Top

ജോ റൂട്ടിന്റെ വിക്കറ്റ് അനുവദിക്കാതെ അംപയര്‍, കയര്‍ത്ത് കോഹ്‌ലി; വീഡിയോ കാണാം

രണ്ടാം ടെസ്റ്റില്‍ ജോ റൂട്ടിന്റെ വിക്കറ്റ് നിഷേധിച്ച അംപയറിനോട് കയര്‍ത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ചെന്നൈ ടെസ്റ്റിലെ മൂന്നാം ദിനമാണ് വിവാദമുണ്ടാവുന്നത്. അവസാന സെഷനില്‍ അക്‌സര്‍ പട്ടേലിന്റെ പന്ത് ജോ റൂട്ടിന്റെ പാഡില്‍ തട്ടുന്നു. അംപയര്‍ അപ്പീല്‍ അനുവദിക്കാതിരുന്നതോടെ കോഹ്‌ലി തീരുമാനം റിവ്യു ചെയ്തു. എന്നാല്‍ ടിവി അംപയര്‍ നോട്ടൗട്ട് തീരുമാനം ശരിവെക്കുകയായിരുന്നു. ബോള്‍ പാഡില്‍ തട്ടിയതിന്റെ ഇംപാക്ട് തീരുമാനം അപംയറിന്റേതാണെന്നാണ് (അംപയേഴ്‌സ് കോള്‍) എന്നായിരുന്നു വിധി വന്നത്. എന്നാല്‍ തീരുമാനത്തില്‍ കുപിതനായ കോഹ്‌ലി അംപയര്‍ […]

16 Feb 2021 4:42 AM GMT

ജോ റൂട്ടിന്റെ വിക്കറ്റ് അനുവദിക്കാതെ അംപയര്‍, കയര്‍ത്ത് കോഹ്‌ലി; വീഡിയോ കാണാം
X

രണ്ടാം ടെസ്റ്റില്‍ ജോ റൂട്ടിന്റെ വിക്കറ്റ് നിഷേധിച്ച അംപയറിനോട് കയര്‍ത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ചെന്നൈ ടെസ്റ്റിലെ മൂന്നാം ദിനമാണ് വിവാദമുണ്ടാവുന്നത്. അവസാന സെഷനില്‍ അക്‌സര്‍ പട്ടേലിന്റെ പന്ത് ജോ റൂട്ടിന്റെ പാഡില്‍ തട്ടുന്നു. അംപയര്‍ അപ്പീല്‍ അനുവദിക്കാതിരുന്നതോടെ കോഹ്‌ലി തീരുമാനം റിവ്യു ചെയ്തു. എന്നാല്‍ ടിവി അംപയര്‍ നോട്ടൗട്ട് തീരുമാനം ശരിവെക്കുകയായിരുന്നു. ബോള്‍ പാഡില്‍ തട്ടിയതിന്റെ ഇംപാക്ട് തീരുമാനം അപംയറിന്റേതാണെന്നാണ് (അംപയേഴ്‌സ് കോള്‍) എന്നായിരുന്നു വിധി വന്നത്.

എന്നാല്‍ തീരുമാനത്തില്‍ കുപിതനായ കോഹ്‌ലി അംപയര്‍ നിഥിന്‍ മേനോനുമായി കയര്‍ത്തു. റൂട്ട് കൃത്യമായി ഔട്ടാണെന്നായിരുന്നു നായകന്റെ വാദം. എന്നാല്‍ നിഥിന്‍ മേനോന്‍ ഇക്കാര്യം നിഷേധിച്ചു. ഡ്രസിംഗ് റൂമില്‍ നിന്ന് കോച്ച് രവി ശാസ്ത്രിയും അംപയറുടെ തീരുമാനത്തിലെ നിരാശ പ്രകടിപ്പിക്കുന്നത് കാണാമായിരുന്നു. ഇന്നിംഗ്‌സില്‍ 33 റണ്‍സ് നേടിയ ശേഷമാണ് ജോ റൂട്ട് പുറത്തായത്.

മൂന്നാം ദിനം റൂട്ട് വേഗത്തില്‍ വീണിരുന്നെങ്കില്‍ ഇന്ത്യന്‍ വിജയം എളുപ്പമാവുമായിരുന്നു. അതേസമയം കോഹ്‌ലി അംപയറോട് പെരുമാറിയ രീതി ശരിയല്ലെന്ന് വ്യക്തമാക്കി മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ രംഗത്ത് വന്നു. മൈതാന മധ്യത്തില്‍ വെച്ച് കോഹ്‌ലി അംപയറോട് അത്തരത്തില്‍ പെരുമാറിയത് ശരിയായില്ലെന്നാണ് വോണ്‍ അഭിപ്രായപ്പെട്ടത്. റിവ്യൂ ചെയ്യാന്‍ പതിവിലും കൂടുതല്‍ സമയമെടുത്തുവെന്നും ഇന്ത്യക്ക് പോലും അത് ഔട്ടാണെന്ന് നിശ്ചയമുണ്ടായിരുന്നില്ലെന്നും ഇംഗ്ലണ്ട് ഇതിഹാസ താരം നാസര്‍ ഹുസൈനും പ്രതികരിച്ചു.

Next Story

Popular Stories