Top

ഓപ്പണറായി കോഹ്‌ലി തന്നെ മതി; പിന്തുണയേറുന്നു, രാഹുലിന്റെ ട്വന്റി20 കരിയര്‍ അവസാനിച്ചേക്കും?

നാല് മത്സരങ്ങളില്‍ തുടര്‍ച്ചയായി പരാജയപ്പെടുക എന്നത് ഒരു ക്രിക്കറ്ററെ സംബന്ധിച്ചടത്തോളം അത്ര ശുഭ സൂചകമായ കാര്യമല്ല. സ്വന്തം സ്ഥാനത്തേക്ക് മറ്റൊരാള്‍ മിന്നും ഫോമിലേക്ക് എത്തുകയും ചെയ്താല്‍ കാര്യങ്ങള്‍ ഇരട്ടി കുഴപ്പത്തില്‍ ചെന്ന് കലാശിക്കും. ഇന്ത്യയുടെ ഓപ്പണര്‍ കെ.എല്‍ രാഹുല്‍ അത്തരമൊരു കുരുക്കിലാണ്. അഞ്ച് ട്വന്റി-20 മത്സരങ്ങളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു, ഇതില്‍ രണ്ട് തവണ പൂജ്യം റണ്‍സിനും പുറത്തായി. നിരന്തരം ടീം മാനേജ്‌മെന്റ് അവസരങ്ങള്‍ നല്‍കിയിട്ടും ഫോമിലേക്ക് ഉയരാന്‍ കഴിഞ്ഞില്ല. ഓപ്പണര്‍ സ്ഥാനത്തിറങ്ങി നായകന്‍ വിരാട് കോഹ്‌ലി തകര്‍ത്തടിച്ചത് […]

22 March 2021 4:35 AM GMT

ഓപ്പണറായി കോഹ്‌ലി തന്നെ മതി; പിന്തുണയേറുന്നു, രാഹുലിന്റെ ട്വന്റി20 കരിയര്‍ അവസാനിച്ചേക്കും?
X

നാല് മത്സരങ്ങളില്‍ തുടര്‍ച്ചയായി പരാജയപ്പെടുക എന്നത് ഒരു ക്രിക്കറ്ററെ സംബന്ധിച്ചടത്തോളം അത്ര ശുഭ സൂചകമായ കാര്യമല്ല. സ്വന്തം സ്ഥാനത്തേക്ക് മറ്റൊരാള്‍ മിന്നും ഫോമിലേക്ക് എത്തുകയും ചെയ്താല്‍ കാര്യങ്ങള്‍ ഇരട്ടി കുഴപ്പത്തില്‍ ചെന്ന് കലാശിക്കും. ഇന്ത്യയുടെ ഓപ്പണര്‍ കെ.എല്‍ രാഹുല്‍ അത്തരമൊരു കുരുക്കിലാണ്. അഞ്ച് ട്വന്റി-20 മത്സരങ്ങളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു, ഇതില്‍ രണ്ട് തവണ പൂജ്യം റണ്‍സിനും പുറത്തായി. നിരന്തരം ടീം മാനേജ്‌മെന്റ് അവസരങ്ങള്‍ നല്‍കിയിട്ടും ഫോമിലേക്ക് ഉയരാന്‍ കഴിഞ്ഞില്ല. ഓപ്പണര്‍ സ്ഥാനത്തിറങ്ങി നായകന്‍ വിരാട് കോഹ്‌ലി തകര്‍ത്തടിച്ചത് ഇരുട്ടടിയായി.

ഓപ്പണര്‍ സ്ഥാനത്തിറങ്ങി 80 റണ്‍സാണ് വിരാട് അടിച്ചെടുത്തത്. ഓപ്പണിംഗ് വിക്കറ്റില്‍ ഹിറ്റ്മാനൊപ്പം 91 റണ്‍സും അടിച്ചെടുക്കാന്‍ താരത്തിന് കഴിഞ്ഞു. ഫോമിലേക്ക് ഉയര്‍ന്നുവെന്ന് മാത്രമല്ല, ഇനിയുള്ള മത്സരങ്ങളില്‍ രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും താരം പറഞ്ഞു. ഇന്ത്യന്‍ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍, ക്രിക്കറ്റ് നിരീക്ഷകനും മുന്‍ ഇംഗ്ലണ്ട് താരവുമായ മൈക്കല്‍ വോണ്‍ എന്നിവരെല്ലാം വിരാട് ഓപ്പണ്‍ ചെയ്യുന്നത് ടീമിന് ഗുണം ചെയ്യുമെന്ന് വ്യക്തമാക്കി രംഗത്തു വന്നു.

നിലവില്‍ ഇന്ത്യന്‍ ടീമിലെ ഓപ്പണര്‍ സ്ഥാനത്തേക്ക് മാത്രമാണ് കെ.എല്‍ രാഹുലിന് സാധ്യതയുള്ളു. ശിഖര്‍ ധവാന്റെ ഫോമില്ലാഴ്മ മാത്രമായിരുന്നു രാഹുലിന്റെ സ്ഥാനക്കയറ്റത്തിന് കാരണം. ഓപ്പണര്‍ സ്ഥാനത്ത് വിരാട് വരുന്നതോടെ രണ്ടാം സ്ഥാനം ശ്രേയസ് അയ്യറിനോ സൂര്യകുമാര്‍ യാദവിനെയോ പരിഗണിക്കും. ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം മികച്ച പ്രകടനമാണ് സൂര്യകുമാര്‍ കാഴ്ച്ചവെച്ചിരിക്കുന്നത്. മധ്യനിരയില്‍ ഋഷഭും ഹര്‍ദിക് പാണ്ഡ്യയും ടീമിന്റെ വിശ്വസ്തരാണ്. ശ്രേയസിനും മധ്യനിരയില്‍ ഇറങ്ങി നന്നായി കളിക്കാനാവും.

വിക്കറ്റ് കീപ്പര്‍ സ്ഥാനം നിലവില്‍ ഋഷഭ് പന്തിന്റെ കൈകളില്‍ ഭദ്രമാണ്. മലയാളി താരം സഞ്ജു സാസംണ്‍ രണ്ടാം സ്ഥാനത്തുണ്ട്. കാര്യങ്ങളെല്ലാം പ്രതികൂലമാണെങ്കിലും ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ ഒരു സെഞ്ച്വറിയോ അതില്‍ കൂടുതലോ റണ്‍സ് നേടാനായാല്‍ രാഹുല്‍ ടീമില്‍ സ്ഥാനം പിടിക്കും. സൂര്യകുമാര്‍ യാദവിനും ഏകദിനത്തില്‍ വലിയ സാധ്യതയാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Next Story

Popular Stories