പണയ വസ്തുക്കൾ മടക്കി നൽകുന്നില്ല; നിർമ്മാതാവ് ആർ ബി ചൗധരിക്കെതിരെ വിശാൽ

നിർമ്മാതാവ് ആർ ബി ചൗധരിക്കെതിരെ പൊലീസിൽ പരാതി നൽകി തമിഴ് നടൻ വിശാൽ. കടം വാങ്ങിയ പണം തിരികെ നൽകിയിട്ടും പണയവസ്തുക്കൾ മടക്കി തരുന്നില്ല എന്നാരോപിച്ചാണ് പരാതി. വിശാൽ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ഇരുമ്പുതുറൈ എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് നിർമ്മാതാവിന് നിന്ന് വായ്പ വാങ്ങിയത്. വീടിന്റെ ആധാരവും മറ്റു രേഖകളുമാണ് ഈടായി നൽകിയത്. പണം തിരികെ കൊടുത്തിട്ടും രേഖകൾ മടക്കി നൽകുന്നില്ല. അവ കാണാനില്ല എന്നാണ് ആർ ബി ചൗധരി പറയുന്നത്. ഇതിനെത്തുടർന്ന് പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ടെന്നും വിശാൽ പറഞ്ഞു.

ടി നഗർ അസിസ്റ്റന്റ് കമ്മീഷണർക്കാണ് വിശാൽ പരാതി നൽകിയിരിക്കുന്നത്. നടന്റെ പരാതിയിൽ കേസ് എടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

2018ലാണ് വിശാൽ നായകനായ ഇരുമ്പുതുറൈ പുറത്തിറങ്ങിയത്. പിഎസ മിത്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ അർജുൻ, സമാന്ത തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. യുവാൻ ശങ്കർ രാജയാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയത്.

Covid 19 updates

Latest News