Top

മാക്‌സ്വെല്‍ ഐപിഎല്ലില്‍ വരുന്നത് ഡ്രിങ്ക്‌സ് കുടിക്കാനും ഡാന്‍സ് കളിക്കാനും; വിമര്‍ശനവുമായി സേവാഗ്

ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞാബിന് വേണ്ടി 13 മത്സരങ്ങളില്‍ നിന്ന് മാക്‌സ്വെല്‍ 108 റണ്‍സ് മാത്രമാണ് നേടിയത്.

10 Dec 2020 4:58 AM GMT

മാക്‌സ്വെല്‍ ഐപിഎല്ലില്‍ വരുന്നത് ഡ്രിങ്ക്‌സ് കുടിക്കാനും ഡാന്‍സ് കളിക്കാനും; വിമര്‍ശനവുമായി സേവാഗ്
X

ഐപിഎല്ലില്‍ മോശം ഫോമില്‍ കളിച്ച് ഇന്ത്യക്കെതിരെ ട്വന്റി-20യിലും ഏകദിനത്തിലും മികച്ച പ്രകടനം പുറത്തെടുത്ത ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്വെല്ലിന് വിമര്‍ശനവുമായി വിരേന്ദര്‍ സേവാഗ്. ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞാബിന് വേണ്ടി 13 മത്സരങ്ങളില്‍ നിന്ന് മാക്‌സ്വെല്‍ 108 റണ്‍സ് മാത്രമാണ് നേടിയത്. എന്നാല്‍ ഇന്ത്യക്കെതിരെ ഏകദിനത്തില്‍ 167ഉം ട്വന്റി-20യില്‍ 78 റണ്‍സെടുത്തു താരം. ഇതാണ് സേവാഗിനെ ചൊടിപ്പിച്ചത്.

ഐപിഎല്ലിലെ സമ്മര്‍ദ്ദം ഏറ്റെടുക്കാന്‍ മാക്‌സ്വെല്‍ തയ്യാറല്ല. ഗ്രൗണ്ടില്‍ മാക്‌സ്വെല്‍ മറ്റ് താരങ്ങളെ പ്രോത്സാഹിപ്പിക്കും, ഓടി നടക്കും, ഡാന്‍സ് ചെയ്യും, പക്ഷെ റണ്‍സ് മാത്രം നേടില്ല. കളികഴിഞ്ഞാന്‍ സൗജന്യമായി ഡ്രിങ്ക്്‌സ് കിട്ടിയാല്‍ അതുമായി റൂമിലേക്ക് പോകും. അല്ലെങ്കില്‍ റൂമില്‍ പോയി അവിടെ ഉള്ളത് കുടിച്ച് തീര്‍ക്കും, സേവാഗ് പറഞ്ഞു.

താരത്തിന് ഐപിഎല്ലിനോട് ആത്മാര്‍ത്ഥതയില്ലെന്നും പഞ്ചാബിന്റെ ഉപദേശകന്‍ കൂടിയായിരുന്ന സേവാഗ് തുറന്നടിച്ചു. ഐപിഎല്ലിനെത്തിയാല്‍ മാക്‌സ്വെല്ലിന് ശ്രദ്ധ കൂടുതല്‍ ഗോള്‍ഫിലാണ്. ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍ അത് പ്രകടനത്തില്‍ കണ്ടേനെ. ഓസ്‌ട്രേലിയക്ക് വേണ്ടി നന്നായി കളിക്കുന്നത് ടീമില്‍ നിന്ന് പുറത്താകുമെന്ന ഭയമുള്ളതിനാലാണ്, സേവാഗ് വ്യക്തമാക്കി.

കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ജേഴ്‌സിയില്‍ നിരന്തരം പരാജയപ്പെട്ട ഓസിസ് താരത്തിനെതിരെ വിമര്‍ശനവുമായി സേവാഗ് നേരത്തെയും എത്തിയിട്ടുണട്. ‘വീരുവിന് എന്തും തുറന്ന് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നോടുള്ള ഇഷ്ടക്കുറവ് അദ്ദേഹം മറച്ചു വെക്കാറില്ല. അതിന് എനിക്ക് കുഴപ്പമില്ല,’ മാക്‌സ്വെല്‍ പ്രതികരിച്ചു.

Next Story

Popular Stories