ പൊളിച്ചെഴുതുന്ന അപൂര്‍വ്വം താരങ്ങളെ അന്താരാഷ്ട്ര ക്രിക്കറ്റിലുള്ളു. എല്ലാ ഫോര്‍മാറ്റുകളിലും ഒരേ ശൈലിയില്‍ ബാറ്റുവീശുന്ന വീരേന്ദ്ര സെവാഗ്, ക്രിസ്‌ഗെയില്‍ തുടങ്ങിയ താരങ്ങളുമായിട്ടാണ് ഋഷഭ് പന്തിന് ഏറെ സാദൃശ്യം. എന്നാല്‍ ഓരോ സാഹചര്യത്തിന് അനുസരിച്ച് കളിമാറ്റുന്ന ഓള്‍റൗണ്ടറായിട്ടാവും വാഷിംഗ്ടണ്‍ അറിയപ്പെടുക.

മത്സരത്തില്‍ രണ്ട് വിക്കറ്റും നേടാന്‍ കഴിഞ്ഞ വാഷി സെഞ്ച്വറി നേടിയിരുന്നെങ്കില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിനും അര്‍ഹനായേനെ. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഇത്തവണ ഗെയിം ചേഞ്ചര്‍ അവാര്‍ഡ് മാത്രമായിരുന്നു തമിഴ്‌നാട്ടുകാരന്റെ പേരിലെഴുതപ്പെട്ടത്.

Next Story

Popular Stories