Top

‘ലോകോത്തര ബൗളര്‍മാരെ അടിച്ചു പറത്തുന്ന, ഭയമെന്തെന്ന് അറിയാത്ത യുവരക്തം’; ഇഷാന്‍ കിഷനെ വാനോളം പുകഴ്ത്തി കോഹ്‌ലി

ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തിലെ മിന്നും പ്രകടനത്തിന് പിന്നാലെ യുവതാരം ഇഷാന്‍ കിഷനെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. അന്താരാഷ്ട്ര തലത്തില്‍ മികവ് പുലര്‍ത്തുന്ന ബൗളര്‍മാരെ വമ്പന്‍ സിക്‌സറുകള്‍ അടിക്കുന്ന ഇഷാന്‍ കിഷനെ നമ്മള്‍ കണ്ടിട്ടുണ്ട്. ക്വാളിറ്റി ഫാസ്റ്റ് ബൗളര്‍മാരെ പോലും ഭയമില്ലാതെ കൂറ്റന്‍ സിക്‌സറുകളടിക്കാന്‍ അവനാകും. വിരാട് കോഹ്‌ലി പറഞ്ഞു. ”മത്സരത്തിന്റെ ഗതിയെ കൃത്യമായി മനസിലാക്കാന്‍ ഇഷാന് കഴിയുന്നുണ്ടായിരുന്നു. ഉതിര്‍ക്കുന്ന ഷോട്ടുകളില്‍ കൃത്യത കൈവന്നതോടെ അവന്‍ ആക്രമിച്ചു കളിച്ചു. അതൊരു അലസന്‍ കളിയല്ല, കൃത്യമായ […]

15 March 2021 3:17 AM GMT
ഫിൽമി റിപ്പോർട്ടർ

‘ലോകോത്തര ബൗളര്‍മാരെ അടിച്ചു പറത്തുന്ന, ഭയമെന്തെന്ന് അറിയാത്ത യുവരക്തം’; ഇഷാന്‍ കിഷനെ വാനോളം പുകഴ്ത്തി കോഹ്‌ലി
X

ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തിലെ മിന്നും പ്രകടനത്തിന് പിന്നാലെ യുവതാരം ഇഷാന്‍ കിഷനെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. അന്താരാഷ്ട്ര തലത്തില്‍ മികവ് പുലര്‍ത്തുന്ന ബൗളര്‍മാരെ വമ്പന്‍ സിക്‌സറുകള്‍ അടിക്കുന്ന ഇഷാന്‍ കിഷനെ നമ്മള്‍ കണ്ടിട്ടുണ്ട്. ക്വാളിറ്റി ഫാസ്റ്റ് ബൗളര്‍മാരെ പോലും ഭയമില്ലാതെ കൂറ്റന്‍ സിക്‌സറുകളടിക്കാന്‍ അവനാകും. വിരാട് കോഹ്‌ലി പറഞ്ഞു.

”മത്സരത്തിന്റെ ഗതിയെ കൃത്യമായി മനസിലാക്കാന്‍ ഇഷാന് കഴിയുന്നുണ്ടായിരുന്നു. ഉതിര്‍ക്കുന്ന ഷോട്ടുകളില്‍ കൃത്യത കൈവന്നതോടെ അവന്‍ ആക്രമിച്ചു കളിച്ചു. അതൊരു അലസന്‍ കളിയല്ല, കൃത്യമായ വീക്ഷണത്തോടെയുള്ള സമീപനമാണ്. അത് തന്നെയാണ് യുവതാരങ്ങളില്‍ നിന്നും നാം പ്രതീക്ഷിക്കുന്നത്. കാര്യങ്ങള്‍ തിരിച്ചറിഞ്ഞ്, അവസരത്തിനൊത്ത് മികവ് കാണിക്കുക.”

വിരാട് കോഹ്‌ലി

പരിചയ സമ്പന്നനായ ഓപ്പണര്‍ കെ.എല്‍ രാഹുല്‍ ആദ്യ ഓവറില്‍ തന്നെ പുറത്തായപ്പോള്‍ ഇന്ത്യ പ്രതിസന്ധിയിലാവുമെന്ന് തോന്നിച്ചിരുന്നു. ആ നിമിഷത്തിലാണ് ഇഷാന്റെ വെടിക്കെട്ട് തുടങ്ങുന്നത്. ഒരുവശത്ത് സാക്ഷാല്‍ വിരാട് കോഹ്‌ലി കാഴ്ച്ചക്കാരനാക്കി വെടിക്കെട്ട് പൂരമാണ് അരങ്ങേറ്റ താരം നടത്തിയത്. 175 സ്‌ട്രൈക് റേറ്റ്, അഞ്ച് ബൗണ്ടറികള്‍, ആറ് സിക്‌സര്‍. വെറും 32 പന്തിലാണ് 56 റണ്‍സടിച്ചെടുത്ത്.’

താരതമ്യേനെ വലുതല്ലാത്ത ടോട്ടല്‍ ലക്ഷ്യമാക്കി ഇറങ്ങിയ ഇന്ത്യക്ക് പവര്‍ പ്ലേയില്‍ തിരിച്ചടി നേരിട്ടിരുന്നു. റണ്‍റേറ്റ് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തത് ആശങ്ക സൃഷ്ടിച്ചു. ആദ്യ ഓവര്‍ മെയ്ഡനുമായിരുന്നു. എന്നാല്‍ ഇഷാന്റെ ഇന്നിംഗ്‌സ് മത്സരത്തിന്റെ സ്വഭാവം മാറ്റിമറിച്ചു. നായകന്‍ കോഹ്‌ലിയും ഫോമിലേക്ക് വന്നതോടെ അനായസം വിജയത്തിലേക്ക് എത്തുകയും ചെയ്തു. ഗെയിം ചെയ്ഞ്ചറെന്ന നിലയില്‍ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും ഇഷാന് തന്നെയായിരുന്നു.

Next Story

Popular Stories