‘നല്ല നേതാക്കന്‍മാരുള്ളത് സിപിഐയിലാണ്’ വോട്ട് പടത്തില്‍ രാഷ്ട്രീയം പറഞ്ഞ് വിനോദ് കോവൂര്‍

തെരഞ്ഞെടുപ്പിനെ പറ്റിയും തന്റെ രാഷ്ട്രീയത്തെ പറ്റയും സംസാരിച്ച് നടന്‍ വിനോദ് കോവൂര്‍. എറണാകുളത്ത് താമസിക്കുന്ന വിനോദ് തെരഞ്ഞെടുപ്പായതിനാല്‍ കോഴിക്കോട് എത്തിയിരിക്കുകയാണ്. വോട്ട് ചെയ്യാന്‍ റെഡിയായി വന്നിരിക്കുകയാണെന്ന് അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവിയുടെ വോട്ട് പടത്തില്‍ സംസാരിക്കവെ പറഞ്ഞു.

വ്യക്തമായൊരു രാഷ്ട്രീയമുണ്ടെങ്കലും താന്‍ വ്യക്തികള്‍ക്കണ് വോട്ട് ചെയ്യാറ്. എന്നാല്‍ നിയമസഭ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ അങ്ങിനെയല്ല വോട്ട് ചെയ്യുന്നത്. തന്റെ രാഷ്ട്രീയം ഉള്ളിലുണ്ട്. പക്ഷെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കൊന്നും പോകാറില്ല. അച്ഛന്‍ സിപിഐ അനുഭാവിയാണ്. സഹോദരന്‍മാരും, അച്ഛനും രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. എന്റെ അഭിപ്രായത്തില്‍ സിപിഐയിലാണ് നല്ല നേതാക്കളുള്ളതെന്നും വിനോദ് കോവൂര്‍ പറഞ്ഞു.

പാര്‍ട്ടിയിലുള്ളവരുമായി പരിചയമുണ്ട്. എന്നാല്‍ കലയില്‍ സജീവമായതിനാല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനൊന്നും പോകാറില്ല. വളരെ കുഞ്ഞായിരിക്കുമ്പോള്‍ മാത്രമാണ് അതിനെല്ലാം പോയിട്ടുള്ളത്. അച്ഛന്റെ സുഹൃത്തുക്കള്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പിന് നില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷെ അത് നിരസിക്കുകയായിരുന്നു. അഭിനയത്തില്‍ പൂര്‍ണ്ണമായും ശ്രദ്ധിക്കാന്‍ വേണ്ടിയാണ് എറണാകുളത്തേക്കക് താമസം മാറിയത്. അതുകൊണ്ട് ഇത്തരം കാര്യങ്ങളെല്ലാം തന്നെ കലയില്‍ നിന്നും അകറ്റുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവില്‍ കേരളത്തിലെ സര്‍ക്കാരിനെ പറ്റിയുള്ള അഭിപ്രായമെന്താണ് എന്ന ചോദ്യത്തിന് ഭരണത്തില്‍ ഒട്ടും തൃപ്ത്തനല്ലെന്നാണ് വിനോദ് മറുപടി പറഞ്ഞത്. കേരളത്തില്‍ ഒരുതവണ ഇടത് പക്ഷം വന്നാല്‍ പിന്നെ യുഡിഎഫ് വരും. ഈ രണ്ട് പക്ഷങ്ങളും മാറി മാറി ഭരിക്കുക എന്നല്ലാതെ വലിയ മാറ്റമൊന്നും വരാന്‍ പോകുന്നില്ല. പിന്നെ ഇപ്പോള്‍ ബിജെപി വലിയ രീതിയിലുള്ള ശ്രമങ്ങളൊക്കെ നടത്തുന്നുണ്ട്. ഇനി അവര് ഭരിക്കുമൊ എന്നും അറിയില്ല. ഇപ്പോഴത്തെ രാഷ്ട്രീയമെന്നത് പണ്ടത്തെ പോലെയല്ല. അക്രമ രാഷ്ട്രീയമായി മാറിയിരിക്കുന്നു. അഴിമതിയും, മറ്റ് പ്രശ്‌നങ്ങളും വേറെയുമുണ്ട്. പിണറായി വിജയന്‍ നല്ലൊരു നേതാവാണെങ്കിലും ഇപ്പോള്‍ ഉയര്‍ന്ന് വരുന്ന ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ ഭരണത്തെ ഭാതിക്കുന്നുണ്ട്. പക്ഷെ അദ്ദേഹം നല്ല കാഴ്പ്പാടുള്ള വ്യക്തിയാണെന്നും വിനോദ് കോവൂര്‍ കൂട്ടിച്ചേര്‍ത്തു.

Latest News