‘ഇവിടം വിട്ട് അങ്ങോട്ട് പോയാല്‍ സ്വീകാര്യത ലഭിക്കുമോ? ‘ ബിഗ് ബോസിലേക്കെന്ന വാര്‍ത്തകളോട് പ്രതികരിച്ച് വ്‌ളോഗര്‍ അര്‍ജുന്‍

റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ പുതിയ സീസണ്‍ പ്രഖ്യാപനം വന്നതിനു പിന്നാലെ മത്സരാര്‍ത്ഥികളായി നിരവധി പേരുടെ പേരുകളാണ് ഉയര്‍ന്നു വരുന്നത്. അടുത്തിടെ സോഷ്യല്‍ മീഡിയോകളില്‍ ചര്‍ച്ചയായ വ്‌ളോഗര്‍ അശ്വിന്‍ അശോകിന്റെ പേരും ഇതിനിടയില്‍ ഉയര്‍ന്നു വന്നിരുന്നു.

ഇപ്പോള്‍ ഈ പ്രചാരണത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അര്‍ജുന്‍. ബിഗ് ബോസിലെത്താതെ തന്നെ താന്‍ ഒരു പേരു നേടിയെടുത്തിട്ടുണ്ടെന്നും ബിഗ് ബോസില്‍ താനൊരിക്കലും ഒത്തു പോവില്ലെന്നുമാണ് അര്‍ജുന്‍ പ്രതികരിച്ചിരിക്കുന്നത്.

‘ ഞാന്‍ ബിഗ് ബോസ് ഹൗസിലേക്ക് പോവുന്നില്ല. കാരണം നമുക്ക് സ്വന്തമായിട്ട് ഒരു സ്ഥലമുണ്ട്. ഇവിടെ പ്രേക്ഷകരുണ്ട്. ഇതൊക്കെ വിട്ട് അവിടെ പോയാല്‍ നമുക്ക് കിട്ടുന്ന സ്വാകാര്യത അവിടെ കിട്ടുമോ,.. ചിലപ്പോള്‍ എന്നെ കുറച്ചു പേര്‍ കൂടി അറിഞ്ഞേക്കാം. പക്ഷെ ഞാന്‍ ഒരിക്കലും ഫിറ്റാവില്ല അവിടെ, അതെനിക്ക് നൂറ് ശതമാനം ഉറപ്പാണ്,’ അര്‍ജുന്‍ പറഞ്ഞു.

യൂട്യൂബ് ചാനലിലൂടെ റോസ്റ്റിഗ് വീഡിയോകള്‍ നടത്തിയാണ് അര്‍ജുന്‍ സുന്ദരേശന്‍ ശ്രദ്ധ നേടിയത്. പ്രശസ്തിക്കൊപ്പം തന്നെ നിരവധി വിമര്‍ശനങ്ങളും അര്‍ജുനെതിരെ വന്നിരുന്നു. ബോഡി ഷെയിമിംഗ് പരവും ജാതീയ പരമായ പരാമര്‍ശങ്ങളും അര്‍ജുന്റെ വീഡിയോകളില്‍ ഉണ്ടെന്നായിരുന്നു പരക്കെ ഉയര്‍ന്ന വിമര്‍ശനം.

Latest News