അന്ന് വിഎം സുധീരനെ അപരന് വിഎസ് സുധീരന് വീഴ്ത്തി; അതിന് പിന്നിലൊരു ടി ശശിധരന് ബന്ധവും
തിരുവനന്തപുരം: അപരന്മാര് നിരവധി പ്രമുഖരെയാണ് തെരഞ്ഞെടുപ്പില്‍ വീഴ്ത്തിയിട്ടുള്ളത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു 2004 ലോക്സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തിലേത്. പരാജയപ്പെട്ടതാവട്ടെ കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനും. സിപിഐഎം സ്ഥാനാര്‍ത്ഥി കെഎസ് മനോജും വിഎം സുധീരനുമായിട്ടായിരുന്നു പ്രധാന മത്സരം. ഈ സമയത്താണ് വിഎം സുധീരന്റെ അപരനായി വിഎസ് സുധീരന് രംഗതെത്തുന്നത്. അപരനായ സുധീരന് 8282 വോട്ട് നേടി. കെഎസ് മനോജ് 1009 വോട്ടിന് വിജയിച്ചു കയറുകയും ചെയ്തു. അന്ന് അപരന് സുധീരന് നേടിയ വോട്ട് ഇത് വരെ […]

തിരുവനന്തപുരം: അപരന്മാര് നിരവധി പ്രമുഖരെയാണ് തെരഞ്ഞെടുപ്പില്‍ വീഴ്ത്തിയിട്ടുള്ളത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു 2004 ലോക്സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തിലേത്. പരാജയപ്പെട്ടതാവട്ടെ കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനും.
സിപിഐഎം സ്ഥാനാര്‍ത്ഥി കെഎസ് മനോജും വിഎം സുധീരനുമായിട്ടായിരുന്നു പ്രധാന മത്സരം. ഈ സമയത്താണ് വിഎം സുധീരന്റെ അപരനായി വിഎസ് സുധീരന് രംഗതെത്തുന്നത്. അപരനായ സുധീരന് 8282 വോട്ട് നേടി. കെഎസ് മനോജ് 1009 വോട്ടിന് വിജയിച്ചു കയറുകയും ചെയ്തു.
അന്ന് അപരന് സുധീരന് നേടിയ വോട്ട് ഇത് വരെ മറ്റൊരു അപരനും നേടിയിട്ടില്ല. അപരനായി മത്സരിക്കാനുള്ള സാഹചര്യത്തെ കുറിച്ച് വിഎസ് സുധീരന് പ്രതികരിച്ചു. മനോരമ ഓണ്‍ലൈനിനോടായിരുന്നു അദ്ദേഹം ഓര്‍മ്മകള്‍ പങ്കുവെച്ചത്.
പാര്‍ട്ടി അനുഭാവികളായ സുഹൃത്തുക്കള്‍ പറഞ്ഞപ്പോഴാണ് മത്സരിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് നിയമസഭ തെരഞ്ഞെടുപ്പില്‍ അന്നത്തെ ഡിവൈഎഫ്ഐ നേതാവ് ടി ശശിധരന് ഇരിങ്ങാലക്കുടയില്‍ മത്സരിച്ചിരുന്നു. അന്ന് അപരനായി വേറൊരാളെത്തിയതിനാല് ശശശിധരന്‍ പരാജയപ്പെട്ടു. 406 വോട്ടിനാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ തോമസ് ഉണ്ണിയാടന് വിജയിച്ചത്. അപരനായ ശശിധരന് 1867 വോട്ടുകള്‍ ലഭിച്ചു.
യുഡിഎഫാണ് ഇരിങ്ങാലക്കുടയില്‍ അപരനെ നിര്‍ത്തിയെന്നും അവര്‍ക്ക് അങ്ങനെ ചെയ്യാമെങ്കില്‍ പാര്‍ട്ടി അനുഭാവിയായ തനിക്കും ആ വഴി സ്വീകരിക്കാമെന്നും ചിന്തിച്ചതെന്നും വിഎസ് സുധീരന് പറഞ്ഞു. നാമനിര്‍ദേശ പത്രിക നല്കി. ഒരു നോട്ടീസ് പോലും അടിച്ചു പണം കളഞ്ഞില്ല. പ്രചാരണം നടത്തിയില്ല. അഞ്ച് പൈസ പോലും ചെലവാക്കാതെ 8000ലധികം വോട്ട് നേടി.
തനിക്ക് ലഭിച്ച 85% വോട്ടും യുഡിഎഫിന്റേതാണെന്ന് കരുതുന്നുവെന്നും വിഎസ് സുധീരന് പറഞ്ഞു. അന്ന് സിപിഐഎം അനുഭാവിയായിരുന്നുവെങ്കില് ഇപ്പോള്‍ വിഎം സുധീരന് പാര്‍ട്ടി മെമ്പര്‍ഷിപ്പുണ്ട്.