Top

‘വിസിലടിക്ക്, പവര്‍ വരട്ടെ’; കാണികളോട് ആവേശം കൂട്ടാന്‍ കോഹ്‌ലിയുടെ നിര്‍ദേശം

ചെന്നൈ ടെസ്റ്റിനിടെ കാണികളോട് ആവേശം കൂട്ടാന്‍ നിര്‍ദേശം നല്‍കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഇഷാന്ത് ശര്‍മ്മ എറിഞ്ഞ മൂന്നാമത്തെ ഓവറിനിടെയായിരുന്നു കോഹ്‌ലിയുടെ ആംഗ്യ ഭാഷ. ആദ്യം കാണികളോട് വിസിലടിക്കാന്‍ വിരാട് ആവശ്യപ്പെട്ടു. ആവേശം കേറി ആരാധകര്‍ വിസിലടിക്കാന്‍ തുടങ്ങിയപ്പോള്‍ കൈ കൊട്ടാനും കോഹ്‌ലി ആംഗ്യം കാണിച്ചു. കോവിഡ്-19 വ്യാപനത്തിന് ശേഷം കാണികളെ പ്രവേശിപ്പിച്ച് ഇന്ത്യയില്‍ നടക്കുന്ന ആദ്യ മത്സരമാണ് ചെപ്പോക്കിലേത്. രണ്ടാം ടെസ്റ്റിന് വേണ്ടിയുള്ള ടിക്കറ്റിനായി വന്‍ ജനത്തിരക്കുണ്ടായത് നേരത്തെ വാര്‍ത്തയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് […]

15 Feb 2021 6:05 AM GMT

‘വിസിലടിക്ക്, പവര്‍ വരട്ടെ’; കാണികളോട് ആവേശം കൂട്ടാന്‍ കോഹ്‌ലിയുടെ നിര്‍ദേശം
X

ചെന്നൈ ടെസ്റ്റിനിടെ കാണികളോട് ആവേശം കൂട്ടാന്‍ നിര്‍ദേശം നല്‍കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഇഷാന്ത് ശര്‍മ്മ എറിഞ്ഞ മൂന്നാമത്തെ ഓവറിനിടെയായിരുന്നു കോഹ്‌ലിയുടെ ആംഗ്യ ഭാഷ. ആദ്യം കാണികളോട് വിസിലടിക്കാന്‍ വിരാട് ആവശ്യപ്പെട്ടു.

ആവേശം കേറി ആരാധകര്‍ വിസിലടിക്കാന്‍ തുടങ്ങിയപ്പോള്‍ കൈ കൊട്ടാനും കോഹ്‌ലി ആംഗ്യം കാണിച്ചു. കോവിഡ്-19 വ്യാപനത്തിന് ശേഷം കാണികളെ പ്രവേശിപ്പിച്ച് ഇന്ത്യയില്‍ നടക്കുന്ന ആദ്യ മത്സരമാണ് ചെപ്പോക്കിലേത്.

രണ്ടാം ടെസ്റ്റിന് വേണ്ടിയുള്ള ടിക്കറ്റിനായി വന്‍ ജനത്തിരക്കുണ്ടായത് നേരത്തെ വാര്‍ത്തയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ആരാധകര്‍ ടിക്കറ്റിനായി എത്തിയത് വിവാദങ്ങള്‍ക്കും കാരണമായി, പലരും മാസ്‌കുകള്‍ പോലും ധരിക്കാതെയാണ് ടിക്കറ്റിനായി എത്തിയത്.

50 ശതമാനം കാണികള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനം നല്‍കാനാണ് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചത്. ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം 15000 കാണികളാണ് ചെപ്പോക്കിലുള്ളത്.

Next Story

Popular Stories