Top

‘ശക്തമായ തെളിവുകളുണ്ട്; കിരണിന് തക്കതായി ശിക്ഷ ലഭിക്കും’; ആദ്യ നീക്കങ്ങളുമായി ഐജി ഹര്‍ഷിത അട്ടല്ലൂരി

കൊച്ചി: വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് കേസ് അന്വേഷിക്കുന്ന ഐജി ഹര്‍ഷിത അട്ടല്ലൂരി. വിസ്മയയുടെ മാതാപിതാക്കളുടെ മൊഴിയെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഐജി. കേസിന്റെ മുഴുവന്‍ വിശദാംശങ്ങളും എടുത്തിട്ടുണ്ട്. വിസ്മയയുമായി അടുപ്പമുള്ള എല്ലാവരുടേയും മൊഴി രേഖപ്പെടുത്തും. കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുമെന്നും ഐജി വ്യക്തമാക്കി. നേരത്തെ കിരണിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പുനരന്വേഷിക്കാനും ധാരണായിട്ടുണ്ട്. ”ശക്തമായ തെളിവുകളുള്ള കേസാണ്. പെണ്‍കുട്ടിക്ക് ജീവന്‍ നഷ്ടപ്പെട്ട കേസില്‍ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ […]

23 Jun 2021 1:58 AM GMT
അൻഷിഫ് ആസ്യ മജീദ്

‘ശക്തമായ തെളിവുകളുണ്ട്; കിരണിന് തക്കതായി ശിക്ഷ ലഭിക്കും’; ആദ്യ നീക്കങ്ങളുമായി ഐജി ഹര്‍ഷിത അട്ടല്ലൂരി
X

കൊച്ചി: വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് കേസ് അന്വേഷിക്കുന്ന ഐജി ഹര്‍ഷിത അട്ടല്ലൂരി. വിസ്മയയുടെ മാതാപിതാക്കളുടെ മൊഴിയെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഐജി. കേസിന്റെ മുഴുവന്‍ വിശദാംശങ്ങളും എടുത്തിട്ടുണ്ട്. വിസ്മയയുമായി അടുപ്പമുള്ള എല്ലാവരുടേയും മൊഴി രേഖപ്പെടുത്തും. കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുമെന്നും ഐജി വ്യക്തമാക്കി. നേരത്തെ കിരണിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പുനരന്വേഷിക്കാനും ധാരണായിട്ടുണ്ട്.

”ശക്തമായ തെളിവുകളുള്ള കേസാണ്. പെണ്‍കുട്ടിക്ക് ജീവന്‍ നഷ്ടപ്പെട്ട കേസില്‍ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ നടപടി ഉണ്ടാകും. നിലവില്‍ അത്തരത്തിലുള്ള വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. പ്രതിക്ക് കനത്ത ശിക്ഷ തന്നെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. ഡോക്ടറുടെ മൊഴികൂടി വിശദമായി രേഖപ്പെടുത്തിയ ശേഷം അതിന്റെ വിശദാംശങ്ങള്‍ നല്‍കും.” ഹര്‍ഷിത അട്ടല്ലൂരി

കിരണ്‍ കുമാര്‍ ഇപ്പോഴും സര്‍ക്കാര്‍ ജോലിയില്‍ തുടരാന്‍ കാരണം മരിച്ച ഭാര്യ വിസ്മയയുടെ ദയകൊണ്ടാണെന്ന് ബന്ധുക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മുന്‍പൊരിക്കല്‍ കിരണ്‍ മദ്യപിച്ച് വീട്ടിലെത്തി കുടുംബാഗംങ്ങളുടെ വീട്ടിലെത്തി വിസ്മയയെ തല്ലി. ഇത് തടയാന്‍ ശ്രമിച്ച സഹോദരനെയും മര്‍ദ്ദിച്ചു. ഈ സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ട് പോവാനായിരുന്നു കുടുംബാഗംങ്ങളുടെ തീരുമാനം.

കിരണിന്റെ മേലുദ്യോഗസ്ഥര്‍ ഇടപെട്ട് പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു. എന്നാല്‍ കേസുമായി മുന്നോട്ട് പോവാനായിരുന്നു കുടുംബാംഗങ്ങളുടെ തീരുമാനം. വിസ്മയ സഹോദരനോട് പറഞ്ഞു: ‘ ജോലി കളയേണ്ട ചേട്ടാ, നമ്മളായിട്ട് ആ വീട്ടിലെ വരുമാനം കളയേണ്ട. ഞാനിനി ആ വീട്ടിലേക്ക് പോവുന്നില്ല,’ വിസ്മയയുടെ ഈ വാക്കുകളാണ് നിയമനടപടികള്‍ വേണ്ടെന്ന വെക്കാന്‍ പ്രോരിപ്പിച്ചതെന്ന് സഹോദരന്‍ വിജിത്ത് വി നായര്‍ പറഞ്ഞു. ആ ഒത്തുതീര്‍പ്പാണ് ഇന്ന് വിസ്മയയുടെ മരണത്തില്‍ കലാശിച്ചതെന്നും സഹോദരന്‍ പറഞ്ഞു.

അതേസമയം ഈ കേസ് പുനരന്വേഷിക്കണമെന്ന് വിസ്മയയുടെ പിതാവ് ഇപ്പോള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നെടുത്ത മൊഴിയിലും ഇക്കാര്യം അദ്ദേഹം ആവര്‍ത്തിച്ചിട്ടുണ്ടെന്നാണ് സൂചന.

Popular

    Next Story