Top

‘ഇത്രേം വലിയ ശിക്ഷയൊന്നും വേണ്ടിയിരുന്നില്ല’; കരുവന്നൂര്‍ തട്ടിപ്പിലും സിപിഐഎമ്മിനെ ട്രോളി ബല്‍റാം

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ പ്രതികള്‍ക്കെതിരായ സിപിഐഎം നടപടിയെ പരിഹസിച്ച് മുന്‍ എംഎല്‍എ വി ടി ബല്‍റാം. തട്ടിപ്പില്‍ ആരോപണവിധേയരായവരെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയേക്കുമെന്ന വാര്‍ത്താ റിപ്പോര്‍ട്ട് പങ്കുവെച്ചായിരുന്നു ബല്‍റാമിന്റെ ട്രോള്‍ പ്രതികരണം. ‘ഇത്രേം വലിയ ശിക്ഷയൊന്നും വേണ്ടായിരുന്നു’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള വിടി ബല്‍റാമിന്റെ പരിഹാസം. അതേസമയം, ബാങ്ക് തട്ടിപ്പില്‍ ഉള്‍പ്പെട്ട ആറു പാര്‍ട്ടി അംഗങ്ങള്‍ക്കുമെതിരെ കടുത്ത നടപടി തന്നെയുണ്ടാകുമെന്ന് സിപിഐഎം നേരത്തെ അറിയിച്ചിരുന്നു. ഇവരെ സിപിഐഎമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് തന്നെ പുറത്താക്കിയേക്കുമെന്നാണ് വിവരം. നാളെ […]

25 July 2021 10:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഇത്രേം വലിയ ശിക്ഷയൊന്നും വേണ്ടിയിരുന്നില്ല’; കരുവന്നൂര്‍ തട്ടിപ്പിലും സിപിഐഎമ്മിനെ ട്രോളി ബല്‍റാം
X

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ പ്രതികള്‍ക്കെതിരായ സിപിഐഎം നടപടിയെ പരിഹസിച്ച് മുന്‍ എംഎല്‍എ വി ടി ബല്‍റാം. തട്ടിപ്പില്‍ ആരോപണവിധേയരായവരെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയേക്കുമെന്ന വാര്‍ത്താ റിപ്പോര്‍ട്ട് പങ്കുവെച്ചായിരുന്നു ബല്‍റാമിന്റെ ട്രോള്‍ പ്രതികരണം. ‘ഇത്രേം വലിയ ശിക്ഷയൊന്നും വേണ്ടായിരുന്നു’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള വിടി ബല്‍റാമിന്റെ പരിഹാസം.

അതേസമയം, ബാങ്ക് തട്ടിപ്പില്‍ ഉള്‍പ്പെട്ട ആറു പാര്‍ട്ടി അംഗങ്ങള്‍ക്കുമെതിരെ കടുത്ത നടപടി തന്നെയുണ്ടാകുമെന്ന് സിപിഐഎം നേരത്തെ അറിയിച്ചിരുന്നു. ഇവരെ സിപിഐഎമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് തന്നെ പുറത്താക്കിയേക്കുമെന്നാണ് വിവരം. നാളെ ചേരാനിരിക്കുന്ന സിപിഐഎം ജില്ലാ കമ്മിറ്റി യോഗം വിഷയം ചര്‍ച്ച ചെയ്യുമെന്നും തീരുമാനം പ്രഖ്യാപിക്കുമെന്നാണ് സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജരാഘവനടക്കമുള്ളവര്‍ പുറത്തുവിടുന്ന സൂചന.

മുഖ്യമന്ത്രി പിണറായി വിജയനെതിരായ പച്ചരി വിജയന്‍ പരാമര്‍ശത്തിന് പിന്നാലെയാണ് ബല്‍റാം പുതിയ ട്രോളുമായി രംഗത്തെത്തുന്നത്. ‘കേരളത്തിന്റെ ദൈവം’ എന്ന അടിക്കുറിപ്പില്‍ പച്ചീരി ക്ഷേത്ര മതിലില്‍ പ്രത്യക്ഷപ്പെട്ട പിണറായി വിജയന്റെ ഫ്ളക്സ് ചൂണ്ടിക്കാട്ടിയായിരുന്നു ബല്‍റാമിന്റെ പരിഹാസം.

പച്ചീരി വിഷ്ണു ക്ഷേത്രത്തില്‍ രണ്ട് പ്രതിഷ്ഠയാണെന്നും പച്ചീരി വിഷ്ണുവിനൊപ്പം കേരളത്തിന്റെ ദൈവം പച്ചരി വിജയനും ക്ഷേത്രത്തില്‍ പ്രതിഷ്ഠയാണെന്നാണ് വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. ക്ഷേത്രമതിലിലെ ഫ്ളക്സ് ചര്‍ച്ചായ പശ്ചാത്തലത്തിലായിരുന്നു. ട്രോളുമായി വിടി ബല്‍റാം രംഗത്തെത്തിയത്.

Also Read: ‘എസ്എഫ്‌ഐ അക്രമം നോക്കിനില്‍ക്കില്ല, പ്രതികരിക്കും’; കെ സുധാകരന്‍റെ മുന്നറിയിപ്പ്

Popular

    Next Story