കൈപ്പത്തിക്ക് കുത്തിയാല്‍ വോട്ട് താമരയ്ക്ക്; വോട്ടെടുപ്പ് നിര്‍ത്തിവച്ചു
വയനാട് കല്‍പ്പറ്റയില്‍ കൈപ്പത്തി ചിഹ്നത്തില്‍ കുത്തുന്ന വോട്ട് താമര ചിഹ്നത്തിന് പോകുന്നതായി പരാതി. കല്‍പ്പറ്റ മണ്ഡലത്തിലെ കണിയാമ്പറ്റ പഞ്ചായത്തിലെ അന്‍സാരിയ പബ്ലിക് സ്കൂളിലെ 54-ാം നമ്പര്‍ ബൂത്തിലാണ് സംഭവം. പരാതിക്കാരായ മൂന്നു പേര് കൈപ്പത്തി ചിഹ്നത്തിന് വോട്ടു ചെയ്തു. എന്നാല്‍ രണ്ടു പേരുടെ വോട്ട് താമരയ്ക്കും ഒരാളുടേത് ആന ചിഹ്നത്തിലുമാണ് കാണിച്ചതെന്നാണ് പരാതി. സംഭവത്തില്‍ യുഡിഎഫ് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് പരാതി നല്കി. ഇതോടെ വോട്ടെടുപ്പ് താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതിനിടെ ബൂത്തില്‍ മന്ത്രിമാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്ന് ആരോപിച്ച് കമ്പളക്കാട് […]

വയനാട് കല്‍പ്പറ്റയില്‍ കൈപ്പത്തി ചിഹ്നത്തില്‍ കുത്തുന്ന വോട്ട് താമര ചിഹ്നത്തിന് പോകുന്നതായി പരാതി. കല്‍പ്പറ്റ മണ്ഡലത്തിലെ കണിയാമ്പറ്റ പഞ്ചായത്തിലെ അന്‍സാരിയ പബ്ലിക് സ്കൂളിലെ 54-ാം നമ്പര്‍ ബൂത്തിലാണ് സംഭവം.
പരാതിക്കാരായ മൂന്നു പേര് കൈപ്പത്തി ചിഹ്നത്തിന് വോട്ടു ചെയ്തു. എന്നാല്‍ രണ്ടു പേരുടെ വോട്ട് താമരയ്ക്കും ഒരാളുടേത് ആന ചിഹ്നത്തിലുമാണ് കാണിച്ചതെന്നാണ് പരാതി. സംഭവത്തില്‍ യുഡിഎഫ് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് പരാതി നല്കി. ഇതോടെ വോട്ടെടുപ്പ് താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
ഇതിനിടെ ബൂത്തില്‍ മന്ത്രിമാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്ന് ആരോപിച്ച് കമ്പളക്കാട് യുപി സ്കൂളില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. 51-ാം നമ്പര്‍ ബൂത്തിലാണ് പ്രശ്നമുണ്ടായത്. യുഡിഎഫ് പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് മന്ത്രിമാരുടെ ചിത്രങ്ങള്‍ മാറ്റി.
അതേസമയം, ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴക്കൂട്ടം, നേമം മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴക്കൂട്ടത്ത് 39.64 ശതമാനവും നേമത്ത് 38.85 ശതമാനവുമാണ് പോളിംഗ്.
തെരഞ്ഞെടുപ്പ് ദിനത്തിലും ശബരിമലയാണ് പ്രചാരണ വിഷയം. മുഖ്യമന്ത്രിയുടെ പ്രസ്താവനയും പ്രതികരണവും ചര്‍ച്ചയായി. അയ്യപ്പനും ദേവഗണവും എല്‍ഡിഎഫിനൊപ്പമാണെന്ന് പിണറായി വിജയന് പറഞ്ഞു. സര്‍ക്കാറിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളും അപവാദ പ്രചരണങ്ങളും ജനം തള്ളിക്കളഞ്ഞു. എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളെ ഭയന്നാണ് ദൈവങ്ങളെ കൂട്ടുപിടിച്ചുള്ള സര്‍ക്കാരിന്റെ മലക്കം മറിച്ചിലെന്ന് ഉമ്മന്‍ചാണ്ടി തുറന്നടിച്ചു. എ.കെ ആന്റണിയും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന് അയ്യപ്പനോട് മാപ്പ് പറയണമെന്ന് ആന്റണി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വിശ്വാസികളിലുണ്ടാക്കിയ മുറിവ് ഇതുവരെ ഉണങ്ങിയില്ലെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. ശരണം വിളിക്കേണ്ട സമയത്ത് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും വിളിച്ചില്ലെന്നായിരുന്നു കെ മുരളീധരന്റെ വിമര്‍ശനം.
മുഖ്യമന്തിയുടെ പ്രസ്താവനയെ അനുകൂലിച്ച് സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. വോട്ട് ഉണ്ടായിരുന്നുവെങ്കില്‍ ദൈവത്തിന്റെ വോട്ട് ഇടത് മുന്നണിക്ക് ലഭിക്കുമായിരുന്നെന്ന് കോടിയേരി പറഞ്ഞു. ശബരിമല വിവാദത്തിന് ശേഷം ഒരുപാട് വെള്ളം പുഴയിലൂടെ ഒഴുകി പോയെന്നായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം.