Top

സേവ്യര്‍ ചിറ്റിലപ്പള്ളിയോ അനൂപ് കിഷോറോ?; അനില്‍ അക്കരക്കെതിരെ സിപിഐഎം തെരഞ്ഞെടുപ്പില്‍ രംഗത്തിറക്കുക ആരെ?

തൃശ്ശൂര്‍: നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കവേ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി സാധ്യത ചര്‍ച്ചകള്‍ സജീവമായി. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാഷ്ട്രീയ ചര്‍ച്ചകള്‍ നിയമസഭ തെരഞ്ഞെടുപ്പിന് കേന്ദ്രീകരിച്ചായി. ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് കേരളം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സ്ഥലമാണ് വടക്കാഞ്ചേരി. കേസുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിനെതിരെ കടുത്ത വിമര്‍ശനം നടത്തിയ അനില്‍ അക്കരയാണ് നിലവില്‍ മണ്ഡലത്തെ നിലവില്‍ പ്രതിനീധികരിക്കുന്നത്. അനില്‍ അക്കരക്കെതിരെ പ്രധാന മുന്നണിയായ എല്‍ഡിഎഫ് ആരെ രംഗത്തിറക്കുമെന്ന ചോദ്യങ്ങള്‍ മണ്ഡലത്തിലും പുറത്തും സജീവമാണ്. സിപിഐഎമ്മിനാണ് എല്‍ഡിഎഫില്‍ ഈ […]

25 Dec 2020 1:55 AM GMT

സേവ്യര്‍ ചിറ്റിലപ്പള്ളിയോ അനൂപ് കിഷോറോ?; അനില്‍ അക്കരക്കെതിരെ സിപിഐഎം തെരഞ്ഞെടുപ്പില്‍ രംഗത്തിറക്കുക ആരെ?
X

തൃശ്ശൂര്‍: നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കവേ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി സാധ്യത ചര്‍ച്ചകള്‍ സജീവമായി. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാഷ്ട്രീയ ചര്‍ച്ചകള്‍ നിയമസഭ തെരഞ്ഞെടുപ്പിന് കേന്ദ്രീകരിച്ചായി.

ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് കേരളം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സ്ഥലമാണ് വടക്കാഞ്ചേരി. കേസുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിനെതിരെ കടുത്ത വിമര്‍ശനം നടത്തിയ അനില്‍ അക്കരയാണ് നിലവില്‍ മണ്ഡലത്തെ നിലവില്‍ പ്രതിനീധികരിക്കുന്നത്.

അനില്‍ അക്കരക്കെതിരെ പ്രധാന മുന്നണിയായ എല്‍ഡിഎഫ് ആരെ രംഗത്തിറക്കുമെന്ന ചോദ്യങ്ങള്‍ മണ്ഡലത്തിലും പുറത്തും സജീവമാണ്. സിപിഐഎമ്മിനാണ് എല്‍ഡിഎഫില്‍ ഈ സീറ്റ്.

മണ്ഡലത്തില്‍ നിന്നുള്ള സിപിഐഎമ്മിന്റെ പ്രധാന നേതാക്കളായ സേവ്യര്‍ ചിറ്റിലപ്പള്ളിയുടേയും അനൂപ് കിഷോറിന്റെയും പേരുകളാണ് നിലവില്‍ ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് സിപിഐഎം ആദ്യം പരിഗണിച്ചത് കെപിഎസി ലളിതയെ ആയിരുന്നു. എന്നാല്‍ സേവ്യര്‍ ചിറ്റിലപ്പിള്ളിയെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും മറ്റുള്ളവരെയും രംഗതെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കെപിഎസി ലളിതയ്ക്കും സേവ്യര്‍ ചിറ്റിലപ്പള്ളിയ്ക്കും സീറ്റ് അനുവദിച്ചില്ല.

തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന മേരി തോമസിനെയാണ് സിപിഐഎം സ്ഥാനാര്‍ത്ഥിയാക്കിയത്. 43 വോട്ടിനാണ് അനില്‍ അക്കര കഷ്ടിച്ച് കടന്നുകൂടിയത്.

ഇക്കുറി സേവ്യര്‍ ചിറ്റിലപ്പിള്ളിക്കോ അനൂപ് കിഷോറിനോ സീറ്റ് നല്‍കിയേക്കും.നിലവില്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് സേവ്യര്‍ ചിറ്റിലപ്പിള്ളി.

പ്രമുഖ സഹകാരിയാണ് അനൂപ് കിഷോര്‍. അദ്ദേഹം നേതൃത്വം നല്‍കുന്ന പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മികച്ച നേട്ടം കൈവരിച്ച് മുന്നോട്ട് പോകുന്ന സ്ഥാപനമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി നഗരസഭയിലെ മിണാലൂര്‍ വടക്കേക്കര ഡിവിഷനില്‍ മത്സരിച്ച അനൂപ് കിഷോര്‍ വിജയിച്ച് ഇപ്പോള്‍ കൗണ്‍സിലറാണ്.

അനില്‍ അക്കര തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വീണ്ടും ജനവിധി തേടിയേക്കും. ബിജെപി സ്ഥാനാര്‍ത്ഥിയായി അഡ്വ. ഉല്ലാസ് ബാബു മത്സരിച്ചേക്കും. കഴിഞ്ഞ തവണയും ഉല്ലാസ് ബാബു തന്നെയായിരുന്നു സ്ഥാനാര്‍ത്ഥി.

Next Story