വിഎസിന്റെ സഹോദര പുത്രന് കോണ്‍ഗ്രസില്‍ ചേര്‍ന്നു; ‘ലിജുവിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കും’
ആലപ്പുഴ: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ സഹോദരപുത്രന് കോണ്‍ഗ്രസില്‍ ചേര്‍ന്നു. പുന്നപ്ര വടക്ക് പഞ്ചായത്ത് കളര്‍കോട് വല്ലയില്‍ വീട്ടില്‍ ജി പീതാംബരനാണ് കോണ്‍ഗ്രസിലെത്തിയത്. വിഎസ് വിഎസ് അച്യുതാനന്ദന്റെ ജ്യേഷ്ഠന് ഗംഗാധരന്റെ പുത്രനാണ് പീതാംബരന്. നേരത്തെ സിപി ഐഎമ്മില്‍ പ്രവര്‍ത്തിച്ചിരുന്ന പീതാംബരന് നോക്കുകൂലിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഐഎം വിട്ടിരുന്നു. പിന്നീട് സിപിഐയില്‍ ചേര്‍ന്നിരുന്നു. അധികകാലം സിപി ഐയില്‍ തുടര്‍ന്നിരുന്നില്ല. അമ്പലപ്പുഴ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ഡിസിസി അദ്ധ്യക്ഷനുമായ എം ലിജു പീതാംബരനെ കോണ്‍ഗ്രസിലേക്ക് […]

ആലപ്പുഴ: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ സഹോദരപുത്രന് കോണ്‍ഗ്രസില്‍ ചേര്‍ന്നു. പുന്നപ്ര വടക്ക് പഞ്ചായത്ത് കളര്‍കോട് വല്ലയില്‍ വീട്ടില്‍ ജി പീതാംബരനാണ് കോണ്‍ഗ്രസിലെത്തിയത്.
വിഎസ് വിഎസ് അച്യുതാനന്ദന്റെ ജ്യേഷ്ഠന് ഗംഗാധരന്റെ പുത്രനാണ് പീതാംബരന്. നേരത്തെ സിപി ഐഎമ്മില്‍ പ്രവര്‍ത്തിച്ചിരുന്ന പീതാംബരന് നോക്കുകൂലിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഐഎം വിട്ടിരുന്നു.
പിന്നീട് സിപിഐയില്‍ ചേര്‍ന്നിരുന്നു. അധികകാലം സിപി ഐയില്‍ തുടര്‍ന്നിരുന്നില്ല.
അമ്പലപ്പുഴ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ഡിസിസി അദ്ധ്യക്ഷനുമായ എം ലിജു പീതാംബരനെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചു. ലിജുവിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് പീതാംബരന് പറഞ്ഞു.