Top

രക്ഷിത് ഷെട്ടി ചിത്രത്തിനായി വിനീത് ശ്രീനിവാസന്റെ ഗാനം; സ്വാഗതം ചെയ്ത് അണിയറപ്രവർത്തകർ

അഞ്ച് ഭാഷകളില്‍ പുറത്തെത്താനിരിക്കുന്ന 777 ചാര്‍ലിയുടെ മലയാളം ടീസറിലെ ഗാനം പാടുന്നത് വിനീതാണ്.

2 Jun 2021 8:38 AM GMT
ഫിൽമി റിപ്പോർട്ടർ

രക്ഷിത് ഷെട്ടി ചിത്രത്തിനായി വിനീത് ശ്രീനിവാസന്റെ ഗാനം; സ്വാഗതം ചെയ്ത് അണിയറപ്രവർത്തകർ
X

കന്നഡ താരം രക്ഷിത് ഷെട്ടി നായകനാകുന്ന പുതിയ ചിത്രം ‘777 ചാര്‍ലി’യ്ക്കായി ഗാനം ആലപിച്ച് വിനീത് ശ്രീനിവാസൻ. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താൻ രക്ഷിത് ഷെട്ടി ചിത്രത്തിന്റെഭാഗമാകുന്നതായി അറിയിച്ചത്.

‘ഒരു കൂട്ടം അസാമാന്യ കലാകാരന്മാർക്കൊപ്പം സഹകരിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം. ‘777 ചാര്‍ലി’യുടെ ടീസർ ഞാൻ കണ്ടു. അതിമനോഹരം’, വിനീത് ശ്രീനിവാസൻ ഫേസ്ബുക്കിൽ കുറിച്ചു. അഞ്ച് ഭാഷകളില്‍ പുറത്തെത്താനിരിക്കുന്ന 777 ചാര്‍ലിയുടെ മലയാളം ടീസറിലെ ഗാനം പാടുന്നത് വിനീതാണ്. ഒപ്പം ചിത്രത്തിലെ മറ്റൊരു ഗാനവും അദ്ദേഹം ആലപിക്കുന്നുണ്ട്.

കിരൺ രാജാണ് 777 ചാര്‍ലി സംവിധാനം ചെയ്യുന്നത്. തിരക്കഥ ഒരുക്കുന്നതും സംവിധായകൻ തന്നെ. ഒരു മനുഷ്യനും നായയും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. ധര്‍മ്മ എന്ന കഥാപാത്രത്തെയാണ് രക്ഷിത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

സംഗീത ശൃംഗേരിയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നോബിന്‍ പോള്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം അരവിന്ദ് എസ് കശ്യപ്. എഡിറ്റിംഗ് പ്രതീക് ഷെട്ടി, അഭിജിത്ത് മഹേഷ്.

Next Story