Top

കലിപ്പായി വാഷിംഗ്ടണ്‍ സുന്ദര്‍; ക്യാച്ചെടുക്കുമ്പോള്‍ വഴിമുടക്കിയ ബെയര്‍‌സ്റ്റോയെ പേടിപ്പിച്ചു; വീഡിയോ

ആദ്യ ടി20 തോല്‍വിക്ക് പിന്നാലെ ചര്‍ച്ചയായി ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍‌സ്റ്റോ വാഷിംഗ്ടണ്‍ സുന്ദറിന്റെ ക്യാച്ച് തടസപ്പെടുത്തിയ സംഭവം. മികച്ച ഫോമില്‍ ക്രീസില്‍ സ്ഥാനമുറപ്പിച്ച ഡേവിഡ് മലാനെ പുറത്താക്കാന്‍ ലഭിച്ച അവസരം ബെയര്‍‌സ്റ്റോ നഷ്ടപ്പെടുത്തിയെന്നാണ് ആരോപണം. എന്നാല്‍ ബെയര്‍‌സ്റ്റോ മനപൂര്‍പ്പം അത്തരമൊരു ഇടപെടല്‍ നടത്തിയിട്ടില്ലെന്നും മറുപടിയും ഉയർന്നിട്ടുണ്ട്. ഇംഗ്ലണ്ട് ആധിപത്യ വിജയത്തിലേക്ക് നീങ്ങുന്നതിനിടെയാണ് സുന്ദര്‍ പന്തെറിയാനെത്തുന്നത്. ആദ്യ ഓവറില്‍ ജെയ്‌സണ്‍ റോയിയെ പുറത്താക്കിയ താരം ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. രണ്ടാം ഓവറില്‍ ഡേവിഡ് മലാന പുറത്താക്കാനുള്ള […]

13 March 2021 2:17 AM GMT

കലിപ്പായി വാഷിംഗ്ടണ്‍ സുന്ദര്‍; ക്യാച്ചെടുക്കുമ്പോള്‍ വഴിമുടക്കിയ ബെയര്‍‌സ്റ്റോയെ പേടിപ്പിച്ചു; വീഡിയോ
X

ആദ്യ ടി20 തോല്‍വിക്ക് പിന്നാലെ ചര്‍ച്ചയായി ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍‌സ്റ്റോ വാഷിംഗ്ടണ്‍ സുന്ദറിന്റെ ക്യാച്ച് തടസപ്പെടുത്തിയ സംഭവം. മികച്ച ഫോമില്‍ ക്രീസില്‍ സ്ഥാനമുറപ്പിച്ച ഡേവിഡ് മലാനെ പുറത്താക്കാന്‍ ലഭിച്ച അവസരം ബെയര്‍‌സ്റ്റോ നഷ്ടപ്പെടുത്തിയെന്നാണ് ആരോപണം. എന്നാല്‍ ബെയര്‍‌സ്റ്റോ മനപൂര്‍പ്പം അത്തരമൊരു ഇടപെടല്‍ നടത്തിയിട്ടില്ലെന്നും മറുപടിയും ഉയർന്നിട്ടുണ്ട്.

ഇംഗ്ലണ്ട് ആധിപത്യ വിജയത്തിലേക്ക് നീങ്ങുന്നതിനിടെയാണ് സുന്ദര്‍ പന്തെറിയാനെത്തുന്നത്. ആദ്യ ഓവറില്‍ ജെയ്‌സണ്‍ റോയിയെ പുറത്താക്കിയ താരം ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. രണ്ടാം ഓവറില്‍ ഡേവിഡ് മലാന പുറത്താക്കാനുള്ള അവസരം കൈവന്നു. സുന്ദറിന്റെ മനോഹരമായ പന്ത് മലാന്‍ ബാളിംഗ് എന്‍ഡിലേക്ക് അടിച്ചു. എന്നാല്‍ ക്യാച്ചെടുത്താനുള്ള ശ്രമത്തിന് നോണ്‍ സ്‌ട്രൈക്കിലുണ്ടായിരുന്ന ബെയര്‍‌സ്റ്റോ തടസമായി.

ബെയര്‍‌സ്റ്റോ മനപൂര്‍വ്വം വഴിമുടക്കിയെന്നായിരുന്നു സുന്ദറിന്റെ ആരോപണം. എന്നാല്‍ താന്‍ അത്തരമൊരു നീക്കം നടത്തിയിട്ടില്ലെന്ന് ബെയര്‍‌സ്റ്റോ വാദിച്ചു. അംപയര്‍ ഇടപെട്ടാണ് സംഭവം ഒത്തുതീര്‍പ്പാക്കിയത്. മത്സരത്തിന് പിന്നാലെ വിഷയം ആരാധകര പോരിനും വഴിയൊരുക്കിയിട്ടുണ്ട്.

Next Story

Popular Stories