Top

‘വാഴയിലയില്‍ ബിരിയാണി’ പരാമര്‍ശം; എംഎല്‍എ നിലവാരം കാണിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍; മറുപടിയുമായി അന്‍വര്‍

വാഴയിലയില്‍ ബിരിയാണി പരാമര്‍ശത്തില്‍ എംഎല്‍എ പദവിയുടെ നിലവാരം കാണിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ആവശ്യത്തിന് മറുപടിയുമായി പിവി അന്‍വര്‍. കള്ളപ്പരാതി കൊടുക്കും മുന്‍പ് എംപിയുടെ നിലവാരം കാണിക്കണമെന്ന് രമ്യ ഹരിദാസിനോട് ആദ്യം പോയി പറയൂ, എന്നിട്ട് തന്റെ അടുക്കല്‍ വരൂയെന്നാണ് അന്‍വര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് നല്‍കിയ മറുപടി. രമ്യ ഹരിദാസിനെയും വിടി ബല്‍റാമിനെയും പരോക്ഷമായി പരിഹസിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് പിവി അന്‍വര്‍- കോണ്‍ഗ്രസ് വാക്‌പോരുകള്‍ക്ക് കാരണമായത്. പിവി അന്‍വറിന്റെ പോസ്റ്റ് ഇങ്ങനെ: ”ഈ കോവിഡ് കാലത്ത് പ്രത്യേകതരം ‘വാഴയെ […]

26 July 2021 6:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘വാഴയിലയില്‍ ബിരിയാണി’ പരാമര്‍ശം; എംഎല്‍എ നിലവാരം കാണിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍; മറുപടിയുമായി അന്‍വര്‍
X

വാഴയിലയില്‍ ബിരിയാണി പരാമര്‍ശത്തില്‍ എംഎല്‍എ പദവിയുടെ നിലവാരം കാണിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ആവശ്യത്തിന് മറുപടിയുമായി പിവി അന്‍വര്‍. കള്ളപ്പരാതി കൊടുക്കും മുന്‍പ് എംപിയുടെ നിലവാരം കാണിക്കണമെന്ന് രമ്യ ഹരിദാസിനോട് ആദ്യം പോയി പറയൂ, എന്നിട്ട് തന്റെ അടുക്കല്‍ വരൂയെന്നാണ് അന്‍വര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് നല്‍കിയ മറുപടി.

രമ്യ ഹരിദാസിനെയും വിടി ബല്‍റാമിനെയും പരോക്ഷമായി പരിഹസിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് പിവി അന്‍വര്‍- കോണ്‍ഗ്രസ് വാക്‌പോരുകള്‍ക്ക് കാരണമായത്.

പിവി അന്‍വറിന്റെ പോസ്റ്റ് ഇങ്ങനെ: ”ഈ കോവിഡ് കാലത്ത് പ്രത്യേകതരം ‘വാഴയെ ഒപ്പം കൂട്ടി’ അതിന്റെ ഇലയില്‍ ബിരിയാണി പാര്‍സല്‍ വാങ്ങാന്‍ പോയ ഞങ്ങടെ എംപിയൂട്ടിയെ ആരാടാ ട്രോളുന്നത്..” മെയ്ഡ് ഇന്‍ തൃത്താല എന്ന് എഴുതിയ വാഴയില സഹിതമായിരുന്നു അന്‍വറിന്റെ പരിഹാസം. ഇതിന് കമന്റായി റഫീഖ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറഞ്ഞത് ഇങ്ങനെ: ”ഒരു എംഎല്‍എയാണ് എന്നൊരു സ്റ്റാന്‍ഡേര്‍ഡ് കീപ്പ് ചെയ്യൂ അന്‍വര്‍ക്ക.”

മിനിറ്റുകള്‍ വ്യത്യാസത്തില്‍ അന്‍വറിന്റെ മറുപടിയുമെത്തി: ”കള്ളപ്പരാതി കൊടുക്കും മുന്‍പ് ഒരു എം.പി ആണെന്ന സ്റ്റാന്‍ഡേര്‍ഡ് കീപ്പ് ചെയ്യാന്‍ അവിടെ പറഞ്ഞിട്ട് ഇങ്ങോട്ട് വന്നു പറയൂ സുഹൃത്തേ..അപ്പോള്‍ ആലോചിക്കാം.”

മറ്റൊരും പോസ്റ്റിലും അന്‍വര്‍ രമ്യക്കെതിരെ രംഗത്തെത്തിയിരുന്നു.

