വിഎസ് സുനില്‍ കുമാറിന്റെ സാധ്യതയടഞ്ഞു; മൂന്ന് ടേം പൂര്‍ത്തിയാക്കിയവര്‍ വേണ്ടെന്നുറപ്പിച്ച് സിപിഐ, ചന്ദ്രശേഖരന് മത്സരിക്കാം
തിരുവനന്തപുരം: തുടര്‍ച്ചയായി മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന് സിപിഐ. സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയിലാണ് തീരുമാനം. സിപിഐ സംസ്ഥാന നിര്‍വാഹക സമിതി തീരുമാനം സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ചു. മൂന്നുതവണ മത്സരിച്ച ആര്‍ക്കും ഇളവ് വേണ്ടെന്നാണ് തീരുമാനം. ഇതനുസരിച്ച് സിപിഐ മന്ത്രിമാരില്‍ ഇ ചന്ദ്രശേഖരന് മാത്രമാവും മത്സരിക്കാന്‍ സാധ്യതയുണ്ടാവുക. വിഎസ് ശിവകുമാര്‍, കെ രാജു, പി തിലോത്തമന് എന്നിവര്‍ക്ക് സീറ്റുണ്ടാവില്ല. എംഎല്‍എമാരില്‍ ഇഎസ് ബിജിമോള്‍, മുല്ലക്കര രത്നാകരന്, സി ദിവാകരന് എന്നിവരും ഇക്കുറി മത്സരരംഗത്തുണ്ടായേക്കില്ല. നിലവില്‍ 17 […]

തിരുവനന്തപുരം: തുടര്‍ച്ചയായി മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന് സിപിഐ. സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയിലാണ് തീരുമാനം. സിപിഐ സംസ്ഥാന നിര്‍വാഹക സമിതി തീരുമാനം സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ചു. മൂന്നുതവണ മത്സരിച്ച ആര്‍ക്കും ഇളവ് വേണ്ടെന്നാണ് തീരുമാനം.
ഇതനുസരിച്ച് സിപിഐ മന്ത്രിമാരില്‍ ഇ ചന്ദ്രശേഖരന് മാത്രമാവും മത്സരിക്കാന്‍ സാധ്യതയുണ്ടാവുക. വിഎസ് ശിവകുമാര്‍, കെ രാജു, പി തിലോത്തമന് എന്നിവര്‍ക്ക് സീറ്റുണ്ടാവില്ല. എംഎല്‍എമാരില്‍ ഇഎസ് ബിജിമോള്‍, മുല്ലക്കര രത്നാകരന്, സി ദിവാകരന് എന്നിവരും ഇക്കുറി മത്സരരംഗത്തുണ്ടായേക്കില്ല.
നിലവില്‍ 17 എംഎല്‍എമാരാണ് സിപിഐക്കുള്ളത്. മാനദണ്ഡപ്രകാരം ഇവരില്‍ 11 പേര്‍ക്കാണ് ഇത്തവണ മത്സരിക്കാന്‍ കഴിയുക. രണ്ടുടേമുകള് പൂര്‍ത്തിയാക്കിയ ജിഎസ് ജയലാല്‍, ഇകെ വിജയന്, വി ശശി എന്നിവരും ഇത്തവണ മത്സരിച്ചേക്കില്ലെന്നാണ് സൂചനകള്‍. ഇവര്‍ക്ക് പകരം പുതുമുഖങ്ങളെയാവും സിപിഐ ഇറക്കുക.