Top

കോഹ്ലി പറന്നുപിടിച്ചു; അന്തം വിട്ട് ആരാധകര്‍ – വിഡിയോ

ഏകദിന, ട്വന്റി-20 പരമ്പരകളില്‍ വിരാട് കോഹ്ലി എന്ന ഫീല്‍ഡര്‍ ശരാശരിയേക്കാള്‍ താഴേക്ക് നീങ്ങുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ അതെല്ലാം മറക്കാന്‍ പറ്റുന്ന തരത്തിലായിരുന്നു ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ പറന്നെടുത്ത ക്യാച്ച്.

18 Dec 2020 3:58 AM GMT

കോഹ്ലി പറന്നുപിടിച്ചു; അന്തം വിട്ട് ആരാധകര്‍ – വിഡിയോ
X

ഏകദിന, ട്വന്റി-20 പരമ്പരകളില്‍ വിരാട് കോഹ്ലി എന്ന ഫീല്‍ഡര്‍ ശരാശരിയേക്കാള്‍ താഴേക്ക് നീങ്ങുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ അതെല്ലാം മറക്കാന്‍ പറ്റുന്ന തരത്തിലായിരുന്നു ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ പറന്നെടുത്ത ക്യാച്ച്. 41-ാം ഓവറിലായിരുന്നു ആരാധകരെ അമ്പരപ്പിച്ച നിമിഷം ഉണ്ടായത്. ബൗളിംഗ് തുടങ്ങിയപ്പോള്‍ മുതല്‍ മികച്ച രീതിയില്‍ എറിഞ്ഞ രവിചന്ദ്രന്‍ അശ്വിനാണ് വിക്കറ്റിന് പിന്നില്‍.

അശ്വിന്‍ എറിഞ്ഞ ഷോര്‍ട്ട് ബോള്‍ കാമറൂണ്‍ ഗ്രീന്‍ അവസരമായി കണ്ട് ബൗണ്ടറിക്ക് ശ്രമിച്ചു. ഷോര്‍ട്ട് മിഡ് വിക്കറ്റില്‍ നിലകൊണ്ട കോഹ്ലി ഒരു ഫുള്‍ ലെങ്ത് ഡൈവ് നടത്തി പന്ത് കൈപ്പിടിയില്‍ ഒതുക്കി. രണ്ട് കൈയ്യും ഉയര്‍ത്തി ഇന്ത്യന്‍ നായകന്‍ അഞ്ചാം വിക്കറ്റ് ആഘോഷിച്ചു. മാര്‍നസ് ലെബുഷാനയുടെ ക്യാച്ച് വിട്ടുകളയാന്‍ ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കുമ്പോളായിരുന്നു കോഹ്ലിയുടെ അതിശയിപ്പിക്കുന്ന പ്രകടനം.

Next Story

Popular Stories