Top

കര്‍ഷക സമരത്തെക്കുറിച്ച് ടീം യോഗത്തില്‍ സംസാരിച്ചുവെന്ന് വെളിപ്പെടുത്തി വിരാട് കോഹ്ലി

കര്‍ഷക സമരത്തിന് പിന്തുണച്ചും എതിര്‍ത്തും സെലിബ്രറ്റികള്‍ രംഗത്ത് വന്നതിന് പിന്നാലെ വിഷയം ടീം യോഗത്തില്‍ ചര്‍ച്ച ചെയ്തുവെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി. ചെപ്പോക്ക് ടെസ്റ്റിന് തലേന്ന് മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോഴാണ് കോഹ്ലിയുടെ പ്രസ്താവന. എന്നാല്‍ കര്‍ഷക സമരവുമായി ബന്ധപ്പെട്ട് എന്താണ് ചര്‍ച്ച ചെയ്‌തെന്ന് വെളിപ്പെടുത്താന്‍ കോഹ്ലി വിസമ്മതിച്ചു. വിഷയത്തില്‍ ഹ്ര്വസ്യമായ ചര്‍ച്ച നടന്നുവെന്ന് മാത്രം പറഞ്ഞ് കോഹ്ലി വിഷയത്തില്‍ നിന്ന് തെന്നിമാറി. സമരത്തിന് ലഭിച്ച വിദേശ പിന്തുണയ്ക്ക് പിന്നാലെ ക്രിക്കറ്റ് സെലിബ്രറ്റികള്‍ പ്രതികരണവുമായി […]

5 Feb 2021 12:29 AM GMT

കര്‍ഷക സമരത്തെക്കുറിച്ച് ടീം യോഗത്തില്‍ സംസാരിച്ചുവെന്ന് വെളിപ്പെടുത്തി വിരാട് കോഹ്ലി
X

കര്‍ഷക സമരത്തിന് പിന്തുണച്ചും എതിര്‍ത്തും സെലിബ്രറ്റികള്‍ രംഗത്ത് വന്നതിന് പിന്നാലെ വിഷയം ടീം യോഗത്തില്‍ ചര്‍ച്ച ചെയ്തുവെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി. ചെപ്പോക്ക് ടെസ്റ്റിന് തലേന്ന് മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോഴാണ് കോഹ്ലിയുടെ പ്രസ്താവന. എന്നാല്‍ കര്‍ഷക സമരവുമായി ബന്ധപ്പെട്ട് എന്താണ് ചര്‍ച്ച ചെയ്‌തെന്ന് വെളിപ്പെടുത്താന്‍ കോഹ്ലി വിസമ്മതിച്ചു. വിഷയത്തില്‍ ഹ്ര്വസ്യമായ ചര്‍ച്ച നടന്നുവെന്ന് മാത്രം പറഞ്ഞ് കോഹ്ലി വിഷയത്തില്‍ നിന്ന് തെന്നിമാറി.

സമരത്തിന് ലഭിച്ച വിദേശ പിന്തുണയ്ക്ക് പിന്നാലെ ക്രിക്കറ്റ് സെലിബ്രറ്റികള്‍ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. വിദേശ പിന്തുണയ്‌ക്കെതിരെയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ള ട്വീറ്റ് ചെയ്തത്. ഇതോടെ കര്‍ഷകര്‍ക്കെതിരെയാണ് സച്ചിനുള്‍പ്പെടെയുള്ളവരുടെ പ്രതികരണമെന്ന് വിമര്‍ശനമുയര്‍ന്നു. വിരാട് കോഹ്ലിയും വിഷയത്തില്‍ അഭിപ്രായം അറിയിച്ചിരുന്നു. സച്ചിനില്‍ നിന്ന് വിഭിന്നമായി വിദേശ പിന്തുണയെ വിമര്‍ശിക്കാന്‍ കോഹ്ലി തയ്യാറായില്ല. മാത്രമല്ല, പൂര്‍ണമായും കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുന്നതായിരുന്നു കോഹ്ലിയുടെ പ്രതികരണം.

നേരത്തെ പോപ് താരം രിഹാന, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യൂന്‍ബര്‍ഗ് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ സദോഹരി പുത്രി മീന ഹാരിസ് തുടങ്ങിയവര്‍ കര്‍ഷക സമരത്തിന് പിന്തുണയര്‍പ്പിച്ച് രംഗത്ത് വന്നിരുന്നു. റിഹാനെയ്ക്കെതിരായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിമര്‍ശനത്തെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ഇര്‍ഫാന്‍ പത്താനും രംഗത്ത് വന്നിരുന്നു. അമേരിക്കയില്‍ ജോര്‍ജ് ഫ്ളോയിഡ് എന്ന കറുത്ത വര്‍ഗക്കാരന്‍ പോലീസുകാരനാല്‍ കൊല്ലപ്പെട്ടപ്പോള്‍ ശരിയായ രീതിയില്‍ നമ്മുടെ രാജ്യം ദുഖം പ്രകടിപ്പിച്ചിരുന്നുവെന്ന് പത്താന്‍ ട്വീറ്റ് ചെയ്തു. സച്ചിന് പരോക്ഷ മറുപടിയാണ് പത്താന്റെ ട്വീറ്റെന്ന് ചില കമന്റുകള്‍ പറയുന്നു.

കര്‍ഷക സമരത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സൗകര്യം വിലക്കിയ വാര്‍ത്തയോടൊപ്പമാണ് പോപ്പ് ഗായിക റിഹാന ട്വീറ്റ് പങ്കുവെച്ചത്. ‘എന്താണ് നമ്മള്‍ ഇതേ പറ്റി സംസാരിക്കാത്ത്’ എന്ന ചോദ്യമാണ് താരം ഉയര്‍ത്തിയത്. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള നാലാമത്തെ വ്യക്തികൂടിയാണ് റിഹാന. പങ്കുവെച്ച് നിമഷങ്ങള്‍ക്കകം തന്നെ ട്വീറ്റ് ട്രെന്റിങ് ആയിരുന്നു. ഇതിന് പിന്നാലെ കൂടുതല്‍ വിദേശ സെലിബ്രറ്റികള്‍ റിഹാനയ്ക്ക് സമാന അഭിപ്രായം രേഖപ്പെടുത്തി.

അന്താരാഷ്ട്ര പിന്തുണയെ സ്വാഗതം ചെയ്ത് കര്‍ഷകര്‍ രംഗത്ത് വന്നിട്ടുണ്ട്. സമരത്തിന് അന്താരാഷ്ട്ര ശ്രദ്ധ നേടിത്തന്ന വിദേശ സെലിബ്രറ്റികളെ തനിക്ക് അറിയില്ല. പക്ഷേ ഇവരുടെ പിന്തുണയെ ഇരു കൈകളും നീട്ടി സ്വീകരിക്കുന്നതായി കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടികായത്ത് വ്യക്തമാക്കി.

Next Story

Popular Stories