Top

‘കോടികളെറിഞ്ഞ് അവനെ ടീമിലെടുത്തത് വെറുതയെല്ല’; കൊഹ്‌ലിയുടെ വാശിക്ക് പിന്നില്‍ കാരണങ്ങളുണ്ട്

കോടികളാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്ന ഓസീസ് താരത്തിന് വേണ്ടി വിരാട് കൊഹ്‌ലിയുടെ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് വാരിയെറിഞ്ഞത്. കഴിഞ്ഞ ഐപിഎല്ലില്‍ വലിയ പ്രകടനമൊന്നും കാഴ്ച്ചവെക്കാന്‍ കഴിയാതിരുന്ന മാക്‌സ്വെല്ലിന് വേണ്ടി ഇത്രയധികം തുക ഫ്രാഞ്ചൈസി മുടക്കിയതിന് പിന്നിലെ കാരണം പലര്‍ക്കും വ്യക്തമായിരുന്നില്ല. ഇത്രയധികം തുക മുടക്കിയത് വെറുതെയാണെന്ന് നിരീക്ഷകര്‍ പോലും ആവര്‍ത്തിച്ചു. എന്നാല്‍ വിരാടിനും സംഘത്തിനും കൃത്യമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. ഇന്ന് വൈകീട്ട് മത്സരം തുടങ്ങുന്നതിന് മുന്‍പ് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിരാട് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ‘നോക്കൂ, മാക്‌സ്‌വെല്ലിനെ […]

9 April 2021 7:00 AM GMT

‘കോടികളെറിഞ്ഞ് അവനെ ടീമിലെടുത്തത് വെറുതയെല്ല’; കൊഹ്‌ലിയുടെ വാശിക്ക് പിന്നില്‍ കാരണങ്ങളുണ്ട്
X

കോടികളാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്ന ഓസീസ് താരത്തിന് വേണ്ടി വിരാട് കൊഹ്‌ലിയുടെ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് വാരിയെറിഞ്ഞത്. കഴിഞ്ഞ ഐപിഎല്ലില്‍ വലിയ പ്രകടനമൊന്നും കാഴ്ച്ചവെക്കാന്‍ കഴിയാതിരുന്ന മാക്‌സ്വെല്ലിന് വേണ്ടി ഇത്രയധികം തുക ഫ്രാഞ്ചൈസി മുടക്കിയതിന് പിന്നിലെ കാരണം പലര്‍ക്കും വ്യക്തമായിരുന്നില്ല. ഇത്രയധികം തുക മുടക്കിയത് വെറുതെയാണെന്ന് നിരീക്ഷകര്‍ പോലും ആവര്‍ത്തിച്ചു.

എന്നാല്‍ വിരാടിനും സംഘത്തിനും കൃത്യമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. ഇന്ന് വൈകീട്ട് മത്സരം തുടങ്ങുന്നതിന് മുന്‍പ് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിരാട് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.

‘നോക്കൂ, മാക്‌സ്‌വെല്ലിനെ ടീമിലെത്തിക്കണമെന്നത് ലേലത്തിന് മുന്‍പ് തന്നെ ടീം തീരുമാനിച്ച കാര്യമാണ്. അയാളില്‍ വ്യത്യസ്ഥമായ ഊര്‍ജമുണ്ട്. ടീമിലെത്താന്‍ അദ്ദേഹത്തിന് നേരത്തെ താല്‍പ്പര്യമുണ്ടായിരുന്നു. സന്തുലിതമായ സ്‌ക്വാഡാണ് ഞങ്ങള്‍ക്ക് വേണ്ടത്, അത് ഒരു താരത്തില്‍ കേന്ദ്രീകരിച്ചുള്ളതല്ല”

വിരാട് കൊഹ്‌ലി

കഴിഞ്ഞ സീസണില്‍ മങ്ങിയ പ്രകടനമാണ് താരം പുറത്തെടുത്ത്. ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 32, 13 മത്സരങ്ങളില്‍ നിന്ന് 108 റണ്‍സ് മാത്രം, ഒറ്റ സിക്‌സറുപോലും അടിക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല ബൗണ്ടറികളുടെ എണ്ണത്തിലും ക്ഷാമം, 13 ഫോറുകള്‍ മാത്രമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഇതൊക്കെ കണക്കുകളാണെങ്കിലും ട്വന്റി 20 സ്‌പെഷ്യലിസ്റ്റ് എന്ന നിലയില്‍ മാക്‌സ്‌വെല്‍ എപ്പോള്‍ വേണമെങ്കിലും അപകടകാരിയാവാം.

ബംഗളൂരു 14.25 കോടി മുടക്കിയിട്ടുണ്ടെങ്കില്‍ അത് ഗ്ലെന്നിന്റെ ഇന്ത്യന്‍ പിച്ചുകളിലെ മികവ് തന്നെയാണെന്ന് നിരീക്ഷകരും വിലയിരുത്തുന്നുണ്ട്. എന്തായാലും കാത്തിരുന്ന് കാണാം പൂരം. ഇന്ന് രാത്രി ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ആര്‍സിബിയുടെ ആദ്യ മത്സരം. ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍.

Next Story

Popular Stories