Top

‘ഇതാണ് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്’; വേദനകൊണ്ട് പുളഞ്ഞ റൂട്ടിനെ സഹായിക്കാന്‍ ഓടിയെത്തി കോഹ്‌ലി

ചെന്നൈ ടെസ്റ്റിനിടെ പരിക്കേറ്റ് വീണ ഇംഗ്ലീഷ് നായകന് സഹായവുമായി എത്തിയ വിരാട് കോഹ്‌ലിക്ക് സോഷ്യല്‍ മീഡിയയുടെ കൈയ്യടി. ടെസ്റ്റിന്റെ ആദ്യ ദിനമാണ് സംഭവം നടക്കുന്നത്. മൂന്നാം സെഷനിടെ കാലിന്റെ മസില്‍ വലിഞ്ഞ് വേദന അനുഭവപ്പെട്ട റൂട്ട് മൈതാനത്ത് കിടന്നു. ഇതുകണ്ട് ഇന്ത്യന്‍ നായകന്‍ കോഹ്‌ലി സഹായവുമായി ഓടിയെത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. #SpiritOfCricket at its very best 😊😊#INDvENG @Paytm | @imVkohli pic.twitter.com/vaEdH29VXo — BCCI (@BCCI) February 5, 2021 […]

6 Feb 2021 2:51 AM GMT

‘ഇതാണ് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്’; വേദനകൊണ്ട് പുളഞ്ഞ റൂട്ടിനെ സഹായിക്കാന്‍ ഓടിയെത്തി കോഹ്‌ലി
X

ചെന്നൈ ടെസ്റ്റിനിടെ പരിക്കേറ്റ് വീണ ഇംഗ്ലീഷ് നായകന് സഹായവുമായി എത്തിയ വിരാട് കോഹ്‌ലിക്ക് സോഷ്യല്‍ മീഡിയയുടെ കൈയ്യടി. ടെസ്റ്റിന്റെ ആദ്യ ദിനമാണ് സംഭവം നടക്കുന്നത്. മൂന്നാം സെഷനിടെ കാലിന്റെ മസില്‍ വലിഞ്ഞ് വേദന അനുഭവപ്പെട്ട റൂട്ട് മൈതാനത്ത് കിടന്നു. ഇതുകണ്ട് ഇന്ത്യന്‍ നായകന്‍ കോഹ്‌ലി സഹായവുമായി ഓടിയെത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

റൂട്ടിന്റെ നൂറാം ടെസ്റ്റാണ് ചെന്നൈയിലേത്. പുതിയ വിവരങ്ങളനുസരിച്ച് റൂട്ട് 184 റണ്‍സ് നേടിയിട്ടുണ്ട്. 11 റണ്‍സുമായി പോപാണ് റൂട്ടിനൊപ്പം ക്രീസില്‍.രണ്ടാം ദിനം കളി തുടങ്ങുമ്പോള്‍ മൂന്ന് വിക്കറ്റിന് 263 റണ്‍സ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. സെഞ്ച്വറി നേടി ക്രീസില്‍ നിലയുറപ്പിച്ച റൂട്ടിന് ബെന്‍ സ്‌ട്രോക്ക് മികച്ച പിന്തുണ നല്‍കിയതോടെ സ്‌കോര്‍ വേഗത്തില്‍ മുന്നോട്ട് നീങ്ങി. 82 റണ്‍സെടുത്ത സ്‌ട്രോക്കിനെ നദീം വീഴ്ത്തുമ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ 385 കടന്നിരുന്നു.

ബുമ്രയ്ക്ക് ആദ്യ ദിനം രണ്ട് വിക്കറ്റും രവിചന്ദ്ര അശ്വിന് ഒരു വിക്കറ്റും ലഭിച്ചിരുന്നു. ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോര്‍ നേടിയാല്‍ ചെപ്പോക്കില്‍ ഇന്ത്യ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന് തീര്‍ച്ചയാണ്. നിര്‍ണായകമായ ടോസ് ഇന്ത്യക്ക് നഷ്ടമായതാണ് മത്സരത്തില്‍ തിരിച്ചടിയായിരിക്കുന്നത്. ഓസീസില്‍ മികച്ച പ്രകടനം നടത്തിയ വാഷിംഗ്ടണ്‍ സുന്ദറിന് ഇത്തവണ വലിയ സംഭാവനകളൊന്നും നല്‍കാന്‍ കഴിഞ്ഞില്ലെന്നതും ഇന്ത്യക്ക് തിരിച്ചടിയായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഇക്കണോമി റേറ്റില്‍ പന്തെറിഞ്ഞതും സുന്ദറാണ്.

Next Story

Popular Stories