പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ ഭാര്യമാരുടെ നിയമനം; ഈ ‘പ്രത്യേക തരം ഏക്ഷനെ’ക്കുറിച്ച കേരളം ചര്‍ച്ച ചെയ്യണമെന്ന് വിടി ബല്‍റാം
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ ബന്ധുക്കള്‍ക്ക് സിപിഐഎമ ശുപാര്‍ശയില്‍ കാസര്‍കോഡ് ജില്ലാ ആശുപത്രിയില്‍ സ്വീപ്പര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നല്കിയ നടപടിയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. പൊതു പണമുപയോഗിച്ച് കൊലക്കേസ് പ്രതികളുടെ കുടുംബങ്ങളെ സംരക്ഷിക്കുന്ന സിപിഐഎമ്മിന്റെ നടപടിയെക്കുറിച്ച് കേരളം ചര്‍ച്ചചെയ്യണമെന്ന് വിടി ബല്‍റാം ആവശ്യപ്പെട്ടു. 450 പാവപ്പെട്ട അപേക്ഷരെ പറഞ്ഞു പറ്റിച്ചു നടത്തിയ പ്രഹസന ഇന്റര്‍വ്യൂവിനൊടുവില്‍ പെരിയ ഇരട്ട കൊലപാതകക്കേസിലെ പ്രതികളുടെ ഭാര്യമാരെ റാങ്കു നല്കി നിയമിക്കുകയായിരുന്നു എന്നും വി ടി ബല്‍റാം കുറ്റപ്പെടുത്തി. […]
20 Jun 2021 8:08 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ ബന്ധുക്കള്‍ക്ക് സിപിഐഎമ ശുപാര്‍ശയില്‍ കാസര്‍കോഡ് ജില്ലാ ആശുപത്രിയില്‍ സ്വീപ്പര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നല്കിയ നടപടിയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. പൊതു പണമുപയോഗിച്ച് കൊലക്കേസ് പ്രതികളുടെ കുടുംബങ്ങളെ സംരക്ഷിക്കുന്ന സിപിഐഎമ്മിന്റെ നടപടിയെക്കുറിച്ച് കേരളം ചര്‍ച്ചചെയ്യണമെന്ന് വിടി ബല്‍റാം ആവശ്യപ്പെട്ടു.
450 പാവപ്പെട്ട അപേക്ഷരെ പറഞ്ഞു പറ്റിച്ചു നടത്തിയ പ്രഹസന ഇന്റര്‍വ്യൂവിനൊടുവില്‍ പെരിയ ഇരട്ട കൊലപാതകക്കേസിലെ പ്രതികളുടെ ഭാര്യമാരെ റാങ്കു നല്കി നിയമിക്കുകയായിരുന്നു എന്നും വി ടി ബല്‍റാം കുറ്റപ്പെടുത്തി.
‘പൊതു പണമുപയോഗിച്ച് കൊലക്കേസ് പ്രതികളുടെ കുടുംബങ്ങളെ സംരക്ഷിക്കുന്ന സിപിഎമ്മിന്റെ ഈ ‘പ്രത്യേക തരം ഏക്ഷനെ’ക്കുറിച്ചു കൂടി കേരളം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. 450 പാവപ്പെട്ട അപേക്ഷരെ പറഞ്ഞു പറ്റിച്ചു നടത്തിയ ഈ പ്രഹസന ഇന്റര്‍വ്യൂവിനൊടുവില്‍ പെരിയ ഇരട്ട കൊലപാതകക്കേസിലെ ഒന്നാം പ്രതിയുടെ ഭാര്യക്ക് ഒന്നാം റാങ്ക്, രണ്ടാം പ്രതിയുടെ ഭാര്യക്ക് രണ്ടാം റാങ്ക്, മൂന്നാം പ്രതിയുടെ ഭാര്യക്ക് മൂന്നാം റാങ്ക്. നോക്കൂ, എന്ത് കിറുകൃത്യമാണ് കാര്യങ്ങള്‍!‘- എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലെ വി ടി ബല്‍റാമിന്റെ പരമര്‍ശം.

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രധാനപ്രതി എം പീതാംബരന്റെ ഭാര്യ മഞ്ജു, രണ്ടാം പ്രതി സിജെ സജിയുടെ ഭാര്യ ചിഞ്ചു ഫിലിപ്പ്, മൂന്നാം പ്രതി സുരേഷിന്റെ ഭാര്യ ബേബി എന്നിവര്‍ക്കാണ്
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സ്വീപ്പര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം ലഭിച്ചത്. സിപിഐഎം ഭരിക്കുന്ന കാസര്‍കോഡ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനപ്രകാരമാണ് നിയമനം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളുടെ ഭാര്യമാര്‍ക്ക് നിയമനം നല്കാന് സിപിഐഎം ശുപാര്‍ശ ചെയ്തിരുന്നതായും ആരോപണമുയരുന്നുണ്ട്.