‘വടിവാളും കത്തികളും ഉപയോഗിച്ച് ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍’;മര്‍ദ്ദത്തിനിടെ വിഷ്ണു മൂന്നാം നിലയില്‍ നിന്ന് താഴേക്ക് വീണു

ഷാര്‍ജ: യുഎഇയില്‍ മലയാളി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നൈജീരിയന്‍ സ്വദേശികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയില്‍പ്പെട്ടാണ് വിഷ്ണു കൊല്ലപ്പെട്ടതെന്നാണ് പുതിയ വിവരം. കത്തികളും വടിവാളും ഉപയോഗിച്ച് നൈജീരിയന്‍ സ്വദേശികള്‍ പരസ്പരം ഏറ്റുമുട്ടി. ഇതിനിടയില്‍ മൂന്നാം നിലയില്‍ നിന്ന് വിഷ്ണു താഴോട്ട് വീണു. വിഷ്ണു എന്തിനാണ് സംഘര്‍ഷം നടന്ന കെട്ടിടത്തിലെത്തിയതെന്ന് വ്യക്തമല്ല. ഗള്‍ഫ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

13 നൈജീരിയന്‍ വംശജര്‍ക്കാണ് ചേരിതിരിഞ്ഞുള്ള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇവര്‍ ചികിത്സയിലാണ്. ആക്രമണം നടക്കുന്ന സമയത്ത് കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് വീണ വിഷ്ണു സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു. വിഷ്ണു എന്തിനാണ് കെട്ടിടത്തിലെത്തിയതെന്ന് പൊലീസ് അന്വേഷിക്കും. സംഭവത്തില്‍ 10ലേറെ പേര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്.

മലയാളി ഉടമസ്ഥതയിലുള്ള ബാര്‍ബര്‍ഷോപ്പില്‍ മൂന്നുവര്‍ഷമായി വിഷ്ണു വിജയന്‍ ജോലി ചെയ്യുന്നു. മരിച്ച ദിവസം ഇന്ത്യന്‍ സമയം ഒന്നരയ്ക്ക് നാട്ടില്‍ സഹോദരനെ വിഷ്ണു വിജയന്‍ ഫോണ്‍ ചെയ്തതായി സഹോദരി ഭര്‍ത്താവ് ബിനു പറഞ്ഞു. നാട്ടില്‍ വിവാഹാലോചനയും നടക്കുന്നുണ്ട്, അടുത്തമാസം അവധിയ്ക്ക് നാട്ടിലെത്തുമെന്നും അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. കുടുംബത്തിലെ ഏക ആശ്രയമാണ് വിഷ്ണു. വിജയന്റെയും ലളിതയുടേയും മകനാണ്. സഹോദരങ്ങള്‍: വിപിന്‍, ഉണ്ണിമായ.

Covid 19 updates

Latest News