Top

ജാമ്യ വ്യവസ്ഥയില്‍ ഇളവില്ല; ഇബ്രാഹിം കുഞ്ഞ് സമര്‍പ്പിച്ച ഹര്‍ജി തള്ളി

ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി വികെ ഇബ്രാഹിം കുഞ്ഞ് നല്‍കിയ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തളളി. തിരുവനന്തപുരത്ത് പോവാന്‍ അനുമതി തേടി സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. മുപ്പതാം തിയ്യതി തിരുവനന്തപുരത്ത് നിയമസഭാ അഷുറന്‍സ് കമ്മിറ്റിയുടെ യോഗത്തില്‍ പങ്കെടുക്കണം, തനിക്ക് അനുവദിച്ച ക്വാട്ടേഴ്‌സ് ഒഴിഞ്ഞു കൊടുക്കണം, രാജ്യസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ടു രേഖപ്പെടുത്തണം. ഈ മൂന്ന് ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു വികെ ഇബ്രാഹിം കുഞ്ഞ് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ഹര്‍ജി നല്‍കിയത്. എന്നാല്‍ കൊവിഡ് പ്രതിസന്ധി നിലനില്‍ക്കെ ക്വാട്ടേഴ്‌സ് […]

29 April 2021 5:47 AM GMT

ജാമ്യ വ്യവസ്ഥയില്‍ ഇളവില്ല;  ഇബ്രാഹിം കുഞ്ഞ് സമര്‍പ്പിച്ച ഹര്‍ജി തള്ളി
X

ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി വികെ ഇബ്രാഹിം കുഞ്ഞ് നല്‍കിയ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തളളി. തിരുവനന്തപുരത്ത് പോവാന്‍ അനുമതി തേടി സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. മുപ്പതാം തിയ്യതി തിരുവനന്തപുരത്ത് നിയമസഭാ അഷുറന്‍സ് കമ്മിറ്റിയുടെ യോഗത്തില്‍ പങ്കെടുക്കണം, തനിക്ക് അനുവദിച്ച ക്വാട്ടേഴ്‌സ് ഒഴിഞ്ഞു കൊടുക്കണം, രാജ്യസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ടു രേഖപ്പെടുത്തണം. ഈ മൂന്ന് ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു വികെ ഇബ്രാഹിം കുഞ്ഞ് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ഹര്‍ജി നല്‍കിയത്.

എന്നാല്‍ കൊവിഡ് പ്രതിസന്ധി നിലനില്‍ക്കെ ക്വാട്ടേഴ്‌സ് ഒഴിഞ്ഞു കൊടുക്കാന്‍ നിലവില്‍ നിര്‍ദ്ദേശിച്ചിട്ടില്ല, രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുത്തതിനാല്‍ ഇനി വോട്ട് രേഖപ്പെടുത്തേണ്ട ആവശ്യമില്ല എന്നീ വാദങ്ങള്‍ ഉയര്‍ത്തി പ്രോസിക്യൂഷന്‍ ഹര്‍ജിയെ എതിര്‍ത്തു. ഈ വാദങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് കോടതി ഇബ്രാഹിം കുഞ്ഞിന്റെ ഹര്‍ജി തള്ളിയത്.

ജനുവരി മാസത്തിലാണ് പാലാരി വട്ടം അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആരോഗ്യ നിലപരിഗണിച്ച് കര്‍ശന ഉപാധികളോടെയായിരുന്നു കേസിലെ അഞ്ചാം പ്രതിയായ എംഎല്‍എയുടെ ജാമ്യം. എറണാകുളം ജില്ല വിട്ട് പോവരുതെന്ന് ഇബ്രാഹിം കുഞ്ഞിന് നിര്‍ദ്ദേശമുണ്ടായിരുന്നു.

പാലാരിവട്ടം പാലം അഴിമതികേസില്‍ നവംബര്‍ 18നാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Next Story