Top

കളി ഇപ്പോ കണ്ടില്ലേ? മാക്‌സ്‌വെല്ലിനെ പുറത്താക്കിയ പ്രീതി സിന്‍ഡയെ ട്രോളി വീരു

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ വെടിക്കെട്ട് പ്രകടനം കാഴ്ച്ചവെച്ചതിന് പിന്നാലെ ഗ്ലെന്‍ മാക്‌സ്‌വെല്ലിന ഒഴിവാക്കിയ പഞ്ചാബ് കിംഗ്‌സ് ഉടമ പ്രീതി സിന്‍ഡയെ ട്രോളി വീരേന്ദ്ര സെവാഗ്. സ്വസിദ്ധമായി ശൈലിയില്‍ മാക്‌സ്‌വെല്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്ന് വീരു ട്വീറ്റ് ചെയ്തു. കൂടാതെ മാക്‌സ്‌വെല്ലിനെ പുറത്താക്കിയ ഫ്രാഞ്ചൈസി ഉടമകളോട് എന്ന തലക്കെട്ടോടെ ഒരു മീമും വീരു ട്വീറ്ററില്‍ പോസ്റ്റ് ചെയ്തിടുണ്ട്. കൊല്‍ക്കത്തെയ്‌ക്കെതിരായ മത്സരത്തില്‍ 49 പന്തില്‍ 3 സിക്‌സും 9 ബൗണ്ടറിയും കണ്ടെത്തിയ മാക്‌സ്‌വെല്‍ 78 റണ്‍സെടുത്താണ് പുറത്താവുന്നത്. […]

18 April 2021 7:48 AM GMT

കളി ഇപ്പോ കണ്ടില്ലേ? മാക്‌സ്‌വെല്ലിനെ പുറത്താക്കിയ പ്രീതി സിന്‍ഡയെ ട്രോളി വീരു
X

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ വെടിക്കെട്ട് പ്രകടനം കാഴ്ച്ചവെച്ചതിന് പിന്നാലെ ഗ്ലെന്‍ മാക്‌സ്‌വെല്ലിന ഒഴിവാക്കിയ പഞ്ചാബ് കിംഗ്‌സ് ഉടമ പ്രീതി സിന്‍ഡയെ ട്രോളി വീരേന്ദ്ര സെവാഗ്. സ്വസിദ്ധമായി ശൈലിയില്‍ മാക്‌സ്‌വെല്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്ന് വീരു ട്വീറ്റ് ചെയ്തു. കൂടാതെ മാക്‌സ്‌വെല്ലിനെ പുറത്താക്കിയ ഫ്രാഞ്ചൈസി ഉടമകളോട് എന്ന തലക്കെട്ടോടെ ഒരു മീമും വീരു ട്വീറ്ററില്‍ പോസ്റ്റ് ചെയ്തിടുണ്ട്.

കൊല്‍ക്കത്തെയ്‌ക്കെതിരായ മത്സരത്തില്‍ 49 പന്തില്‍ 3 സിക്‌സും 9 ബൗണ്ടറിയും കണ്ടെത്തിയ മാക്‌സ്‌വെല്‍ 78 റണ്‍സെടുത്താണ് പുറത്താവുന്നത്. മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ 28 പന്തില്‍ 39 റണ്‍സെടുത്ത് ആര്‍സിബി വിജയത്തില്‍ മാക്‌സീ നിര്‍ണായക സാന്നിദ്ധ്യമായിരുന്നു. സണ്‍റൈസേഴ്‌സിനെതിരെ 41 പന്തില്‍ 59 റണ്‍സെടുത്ത് താരം മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കി.

റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് നിലവില്‍ മാക്‌സീ. മൂന്ന് മത്സരങ്ങളിലായി 176 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ടൂര്‍ണമെന്റില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ സിക്‌സറുകളടിച്ചതും താരം തന്നെയാണ്. എട്ട് പടുകൂറ്റന്‍ സിക്‌സുകളാണ് താരം അടിച്ചെടുത്തത്്. പട്ടികയില്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണനാണ് രണ്ടാം സ്ഥാനത്ത്.

Next Story

Popular Stories