ബാബുരാജുമായുള്ള സംഘട്ടന രംഗം; ഭിത്തിയിൽ ഇടിച്ച് വിശാലിന് പരുക്ക്

സിനിമാ ഷൂട്ടിങ്ങിനിടെ നടൻ വിശാലിന് പരുക്ക്. വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബുരാജുമായുള്ള ക്ലൈമാക്സ് ചിത്രീകരണത്തിനിടയിലാണ് താരത്തിന് അപകടം പറ്റിയത്. തോളിനാണ് പരുക്ക് പറ്റിയത്.

ഹൈദരാബാദിൽ ചിത്രീകരത്തിക്കുന്നതിനിടയിലാണ് സംഭവം. റോപ്പിൽ കെട്ടി ഉയർന്ന വിശാലിന്റെ തോള് ഭിത്തിയിൽ വന്ന് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ വൈദ്യസഹായം നേടി. താരത്തിന് രണ്ട് ദിവസത്തെ വിശ്രമം ഡോക്ടർ പറഞ്ഞിട്ടുണ്ട്. ബാബുരാജിനും തലയ്ക്ക് പരുക്ക് പറ്റിയിട്ടുണ്ട്.

ശരവണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ തെലുങ്കു താരം ഡിംപിൾ ഹയതിയാണ് നായിക. ഏപ്രിലിലാണ് ചിത്രം പ്രഖ്യാപിച്ചത്. വിശാലിന്റെ 31മത്തെ ചിത്രമാണ്. ജൂലൈ അവസാനത്തോടെ ചിത്രീകരണം പൂർത്തിയാക്കാനുള്ള പദ്ധതിയിലായിരുന്നു അണിയറപ്രവർത്തകർ.

Covid 19 updates

Latest News