വിഎസിന് തപാല്‍ വോട്ട് ചെയ്യാന്‍ തടസം; പരിഹരിക്കാന്‍ ശ്രമം
നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദന് തപാല്‍ വോട്ട് ചെയ്യാന്‍ സാങ്കേതിക തടസം. അമ്പലപ്പുഴ മണ്ഡലത്തിലെ വോട്ടറായ വിഎസ് തിരുവനന്തപുരത്തെ വീട്ടിലാണ് നിലവിലുള്ളത്. ആരോഗ്യപ്രശ്നങ്ങള്‍ കാരണം അദ്ദേഹത്തിന് യാത്ര ചെയ്യാന്‍ സാധിക്കില്ല. മണ്ഡലം വിട്ട് പോയി ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ വോട്ട് ശേഖരിക്കാനും നിയമതടസമുണ്ട്. ഇതോടെയാണ് വിഎസിന്റെ വോട്ടിംഗ് പ്രതിസന്ധിയിലായത്. അതേസമയം, തെരഞ്ഞെടുപ്പ് കമീഷന്റെ പ്രത്യേക അനുമതി വാങ്ങി തിരുവനന്തപുരത്തെ വീട്ടിലെത്തി വിഎസിന്റെ വോട്ട് രേഖപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ട്. ഇതിനായി വിഎസിന്റെ മകന് തെരഞ്ഞെടുപ്പ് […]

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദന് തപാല്‍ വോട്ട് ചെയ്യാന്‍ സാങ്കേതിക തടസം. അമ്പലപ്പുഴ മണ്ഡലത്തിലെ വോട്ടറായ വിഎസ് തിരുവനന്തപുരത്തെ വീട്ടിലാണ് നിലവിലുള്ളത്. ആരോഗ്യപ്രശ്നങ്ങള്‍ കാരണം അദ്ദേഹത്തിന് യാത്ര ചെയ്യാന്‍ സാധിക്കില്ല. മണ്ഡലം വിട്ട് പോയി ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ വോട്ട് ശേഖരിക്കാനും നിയമതടസമുണ്ട്. ഇതോടെയാണ് വിഎസിന്റെ വോട്ടിംഗ് പ്രതിസന്ധിയിലായത്.
അതേസമയം, തെരഞ്ഞെടുപ്പ് കമീഷന്റെ പ്രത്യേക അനുമതി വാങ്ങി തിരുവനന്തപുരത്തെ വീട്ടിലെത്തി വിഎസിന്റെ വോട്ട് രേഖപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ട്. ഇതിനായി വിഎസിന്റെ മകന് തെരഞ്ഞെടുപ്പ് കമീഷന് അപേക്ഷ നല്കി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അമ്പലപ്പുഴ മണ്ഡലത്തിന് പുറത്തുപോയി വിഎസിന്റെ വോട്ട് രേഖപ്പെടുത്താന്‍ അനുമതി നല്‍കണമെന്നാണ് വിഎസിന്റെ മകന് ആവശ്യപ്പെട്ടത്. കമീഷന് തീരുമാനമുണ്ടായാല്‍ വിവരം ജില്ലാ കലക്ടറെ അറിയിക്കും. തുടര്‍ന്നായിരിക്കും മറ്റു നടപടിക്രമങ്ങള്‍.
പ്രശസ്ത ചരിത്രകാരന് എംജിഎസ് നാരായണനും തപാല്‍ വോട്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല. അദ്ദേഹം മരിച്ചെന്ന് ബൂത്ത് ലെവല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തതിനെതുടര്‍ന്നാണ് വോട്ട് ചെയ്യാന്‍ സാധിക്കാത്തത്. സമൂഹമാധ്യമത്തിലെ അറിയിപ്പ് കണ്ട് വാര്‍ത്ത യഥാര്‍ത്ഥമാണോയെന്ന് ഉറപ്പു വരുത്താതെ മലാപ്പറമ്പിലെ ബൂത്ത് ലെവല്‍ ഓഫീസര്‍ സുരേഷ് എംജിഎസിന്റെ പേര് 80 വയസ്സ് പിന്നിട്ടവരുടെ തപാല്‍ വോട്ട് പട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
അയല്‍വാസികളായ 80 വയസ്സുകാര്‍ തപാല്‍ വോട്ട് ചെയ്തതോടെയാണ് സംഭവം ശ്രദ്ധയില്‍ പെട്ടതെന്ന് എംജിഎസിന്റെ കുടുംബം പറയുന്നു. എംജിഎസിന് പോളിംഗ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കുമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ എസ് സാംബശിവ റാവു അറിയിച്ചു. എന്നാല്‍ ശാരീരിക അവശതകളുള്ളതിനാല്‍ എംജിഎസിന് ബൂത്തിനെത്താനാവില്ലെന്ന് കുടുംബം പറയുന്നു.