Top

നടൻ വിവേകിന് ഹൃദയാഘാതം; നില ഗുരുതരം

ഇന്ന് പകലാണ് വിവേകിന് ഹൃദയാഘാതം ഉണ്ടായത്. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

16 April 2021 1:58 AM GMT
ഫിൽമി റിപ്പോർട്ടർ

നടൻ വിവേകിന് ഹൃദയാഘാതം; നില ഗുരുതരം
X

തമിഴ് നടൻ വിവേകിനെ ഹൃദയാഘതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. നില ഗുരുതരമായി തുടരുന്നു എന്നാണ് റിപോർട്ടുകൾ.

ഇന്ന് പകലാണ് വിവേകിന് ഹൃദയാഘാതം ഉണ്ടായത്. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹം ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം അദ്ദേഹം കൊവിഡ് വാക്‌സിൻ സ്വീകരിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. വാക്‌സിൻ കൊവിഡിനെ പ്രതിരോധിച്ചെന്ന് വരില്ലെങ്കിലും രോഗത്തിന്റെ തീവ്രത കുറയ്ക്കും. അതിനാൽ തന്നെ എല്ലാവരും വാക്‌സിൻ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

മനതിൽ ഉരുതി വേണ്ടും എന്ന സിനിമയിലൂടെയാണ് വിവേക് തമിഴ് സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് പല സിനിമകളിലും ചെറിയ വേഷങ്ങൾ അവതരിപ്പിച്ചു. 1990കളുടെ തുടക്കത്തോടെ അജിത്ത്, വിജയ് ചിത്രങ്ങളിൽ കോമഡി രംഗങ്ങളിൽ നിറസാന്നിധ്യമായി മാറി. ഖുശി, അന്യൻ, ശിവാജി തുടങ്ങി 200ൽ അധികം സിനിമകളിൽ അഭിയനയിച്ചിട്ടുണ്ട്.

2019ൽ പുറത്തിറങ്ങിയ വെള്ളൈ പൂക്കൾ എന്ന സിനിമയിലെ റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. ഇന്ത്യൻ 2വാണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം. മൂന്ന് തവണ തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

Next Story