Top

തോല്‍വി മറക്കാന്‍ ‘ഒടിപി-49204084041’; ഇന്ത്യയെ പരിഹസിച്ച് വീരു

54 റണ്‍സ് ലീഡുമായി ഇറങ്ങിയ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് 36 എന്ന സ്‌കോറില്‍ ഒതുങ്ങി. ഒരു ബാറ്റ്‌സ്മാന്‍ പോലും രണ്ടക്കം കടന്നില്ല.

19 Dec 2020 4:23 AM GMT

തോല്‍വി മറക്കാന്‍ ‘ഒടിപി-49204084041’; ഇന്ത്യയെ പരിഹസിച്ച് വീരു
X

ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ ടെസ്റ്റില്‍ ദയനീയ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഇന്ത്യയെ ട്രോളി വിരേന്ദര്‍ സേവാഗ്. 54 റണ്‍സ് ലീഡുമായി ഇറങ്ങിയ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് 36 എന്ന സ്‌കോറില്‍ ഒതുങ്ങി. ഒരു ബാറ്റ്‌സ്മാന്‍ പോലും രണ്ടക്കം കടന്നില്ല. ഇന്ത്യന്‍ താരങ്ങളുടെ സ്‌കോര്‍ വെച്ചയാരുന്നു സേവാഗിന്റെ പ്രയോഗം. ‘ഇത് മറക്കാനുള്ള ഒടിപി – 49204084041,’ താരം ട്വീറ്റ് ചെയ്തു.

പൃത്വി ഷാ (4), മായങ്ക് അഗര്‍വാള്‍ (9), ജസ്പ്രിത് ബുംറ (2), ചേതേശ്വര്‍ പൂജാര (0), വിരാട് കോഹ്ലി (4), അജിങ്ക്യ രഹാനെ (0), ഹനുമ വിഹാരി (8), വൃദ്ധിമാന്‍ സാഹ (4), രവിചന്ദ്രന്‍ അശ്വിന്‍ (0), ഉമേഷ് യാദവ് (4*), മൊഹമ്മദ് ഷമി (1) എന്നിങ്ങനെ ആയിരുന്നു ഇന്ത്യന്‍ താരങ്ങളുടെ സ്‌കോര്‍. ഒന്‍പത് റണ്‍സെടുത്ത മായങ്ക് അഗര്‍വാളാട് ടോപ് സ്‌കോറര്‍. 21-ാം നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ ടോട്ടലും ഇത് തന്നെയാണ്. സേവാഗിന് പുറമെ ട്രോളുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫറുമെത്തി.

Next Story

Popular Stories