അതേസമയം, രമ്യ ഹരിദാസിന്റെ ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനത്തിനും വീഡിയോ പകര്‍ത്തിയ യുവാവിനെതിരായ പരാമര്‍ശത്തിലും പ്രതിഷേധം ശക്തമാവുകയാണ്.
താന്‍ ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് പുറത്തുവിട്ട യുവാവിനെ രമ്യ ഹരിദാസ് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി സൈബര്‍ ലോകത്തെ സിപിഐഎം പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. കോളേജ് വിദ്യാര്‍ഥിയായ യുവാവ് പൊതുയിടത്തില്‍, അതും പത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചുറ്റും നില്‍ക്കുമ്പോള്‍ എങ്ങനെയാണ് ഒരു എംപിയെ കയറി പിടിക്കാന്‍ ശ്രമിക്കുന്നതെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന ചോദ്യം. പുറത്തുവന്ന വീഡിയോ ലോകം മുഴുവന്‍ കണ്ടു, എന്നിട്ടും യുവാവ് തന്നെ കയറി പിടിക്കാന്‍ ശ്രമിച്ചെന്ന നുണ എന്തിനാണ് രമ്യ പറയുന്നതെന്നും സോഷ്യല്‍മീഡിയ ചോദിക്കുന്നു.

വിഷയത്തില്‍ രമ്യക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് സിപിഐഎം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍ രംഗത്തെത്തി. ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിച്ച ഹോട്ടലിനെതിരെയും ഇത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദിച്ചവര്‍ക്കെതിരെയും കര്‍ശന നടപടി വേണമെന്ന് രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.

ASLO READ: ‘എല്ലാം വീഡിയോയില്‍ വ്യക്തം; എന്നിട്ടും കയറി പിടിച്ചെന്ന വാദം’

കോവിഡിന്റെ മൂന്നാംതരംഗ ഭീഷണി നിലനില്‍ക്കുമ്പോഴാണ് എംപിയുടെ നേതൃത്വത്തില്‍ ഒരുസംഘം ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനെത്തിയത്. കേരളത്തില്‍ ഒരു ഹോട്ടലിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ നിലവില്‍ അനുമതിയില്ല. പാഴ്‌സലിന് മാത്രമാണ് അനുവാദം. ഇത് ലംഘിച്ച് സാമൂഹ്യ അകലം പാലിക്കാതെ ഭക്ഷണം കഴിക്കാനിരിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. സമൂഹത്തിന് മാതൃകയാകേണ്ട ജനപ്രതിനിധി സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചതിനെയാണ് യുവാവ് ചോദ്യം ചെയ്തത്. എന്നാല്‍, ആ യുവാവിനെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നയാള്‍ ‘നീയാരാ ഗുണ്ടയാണോ’ എന്ന് ചോദിച്ച് മര്‍ദിച്ചു. പരിക്കേറ്റ യുവാവ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. കോവിഡ് പ്രതിരോധത്തിനായാണ് ശനിയും ഞായറും സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചത്. ആര്‍ക്കും ഇളവുനല്‍കാതെ പൊലീസും ആരോഗ്യപ്രവര്‍ത്തകരും പ്രവര്‍ത്തിക്കുമ്പോഴാണ് ഇത്തരം പരസ്യ ലംഘനം. ഇത് ജനങ്ങളോടും സര്‍ക്കാരിനോടുമുള്ള വെല്ലുവിളിയും കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കലുമാണ്. ‘നോ ഡൈനിങ്’ എന്ന ബോര്‍ഡ് ഹോട്ടലിന് പുറത്ത് തൂക്കിയിട്ടുണ്ട്. ഇത് കണ്ടിട്ടും ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് നിയമലംഘനമാണ്. ഇവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ വര്‍ഷം മേയില്‍ ആദ്യം വാളയാറില്‍ ഇതര സംസ്ഥാനത്തുനിന്ന് വരുന്നവരെ പാസും രജിസ്‌ട്രേഷനും ഇല്ലാതെ അതിര്‍ത്തി കടത്തണമെന്ന് ആവശ്യപ്പട്ട് സമരം ചെയ്തത്. കോവിഡ് പടര്‍ത്താന്‍ ബോധപൂര്‍വ ശ്രമമായാണ് അതിനെ നാട് കണ്ടത്. ഞായറാഴ്ച നടന്നതും കോവിഡ് പ്രതിരോധം അട്ടിമറിക്കാനുള്ള ബോധപൂര്‍വ ശ്രമമാണെന്ന് സംശയിക്കാമെന്നും സി കെ രാജേന്ദ്രന്‍ പറഞ്ഞു.

Popular Stories

    Next Story