Top

‘ഗ്രൂപ്പുകള്‍ക്കതീതമായി പാര്‍ട്ടി താല്‍പര്യത്തിന് മുന്‍തൂക്കം നല്‍കിയുള്ള തീരുമാനം’; അഭിനന്ദിച്ച് സുധീരന്‍

പ്രതിപക്ഷ നേതാവ് വിഡി സതീശന് അഭിനന്ദനങ്ങള്‍ അറിയിച്ച് വിഎം സുധീരന്‍. ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് അധീതമായി പാര്‍ട്ടി താല്‍പര്യത്തിന് മുന്‍തൂക്കം നല്‍കിയുള്ള തീരുമാനം മാറ്റങ്ങള്‍ക്ക് തുടക്കമാവട്ടെയെന്ന് വിഎം സുധീരന്‍ പറഞ്ഞു. ‘കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി.സതീശന് ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍. ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കതീതമായി പാര്‍ട്ടി താല്‍പര്യത്തിന് മുന്‍തൂക്കം ലഭിച്ചത് തികഞ്ഞ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് കൊണ്ടുള്ള ഗുണപരമായ സമൂലമാറ്റത്തിന്റെ നല്ല തുടക്കമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.’ എന്നായിരുന്നു സുധീരന്റെ പ്രതികരണം. വിഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത് കൊണ്ടുള്ള തീരുമാനം […]

22 May 2021 12:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഗ്രൂപ്പുകള്‍ക്കതീതമായി പാര്‍ട്ടി താല്‍പര്യത്തിന് മുന്‍തൂക്കം നല്‍കിയുള്ള തീരുമാനം’; അഭിനന്ദിച്ച് സുധീരന്‍
X

പ്രതിപക്ഷ നേതാവ് വിഡി സതീശന് അഭിനന്ദനങ്ങള്‍ അറിയിച്ച് വിഎം സുധീരന്‍. ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് അധീതമായി പാര്‍ട്ടി താല്‍പര്യത്തിന് മുന്‍തൂക്കം നല്‍കിയുള്ള തീരുമാനം മാറ്റങ്ങള്‍ക്ക് തുടക്കമാവട്ടെയെന്ന് വിഎം സുധീരന്‍ പറഞ്ഞു.

‘കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി.സതീശന് ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍. ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കതീതമായി പാര്‍ട്ടി താല്‍പര്യത്തിന് മുന്‍തൂക്കം ലഭിച്ചത് തികഞ്ഞ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് കൊണ്ടുള്ള ഗുണപരമായ സമൂലമാറ്റത്തിന്റെ നല്ല തുടക്കമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.’ എന്നായിരുന്നു സുധീരന്റെ പ്രതികരണം.

വിഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത് കൊണ്ടുള്ള തീരുമാനം ഹൈക്കമാന്റ് പ്രതിനിധിയായ മല്ലികാര്‍ജ്ജുന ഗാര്‍ഗെ സംസ്ഥാന നേതാക്കളെ അറിയിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വിഡി സതീശനെ ഉയര്‍ത്തണണെന്നാവശ്യപ്പെട്ട് ചില യുവ എംഎല്‍എമാര്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചിരുന്നു. തലമുറമാറ്റം എന്ന നേതാക്കളുടെ ആവശ്യം രാഹുല്‍ ഗാന്ധി അംഗീകരിക്കുകയായിരുന്നു.

അതേസമയം തലമുറമാറ്റം എന്നതിലേക്ക് കാര്യങ്ങള്‍ പോവുകയാണെങ്കില്‍ അത് സംസ്ഥാന നേതാക്കളുമായി സംസാരിച്ച് ധാരണയിലെത്തെണമെന്നായിരുന്നു എകെ ആന്റണി മുന്നോട്ട് വെച്ചത്. ഇന്നലെയാണ് യുവ നേതാക്കള്‍ രാഹുലുമായി ബന്ധപ്പെട്ടത്. ഈ നിലയില്‍ തന്നെ പ്രതിപക്ഷം മുന്നോട്ട് പോവുകയാണെങ്കില്‍ വരാനിരിക്കുന്ന ഓരോ തെരഞ്ഞെടുപ്പിലും പരാജയം തന്നെയായിരിക്കും ഫലം എന്നാണ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചത്.

Next Story