Top

‘ആദ്യ പന്ത് മുതല്‍ ആധിപത്യം’; തന്റെ മൂന്നാം സ്ഥാനം അടിച്ചെടുത്ത സൂര്യകുമാറിനെക്കുറിച്ച് കോഹ്‌ലി

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവെച്ച താരമാണ് സൂര്യകുമാര്‍ യാദവ്. ആദ്യ മത്സരത്തില്‍ അവസരം ലഭിച്ചില്ലെങ്കിലും താരം രണ്ടാം മത്സരത്തില്‍ മൂന്നാമതായി ഇറങ്ങി അദ്ഭുതം കാണിച്ചു. കളിച്ച ആദ്യ മത്സരത്തില്‍ ടീം വിജയിച്ചെങ്കിലും മൂന്നാം മത്സരത്തില്‍ താരത്തെ പരിഗണിച്ചില്ല. മൂന്നാം മത്സരത്തില്‍ ടീം തോറ്റു. പിന്നീട് നിര്‍ണായക മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. സൂര്യകുമാറിനെ വിരാട് കോഹ്‌ലിയുടെ മൂന്നാം നമ്പറിലേക്ക് കൊണ്ടുവന്നു. തീരുമാനം പിഴച്ചില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സറടിച്ചാണ് താരം […]

22 March 2021 7:57 AM GMT

‘ആദ്യ പന്ത് മുതല്‍ ആധിപത്യം’; തന്റെ മൂന്നാം സ്ഥാനം അടിച്ചെടുത്ത സൂര്യകുമാറിനെക്കുറിച്ച് കോഹ്‌ലി
X

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവെച്ച താരമാണ് സൂര്യകുമാര്‍ യാദവ്. ആദ്യ മത്സരത്തില്‍ അവസരം ലഭിച്ചില്ലെങ്കിലും താരം രണ്ടാം മത്സരത്തില്‍ മൂന്നാമതായി ഇറങ്ങി അദ്ഭുതം കാണിച്ചു. കളിച്ച ആദ്യ മത്സരത്തില്‍ ടീം വിജയിച്ചെങ്കിലും മൂന്നാം മത്സരത്തില്‍ താരത്തെ പരിഗണിച്ചില്ല. മൂന്നാം മത്സരത്തില്‍ ടീം തോറ്റു. പിന്നീട് നിര്‍ണായക മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. സൂര്യകുമാറിനെ വിരാട് കോഹ്‌ലിയുടെ മൂന്നാം നമ്പറിലേക്ക് കൊണ്ടുവന്നു. തീരുമാനം പിഴച്ചില്ല.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സറടിച്ചാണ് താരം തുടങ്ങിയത്. മത്സരത്തില്‍ അര്‍ധസെഞ്ച്വറിയോടെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കി. നിര്‍ണായക മത്സരത്തില്‍ ഇന്ത്യയുടെ വിജയശില്‍പ്പിയായി മാറുകയായിരുന്നു മുംബൈക്കാരന്‍. അവസാന മത്സരത്തില്‍ വിരാട് ഓപ്പണ്‍ ചെയ്തപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് സൂര്യകുമാറിനെ തന്നെ പരിഗണിച്ചു. പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്ന താരം വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്ത്. 30 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്ത് പുറത്താവുമ്പോള്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിന് മുകളില്‍ സര്‍വ്വാധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നു.

മൂന്നാം സ്ഥാനത്ത് സൂര്യകുമാര്‍ വിശ്വസ്തനാവുമെന്ന സൂചനയാണ് ഈ രണ്ട് മത്സരങ്ങളും നല്‍കുന്നത്. കോഹ്‌ലി ഓപ്പണ്‍ ചെയ്യുന്ന കാര്യം സ്ഥിരമായാല്‍ സൂര്യകുമാര്‍ തന്നെയാവും ടോപ് ഓര്‍ഡറിലെ ഇന്ത്യയുടെ സാന്നിധ്യം. ട്വന്റി-20 ലോകകപ്പിലേക്കുള്ള ടീമില്‍ സ്ഥാനമുറപ്പിക്കാനും താരത്തിന് കഴിയും.

‘നേരിട്ട ആദ്യ പന്ത് മുതല്‍ ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള കഴിവ് സൂര്യകുമാറിനുണ്ട്. അവന്റെ സെപ്ഷ്യല്‍ ഇന്നിംഗ്‌സിനെ പേരെടുത്ത് പറയാതെ വയ്യ. അന്താരാഷ്ട്ര തലത്തില്‍ വലിയ മികവ് കാണിക്കുന്ന ബൗളര്‍മാരെ ഇത്ര മനോഹരമായി നേരിടുക ചെറിയ കാര്യമല്ല. പുറത്തായാലും പിന്നീട് വരുന്ന ബാറ്റ്‌സ്മാന്‍മാര്‍ക്ക് സമ്മര്‍ദ്ദമില്ലാതെ ബാറ്റ് വീശാനുള്ള സാഹചര്യമൊരുക്കാന്‍ അവന് സാധിക്കും.’

വിരാട് കോഹ്‌ലി
Next Story

Popular Stories