Top

വെയ്ല്‍സിനെ പിടിച്ചുകെട്ടി സ്വിറ്റ്‌സര്‍ലന്‍ഡ്; ആവേശ സമനില

യൂറോ കപ്പ് ഫുട്‌ബോളില്‍ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിനൊടുവില്‍ വെയ്ല്‍സും സ്വിറ്റ്‌സര്‍ലന്‍ഡും ഓരോ ഗോളടിച്ചു സമനിലയില്‍ പിരിഞ്ഞു. ജയം ലക്ഷ്യമിട്ട് എത്തിയ വെല്‍ഷ് പടയ്ക്കു പക്ഷേ കടുത്ത സ്വിസ് പ്രതിരോധത്തിനു മുന്നില്‍ തലകുനിക്കേണ്ടി വന്നു. യൂറോപ്യന്‍ ഫുട്‌ബോളിലെ പരിചിത മുഖങ്ങള്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷമാണ് രണ്ടു ഗോളുകളും പിറന്നത്. ഗാരെത് ബെയ്‌ലിന്റെ വെയ്ല്‍സിനെ ഞെട്ടിച്ച് 49-ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് മുന്നിലെത്തി. സൂപ്പര്‍ താരം ഷാക്കീരിയെടുത്ത കോര്‍ണര്‍ കിക്കില്‍ നിന്ന് എമ്പോളോയാണ് വലകുലുക്കിയത്. ലീഡ് നേടിയതിനു […]

12 Jun 2021 11:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വെയ്ല്‍സിനെ പിടിച്ചുകെട്ടി സ്വിറ്റ്‌സര്‍ലന്‍ഡ്; ആവേശ സമനില
X

യൂറോ കപ്പ് ഫുട്‌ബോളില്‍ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിനൊടുവില്‍ വെയ്ല്‍സും സ്വിറ്റ്‌സര്‍ലന്‍ഡും ഓരോ ഗോളടിച്ചു സമനിലയില്‍ പിരിഞ്ഞു. ജയം ലക്ഷ്യമിട്ട് എത്തിയ വെല്‍ഷ് പടയ്ക്കു പക്ഷേ കടുത്ത സ്വിസ് പ്രതിരോധത്തിനു മുന്നില്‍ തലകുനിക്കേണ്ടി വന്നു.

യൂറോപ്യന്‍ ഫുട്‌ബോളിലെ പരിചിത മുഖങ്ങള്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷമാണ് രണ്ടു ഗോളുകളും പിറന്നത്. ഗാരെത് ബെയ്‌ലിന്റെ വെയ്ല്‍സിനെ ഞെട്ടിച്ച് 49-ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് മുന്നിലെത്തി.

സൂപ്പര്‍ താരം ഷാക്കീരിയെടുത്ത കോര്‍ണര്‍ കിക്കില്‍ നിന്ന് എമ്പോളോയാണ് വലകുലുക്കിയത്. ലീഡ് നേടിയതിനു പിന്നാലെ പ്രതിരോധം ശക്തിപ്പെടുത്താനാണ് സ്വിസ് പട ശ്രമിച്ചത്. ഇതോടെ ആക്രമണങ്ങള്‍ക്കു മൂര്‍ച്ച കൂട്ടിയ വെയ്ല്‍സ് ഒടുവില്‍ 75-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു.

ബോക്‌സിനു കുറുകെ വന്ന ഒരു ക്രോസിന് തലവച്ച് കീഫര്‍ മുറെയാണ് അവരുടെ സമനില ഗോള്‍ നേടിയത്. ഒപ്പമെത്തിയതോടെ ആത്മവിശ്വാസം വീണ്ടെടുത്ത വെയ്ല്‍സി ശേഷിച്ച മിനിറ്റുകളില്‍ വിജയഗോളിനായി പൊരുതിയെങ്കിലും സ്വിസ് പ്രതിരോാധം പിടിച്ചുനിന്നു.

ഗ്രൂപ്പില്‍ ഒരു ജയം നേടിയ ഇറ്റലിയാണ് ഒന്നാമത്. സ്വിറ്റ്‌സര്‍ലന്‍ഡുമായാണ് ഇറ്റലിയുടെ അടുത്ത മത്സരം. വെയ്ല്‍സ് അടുത്ത മത്സരത്തില്‍ തുര്‍ക്കിയെ നേരിടും.

Next Story

Popular Stories