Top

മൂന്ന് ഫോര്‍മാറ്റിലും പരമ്പര നേട്ടം; ഇത് ധോണിക്ക്‌ പോലും ഇല്ലാത്ത റെക്കോര്‍ഡ്

ടെസ്റ്റിലും, ഏകദിനത്തിലും, ട്വന്റി-20യിലും ഓസിസിനെ അവരുടെ നാട്ടില്‍ അടിയറവ് പറയിച്ച ആദ്യ ഇന്ത്യന്‍ നായകന്‍.

7 Dec 2020 3:37 AM GMT

മൂന്ന് ഫോര്‍മാറ്റിലും പരമ്പര നേട്ടം; ഇത് ധോണിക്ക്‌ പോലും ഇല്ലാത്ത റെക്കോര്‍ഡ്
X

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ട്വന്റി-20യും ജയിച്ച് പരമ്പര സ്വന്തമാക്കിയതോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഒരു അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കി. ടെസ്റ്റിലും, ഏകദിനത്തിലും, ട്വന്റി-20യിലും ഓസിസിനെ അവരുടെ നാട്ടില്‍ അടിയറവ് പറയിച്ച ആദ്യ ഇന്ത്യന്‍ നായകന്‍. ഈ നാഴികകല്ല് കൈവരിച്ച ലോകത്തിലെ രണ്ടാമത്തെ നായകനാണ് കോഹ്ലി. ദക്ഷിണാഫ്രിക്ക മാത്രമാണ് ഇതിന് മുന്‍പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ഫാഫ് ഡുപ്ലെസിയായിരുന്നു അന്ന് പ്രോട്ടീസിനെ നയിച്ചത്.

2018-19ലാണ് ഇന്ത്യ ആദ്യമായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയത്. സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാര്‍ണറിന്റേയും അഭാവത്തിലായിരുന്നു ആതിഥേയര്‍ ഇറങ്ങിയത്. നാല് മത്സരങ്ങളില്‍ രണ്ടെണ്ണം ഇന്ത്യ ജയിച്ചപ്പോള്‍ ഒന്ന് തോല്‍ക്കുകയയും മറ്റൊന്ന് സമനിലയില്‍ പരിഞ്ഞു. അന്ന് ചരിത്രം കുറിച്ചാണ് വിരാട് വെള്ളക്കുപ്പായം അഴിച്ചു വച്ചത്.

പിന്നാലെ നടന്ന ഏകദിന പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണ് ഉണ്ടായിരുന്നത്. സിഡ്‌നിയില്‍ നടന്ന ആദ്യ കളിയില്‍ 34 റണ്‍സിന് പരാജയപ്പെട്ടെങ്കിലും ബാക്കി രണ്ടും ഇന്ത്യ സ്വന്തമാക്കി. മൂന്നിലും അര്‍ദ്ധ സെഞ്ച്വറി നേടിയ മഹേന്ദ്ര സിംഗ് ധോണിയായിരുന്നു പരമ്പരയുടെ താരം. ആദ്യ ഏകദിനത്തില്‍ രോഹിത് ശര്‍മയും രണ്ടാം ഏകദിനത്തില്‍ വിരാട് കോഹ്ലിയും സെഞ്ച്വറി നേടി.

എന്നാല്‍ മൂന്ന് മത്സരങ്ങളുള്ള ട്വന്റി-20 പരമ്പര സമനിലയില്‍ കലാശിച്ചു. ഗബ്ബയില്‍ നടന്ന ആദ്യ കളി ഓസ്‌ട്രേലിയ സ്വന്തമാക്കി. രണ്ടാം മത്സരം മഴ മൂലം ഉപേക്ഷിച്ചു. എന്നാല്‍ അവസാന അങ്കം ജയിച്ച് ഇന്ത്യ ഒപ്പമെത്തി. അന്ന് നേടാനാകാതെ പോയ റെക്കോര്‍ഡാണ് വിരാട് ഇത്തവണ സ്വന്തമാക്കിയത്.

Next Story

Popular Stories