‘മുഖംമറച്ച വിടിയും സിസിടിവിയുമായി മാത്രം സമീപിക്കേണ്ട രമ്യയും’; ഇന്നലെ പച്ചരിയെങ്കില്‍ ഇന്ന് സൈബറിടം നിറച്ച് ബിരിയാണി ട്രോളുകള്‍
അതേസമയം ലോക്ക്ഡൗണ്‍ ലംഘനം ചര്‍ച്ചയാക്കിയ ഡെലിവറി ബോയ്ക്കെതിരെയും വ്യാപകമായി ട്രോളുകള്‍ സൈബര്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ ഇത്തരം ട്രോളുകളാണ് പ്രചാരം നേടുന്നത്.
26 July 2021 3:25 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് രമ്യ ഹരിദാസ് എംപിയും തൃത്താല മുന്‍ എംഎല്‍എ വിടി ബല്‍റാമും ഹോട്ടലിലിരുന്ന സംഭവം ആളിപ്പടര്‍ന്നതിന് പിന്നാലെ ട്രോളന്മാരുടെ ഭാവനയ്ക്കും ചൂടുപിടിച്ചു. പിണറായി വിജയനെ ദൈവമെന്ന് വിശേഷിപ്പിച്ച് ക്ഷേത്രമതിലില്‍ കണ്ട ഫ്ലക്സ് ബോര്‍ഡാണ് കഴിഞ്ഞ ദിവസം ട്രെന്ഡിംഗായതെങ്കില് ഇന്നും ഇന്നലെയുമായി രമ്യ ഹരിദാസും വിടി ബല്‍റാമും കഴിച്ച ബിരിയാണിയാണ് മലയാളം ട്രോള്‍ പേജുകളുടെ ഇഷ്ട വിഭവം. വാരാന്ത്യ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികള്‍ ലംഘിച്ചെന്ന ഗുരുതര പ്രശ്നത്തിനൊപ്പം ഹോട്ടലില്‍ നടന്ന വാക്കേറ്റവും ട്രോളുകളായി. സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന മുഖം മറച്ച വിടി ബല്റാമിനെതിയെ ട്രോളോട് ട്രോളാണ് സമൂഹമാധ്യമങ്ങള്‍ നിറയെ. ട്രോളുകള്‍ കാണാം.






ഇതിനിടെ ഡെലിവറി ബോയ് കയ്യില്‍ കന്നുപിടിച്ചെന്ന രമ്യ ഹരിദാസ് എംപിയുടെ ആരോപണത്തിനെതിരെ അനാരോഗ്യകരമായ ചില ട്രോളുകളും സൈബറിടത്തില്‍ തരംഗമാകുകയാണ്. രമ്യ ഹരിദാസ് നുണ പറയുകയാണെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത് എന്ന് സ്ഥാപിക്കുന്ന ചില ട്രോളുകളാണ് ഇടത് ഗ്രൂപ്പുകളില്‍ വ്യാപകമായി ചര്‍ച്ചയാകുന്നത്.




അതേസമയം ലോക്ക്ഡൗണ്‍ ലംഘനം ചര്‍ച്ചയാക്കിയ ഡെലിവറി ബോയ്ക്കെതിരെയും വ്യാപകമായി ട്രോളുകള്‍ സൈബര്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ ഇത്തരം ട്രോളുകളാണ് പ്രചാരം നേടുന്നത്.


