‘ദൈബത്തിനറിയാം’; വാക്സിനേഷന് കേന്ദ്രത്തിലെ തിരക്ക് ചൂണ്ടി പ്രോട്ടോക്കോള്‍ രൂപീകരിക്കാന്‍ നമ്പര്‍ വണ്‍ സംസ്ഥാനത്തിന് പറ്റില്ലേയെന്ന് ബല്‍റാമിന്റെ ചോദ്യം
ക്ഷേത്രമതിലില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ദൈവമെന്ന് വിളിക്കുന്ന പോസ്റ്റര്‍ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ദൈബത്തിനറിയാം എന്ന് വീണ്ടും പരിഹസിച്ചുകൊണ്ടാണ് ബല്‍റാമിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
26 July 2021 2:05 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലോക്ക്ഡൗണ്‍ ലംഘിച്ച് ഹോട്ടലില്‍ കയറിയ സംഭവം വിവാദമായതിന് തൊട്ടുപിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി തൃത്താല മുന്‍ എംഎല്‍എ വിടി ബല്‍റാം. കേരളത്തിലെ ഒരു വാക്സിനേഷന് കേന്ദ്രത്തിലെ തിരക്ക് ചൂണ്ടിയായിരുന്നു ഫേസ്ബുക്കിലൂടെ ബല്‍റാമിന്റെ വിമര്‍ശനം. പ്രായമായവരടക്കം വാക്സിനേഷനായി എത്തുന്ന കേന്ദ്രത്തില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ഒരു പ്രോട്ടോക്കോള്‍ രൂപീകരിക്കാന്‍ നമ്പര്‍ വണ്ട കേരളത്തിന് പറ്റില്ലേ എന്ന ചോദ്യമാണ് വിടി ബല്‍റാം ഉയര്‍ത്തിയത്. ക്ഷേത്രമതിലില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ദൈവമെന്ന് വിളിക്കുന്ന പോസ്റ്റര്‍ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ദൈബത്തിനറിയാം എന്ന് വീണ്ടും പരിഹസിച്ചുകൊണ്ടാണ് ബല്‍റാമിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്:
പ്രായമായവരടക്കമുള്ള ഈ മനുഷ്യർക്ക് സുരക്ഷിതമായും അന്തസ്സോടെയും അവർക്കർഹതപ്പെട്ട വാക്സിൻ ഡോസ് നൽകാൻ കഴിയുന്ന ഒരു പ്രോട്ടോക്കോൾ രൂപീകരിക്കാൻ ഈ നമ്പർ വൺ സംസ്ഥാനത്തിന് പറ്റില്ലേ?
ആവോ.. ദൈബത്തിനറിയാം!
ദൃശ്യങ്ങള്‍ ഏത് വാക്സിനേഷന് കേന്ദ്രത്തില്‍ നിന്നുള്ളതാണെന്നോ ഏത് സമയത്തേതാണെന്നോ പോസ്റ്റില്‍ വിടി ബല്‍റാം വ്യക്തമാക്കിയിട്ടില്ല.