Top

‘ദ്രാവിഡ് നിങ്ങളുദ്ദേശിക്കുന്നതു പോലെ ശാന്തനല്ല’; ധോണിയെ വിറപ്പിച്ച വന്‍മതിലിനെക്കുറിച്ച് വെളിപ്പെടുത്തി വീരു

ഇന്ത്യയുടെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണ് രാഹുല്‍ ദ്രാവിഡ്. ക്ഷമയുടെ കാര്യത്തില്‍ ഇതിഹാസങ്ങള്‍ പോലും അംഗീകരിക്കുന്ന താരം, ക്രീസില്‍ വന്‍മതിലെന്ന പേരും ദ്രാവിഡിന്റെ ശാന്തതയ്ക്ക് നല്‍കിയ മറ്റൊരു വിശേഷണമാണ്. അടുത്തിടെ പുറത്തിറങ്ങിയ ഒരു പരസ്യത്തില്‍ ദ്രാവിഡ് ദേഷ്യത്തോടെ കയര്‍ക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതോടെ രാഹുലിന് ഇത്രയധികം ദേഷ്യം അഭിനയിക്കാന്‍ പറ്റുമോയെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ രംഗത്തുവന്നു. പരസ്യം വമ്പന്‍ ഹിറ്റാവുകയും ട്രോളന്മാര്‍ ആഘോഷമാക്കുകയും ചെയ്തു. എന്നാല്‍ ശാന്തത കൈവെടിയുന്ന രാഹുലിനെ തനിക്കറിയാമെന്ന് വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുകയാണ് സഹതാരം വീരേന്ദ്ര സെവാഗ്. […]

11 April 2021 7:02 AM GMT

‘ദ്രാവിഡ് നിങ്ങളുദ്ദേശിക്കുന്നതു പോലെ ശാന്തനല്ല’; ധോണിയെ വിറപ്പിച്ച വന്‍മതിലിനെക്കുറിച്ച് വെളിപ്പെടുത്തി വീരു
X

ഇന്ത്യയുടെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണ് രാഹുല്‍ ദ്രാവിഡ്. ക്ഷമയുടെ കാര്യത്തില്‍ ഇതിഹാസങ്ങള്‍ പോലും അംഗീകരിക്കുന്ന താരം, ക്രീസില്‍ വന്‍മതിലെന്ന പേരും ദ്രാവിഡിന്റെ ശാന്തതയ്ക്ക് നല്‍കിയ മറ്റൊരു വിശേഷണമാണ്. അടുത്തിടെ പുറത്തിറങ്ങിയ ഒരു പരസ്യത്തില്‍ ദ്രാവിഡ് ദേഷ്യത്തോടെ കയര്‍ക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതോടെ രാഹുലിന് ഇത്രയധികം ദേഷ്യം അഭിനയിക്കാന്‍ പറ്റുമോയെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ രംഗത്തുവന്നു. പരസ്യം വമ്പന്‍ ഹിറ്റാവുകയും ട്രോളന്മാര്‍ ആഘോഷമാക്കുകയും ചെയ്തു.

എന്നാല്‍ ശാന്തത കൈവെടിയുന്ന രാഹുലിനെ തനിക്കറിയാമെന്ന് വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുകയാണ് സഹതാരം വീരേന്ദ്ര സെവാഗ്. മഹേന്ദ്ര സിംഗ് ധോണിയെ രാഹുല്‍ ശാന്തത കൈവിട്ട് ചീത്ത പറഞ്ഞതായി വീരു വെളിപ്പെടുത്തി. തന്നോടും ഒരിക്കല്‍ സമാന രീതിയില്‍ സംസാരിച്ചെന്നും അദ്ദേഹം ഇംഗ്ലീഷില്‍ പറഞ്ഞ പല കാര്യങ്ങളും മനസിലായില്ലെന്നും സെവാഗ് ചൂണ്ടിക്കാണിച്ചു.

”രാഹുല്‍ ദ്രാവിഡ് എന്നോട് ദേഷ്യപ്പെട്ടിട്ടുണ്ട്. ചീത്ത പറയുന്ന സമയത്ത് ഉപയോഗിച്ച പകുതി ഇംഗ്ലീഷ് എനിക്ക് മനസിലായി പോലുമില്ല. ഒരിക്കല്‍ പോയിന്റില്‍ മോശം ഷോട്ട് കളിച്ച് മഹേന്ദ്ര സിംഗ് ധോണി പുറത്തായപ്പോള്‍ ദ്രാവിഡ് അവനോട് ദേഷ്യപ്പെട്ടിരുന്നു. ഇങ്ങനെയാണോ കളിക്കുന്നത്. നിനക്ക് മത്സരം ഫിനിഷ് ചെയ്യാമായിരുന്നുവെന്നാണ് അന്ന് ധോണിയോട് ദ്രാവിഡ് പറഞ്ഞത്.

അക്കാലത്ത് ധോണി ടീമിലെ പുതുമുഖ താരമാണ്. അടുത്ത മത്സരത്തില്‍ ധോണി ശ്രദ്ധയോടെ കളിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. അവന്റെ ശൈലിയിലുള്ള ചില ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിച്ചതുമില്ല. ഞാന്‍ ചോദിച്ചപ്പോള്‍ ദ്രാവിഡിന്റെ ചീത്ത കേള്‍ക്കാന്‍ പറ്റില്ലെന്നും ഞാന്‍ എങ്ങനെയെങ്കിലും മത്സരം ഫിനിഷ് ചെയ്ത് പോക്കാളാമെന്നും അവന്‍ മറുപടിയും പറഞ്ഞു.”

വീരേന്ദ്ര സെവാഗ്
Next Story

Popular Stories