ഒരു ലക്ഷത്തിലധികം കാഴ്ചക്കാരുമായി ‘ഒരു തൂമഴയിൽ’ എന്ന ഗാനം ; 2021 ലെ ആദ്യ ഹിറ്റ് സോങ്ങുമായി വിനീത് ശ്രീനിവാസൻ

നവാഗതനായ അർജുൻ അജിത്ത് സംവിധാനം ചെയ്യുന്ന സിനിമയിലെ ആദ്യഗാനം “ഒരു തൂമഴയിൽ” ഒരു ലക്ഷത്തിലധികം കാഴ്ചക്കാരുമായി ഹിറ്റ് ചാർട്ടിൽ ഇടം നേടി. 2 ദിവസങ്ങൾക്ക് മുൻപ് മലയാളത്തിലെ പ്രമുഖ താരങ്ങളുടെയും സംവിധായകരുടെയും ഔദ്യോഗിക സമൂഹ മാധ്യമ പേജു വഴിയാണ് ‘ഒരു തൂമഴയിൽ’ റിലീസ് ചെയ്തത്.

100% പുതുമുഖങ്ങളുമായി എത്തുന്ന ചിത്രത്തിൻ്റെ “ആരും പേടിക്കണ്ട, ഓടിക്കോ” എന്ന ടാഗ് ലൈനും ഒപ്പം തന്നെ ചിത്രത്തിന്റെ പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷോർട്ട് ഫിലിം മേഖലയിൽ നിരവധി പുരസ്കാരങ്ങൾ നേടിയ സംവിധായകൻ കൂടി ആണ് അർജുൻ അജിത്ത്.

മനോഹരമായ വരികൾക്കൊപ്പം ഗാനത്തിൻ്റെ ഗ്രാമീണ ഭംഗിയിൽ ഉള്ള മേക്കിങ്ങും ഈ പ്രണയ ഗാനത്തിൻ്റെ മാറ്റ് കൂട്ടുന്നു. പുതുമുഖങ്ങളെന്ന് തോന്നിക്കാത്ത വിധം, ശിവ ഹരിഹരനും നന്ദന ആനന്ദും പ്രണയരംഗങ്ങൾ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

സംഗീത സംവിധായകൻ ബിജിപാലിൻ്റെ കൂടെ ദീർഘകാലം വർക്ക് ചെയ്തിട്ടുള്ള ബിബിൻ അശോക് ആണ് സംഗീത സംവിധാനം. അജിത്ത് ബാലകൃഷ്ണൻ ആണ് “ഒരു തൂമഴയിൽ” എന്ന ഗാനത്തിൻ്റെ വരികൾ എഴുതിയിരിക്കുന്നത്. ഷാഡോ ഫോക്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മനോജാണ് മാരത്തോൺ‌ നിർമ്മിക്കുന്നത്‌. ആർ.ആർ വിഷ്ണു ഛായാഗ്രഹണവും, അഖിൽ എ.ആർ ചിത്രസംയോജനവും നിർവ്വഹിക്കുന്നു.