Top

ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ വോഗ് ഇന്ത്യ ലീഡർ ഓഫ് ദ ഇയർ; പ്രഖ്യാപിച്ചത് ദുൽഖർ സൽമാൻ

ഫാഷൻ മാസികയായ വോഗ് ഇന്ത്യയുടെ വുമൺ ഓഫ് ദി ഇയർ ചടങ്ങിന്റെ അവതാരകനായി നടൻ ദുൽഖർ സൽമാനും. വോഗ് ലീഡർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ നേട്ടത്തിന് പിന്നാലെയാണ് കേരളത്തിന് അഭിമാനമായി അവതാരകന്റെ വേഷത്തിൽ ദുൽഖരും എത്തിയിരിക്കുന്നത്.കെ കെ ശൈലജ വിജയിയായ വിവരം ദുൽഖർ തന്നെയാണ് പ്രഖ്യാപിച്ചത്. ദുൽഖറിന് പുറമെ ബോളിവുഡ് നടി ഭൂമി പട്നെക്കറും തമിഴ് നടി സാമന്ത അക്നേനിയുമായിരുന്നു മറ്റ് അവതാരകർ. ‘പ്രിയപ്പെട്ട ശൈലജ ടീച്ചർ ഈ […]

27 Nov 2020 11:04 AM GMT
ഫിൽമി റിപ്പോർട്ടർ

ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ വോഗ് ഇന്ത്യ ലീഡർ ഓഫ് ദ ഇയർ; പ്രഖ്യാപിച്ചത് ദുൽഖർ സൽമാൻ
X

ഫാഷൻ മാസികയായ വോഗ് ഇന്ത്യയുടെ വുമൺ ഓഫ് ദി ഇയർ ചടങ്ങിന്റെ അവതാരകനായി നടൻ ദുൽഖർ സൽമാനും. വോഗ് ലീഡർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ നേട്ടത്തിന് പിന്നാലെയാണ് കേരളത്തിന് അഭിമാനമായി അവതാരകന്റെ വേഷത്തിൽ ദുൽഖരും എത്തിയിരിക്കുന്നത്.കെ കെ ശൈലജ വിജയിയായ വിവരം ദുൽഖർ തന്നെയാണ് പ്രഖ്യാപിച്ചത്. ദുൽഖറിന് പുറമെ ബോളിവുഡ് നടി ഭൂമി പട്നെക്കറും തമിഴ് നടി സാമന്ത അക്നേനിയുമായിരുന്നു മറ്റ് അവതാരകർ.

‘പ്രിയപ്പെട്ട ശൈലജ ടീച്ചർ ഈ അവാർഡ് പ്രഖ്യാപിക്കുവാൻ പോലും ഞാൻ അർഹനല്ല. എങ്കിലും എല്ലാ ആദരവോടും കൂടി ഞാൻ അനൗൺസ് ചെയ്യുകയാണ്’ – എന്ന് പറഞ്ഞു കൊണ്ടാണ് അടുത്ത വിജയിയായി കെ കെ ശൈലജ ടീച്ചറിനെ പ്രഖ്യാപിച്ചത്.

ഭുമി പെഡ്നേകർ ആയിരുന്നു വോഗ് വാരിയർ ഓഫ് ദ ഇയർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. നഴ്സ് ആയ രേഷ്മ മോഹൻദാസ്, ഡോ കമല റാം മോഹൻ, പൈലറ്റ് സ്വാതി റാവൽ, കോവിഡ് കാലത്ത് ഫേസ് ഷീൽഡും മാസ്കും ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് എത്തിച്ച റിച്ച ശ്രീവാസ്തവ ചബ്ര എന്നിവരാണ് വോഗ് വാരിയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത്.

സമാന്ത അകിനേനി ആയിരുന്നു സ്പോർട്സ് വിമൻ ഓഫ് ദ ഇയർ പുരസ്കാരം പ്രഖ്യാപിച്ചത്. ഇന്ത്യ വിമൻസ് നാഷണൽ ഫീൽഡ് ഹോക്ക് ടീമിനാണ് സ്പോർട്സ് വിമൻ ഓഫ് ദ ഇയർ പുരസ്കാരം ലഭിച്ചത്.

Next Story