Top

‘ധോണിയെ മിസ് ചെയ്യുന്നു’, ബാനറുമായി ആരാധകര്‍; ‘ഞാനും’ എന്ന് കോഹ്ലി

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ട്വന്റി-20 മത്സരത്തിനിടയിലെ ഒരു നിമിഷമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ കീഴടക്കിയിരിക്കുന്നത്.

8 Dec 2020 3:35 AM GMT

‘ധോണിയെ മിസ് ചെയ്യുന്നു’, ബാനറുമായി ആരാധകര്‍; ‘ഞാനും’ എന്ന് കോഹ്ലി
X

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ട്വന്റി-20 മത്സരത്തിനിടയിലെ ഒരു നിമിഷമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ കീഴടക്കിയിരിക്കുന്നത്. ഗ്യാലറിയില്‍ അണിനിരന്ന ഒരു കൂട്ടം ആരാധകര്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ മിസ് ചെയ്യുന്നു എന്നെഴുതിയ ബാനര്‍ ഉയര്‍ത്തി. എന്നാല്‍ ഡീപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന വിരാട് കോഹ്ലി ഇതിനോട് പ്രതികരിച്ചു. തനിക്കും ധോണിയെ മിസ് ചെയ്യുന്നുണ്ട് എന്നായിരുന്നു വിരാട് കോഹ്ലി മറുപടി നല്‍കിയത്.

രണ്ടാം ട്വന്റി-20യില്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മികവിലായിരുന്നു ഇന്ത്യ വിജയം പിടിച്ചെടുത്തത്. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയും സന്ദര്‍ശകര്‍ നേടി. ഇന്ന് സിഡ്‌നിയില്‍ നടക്കുന്ന കളി വിജയിക്കാനായാല്‍ ധോണിയുടെ റെക്കോര്‍ഡിനൊപ്പം എത്താനും കോഹ്ലിക്കാകും. ഓസീസിനെതിരെ അവരുടെ നാട്ടില്‍ ട്വന്റിയില്‍ സമ്പൂര്‍ണ ജയം എന്ന റെക്കോര്‍ഡാണ് ഇന്ത്യന്‍ നായകനെ കാത്തിരിക്കുന്നത്. 2016ല്‍ ധോണി നേതൃത്തത്തില്‍ ഇന്ത്യ 3-0 പരമ്പര സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് മാസം 15-ാം തിയതിയാണ് ധോണി ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. താരത്തിന്റെ പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെ സുരേഷ് റെയ്‌നയും കളി മതിയാക്കിയിരുന്നു. ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷമാണ് കോഹ്ലി നായക സ്ഥാനത്തേക്ക് എത്തുന്നത്.

Next Story

Popular Stories