‘താരങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ല’; നിലപാട് വ്യക്തമാക്കി വോട്ട് പടത്തില്‍ വിനയ് ഫോര്‍ട്ട്
സിനിമ താരങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ല. വളരെ തിരക്കുള്ള നടന്മാര് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എംപിയോ, എംഎല്‍എയോ ആകുമ്പോള്‍ ആ പദവിയോട് നീതി പുലര്‍ത്താന്‍ കഴിയുമോ എന്നതില്‍ എനിക്ക് സംശയമുണ്ട്. കാരണം ദൈനംദിനം സിനിമയില്‍ എടപെടുന്ന ഒരാള്‍ക്ക് രാഷ്ട്രീയക്കാരനാവാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ലെന്ന് നടന് വിനയ് ഫോര്‍ട്ട്. റിപ്പോര്‍ട്ടര്‍ ടി വിയുടെ വോട്ട് പടം എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സാരിക്കുകയായിരുന്നു താരം.
കലാകാരന്മാര് എപ്പോഴും സ്വതന്ത്രരായിരിക്കണം, ഒരു പാര്‍ട്ടിയുടെയും പക്ഷം പിടിക്കരുത്. അങ്ങനെ ചെയ്യുമ്പോള്‍ നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അത് ഭാതിച്ചേക്കാം. നമ്മുടെ നാട്ടില്‍ അഴിമതി രഹിത പ്രവര്‍ത്തങ്ങള്‍ ചെയ്യുമെന്ന് ഉറപ്പുള്ള വ്യക്തികള്‍ക്ക് വോട്ട് ചെയ്യുമ്പോള്‍ പാര്‍ട്ടി നോക്കേണ്ട ആവശ്യമില്ലെന്ന് വിനയ് പറഞ്ഞു. കോളേജ് കാലഘട്ടത്തില്‍ രാഷ്ട്രീയത്തില്‍ സജ്ജീവമായിരുന്നു. എന്നാല്‍ ഭാരിച്ച റോളുകളൊന്നും വഹിച്ചിരുന്നില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആഘോഷങ്ങളും ഒരുക്കങ്ങളുമാണ് ഞാന്‍ എന്നും ഇഷ്ടപ്പെട്ടിരുന്നത്. കലാലയ രാഷ്ട്രീയം നല്ലതാണ്. എന്നാല്‍ അതൊരിക്കലും അക്രമ രാഷ്ട്രീയമായി മാറരുത്. നമ്മള് കാരണം മറ്റൊരാള്‍ക്ക് ആപത്ത് വരുന്ന രീതിയിലുള്ള രാഷ്ട്രീയം നല്ലതല്ലെന്നും വിനയ് പറഞ്ഞു.