Top

ഫഹദ് ചെയ്യുന്ന ചിത്രങ്ങളെല്ലാം മികച്ചതെന്ന് രാജ്കുമാര്‍ റാവു; താന്‍ ഫഹദ് ഫാനെന്ന് വിക്കി കൗശല്‍

കൊവിഡ് വ്യാപനത്താല്‍ മലയാള സിനിമ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണെങ്കിലും ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പാന്‍ ഇന്ത്യന്‍ സിനിമകളായി നിരവധി മലയാള ചിത്രങ്ങള്‍ ഇതിനോടകം മാറിക്കഴിഞ്ഞു. അതിനാല്‍ ഹിന്ദി ചിത്രങ്ങള്‍ക്ക് പുറമെ മലയാളം, തമിഴ്, തെലുങ്കു എന്നീ ഭാക്ഷകളിലേയും ചിത്രങ്ങള്‍ രാജ്യം മുഴുവന്‍ ചര്‍ച്ചയായായി കൊണ്ടിരിക്കുകയാണ്. മലയാള സിനിമയില്‍ നിന്ന് വലിയ രീതിയിലുള്ള ചര്‍ച്ച വിഷയമായികൊണ്ടിരിക്കുന്നത് ഫഹദ് ഫാസിലിന്റെ സിനിമകളും അഭിനയവുമാണ്. നിരവധി നിരൂപകര്‍ മുതല്‍ ബോളിവുഡ് താരങ്ങള്‍ വരെ ഫഹദിനെ പ്രശംസിച്ച് സംസാരിച്ചിരുന്നു. രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ സഹായത്തിനായി ഫിലിം […]

15 May 2021 1:17 AM GMT
ഫിൽമി റിപ്പോർട്ടർ

ഫഹദ് ചെയ്യുന്ന ചിത്രങ്ങളെല്ലാം മികച്ചതെന്ന് രാജ്കുമാര്‍ റാവു; താന്‍ ഫഹദ് ഫാനെന്ന് വിക്കി കൗശല്‍
X

കൊവിഡ് വ്യാപനത്താല്‍ മലയാള സിനിമ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണെങ്കിലും ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പാന്‍ ഇന്ത്യന്‍ സിനിമകളായി നിരവധി മലയാള ചിത്രങ്ങള്‍ ഇതിനോടകം മാറിക്കഴിഞ്ഞു. അതിനാല്‍ ഹിന്ദി ചിത്രങ്ങള്‍ക്ക് പുറമെ മലയാളം, തമിഴ്, തെലുങ്കു എന്നീ ഭാക്ഷകളിലേയും ചിത്രങ്ങള്‍ രാജ്യം മുഴുവന്‍ ചര്‍ച്ചയായായി കൊണ്ടിരിക്കുകയാണ്.

മലയാള സിനിമയില്‍ നിന്ന് വലിയ രീതിയിലുള്ള ചര്‍ച്ച വിഷയമായികൊണ്ടിരിക്കുന്നത് ഫഹദ് ഫാസിലിന്റെ സിനിമകളും അഭിനയവുമാണ്. നിരവധി നിരൂപകര്‍ മുതല്‍ ബോളിവുഡ് താരങ്ങള്‍ വരെ ഫഹദിനെ പ്രശംസിച്ച് സംസാരിച്ചിരുന്നു.

രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ സഹായത്തിനായി ഫിലിം കമ്പാനിയനും കെറ്റോയും ചേര്‍ന്ന് നടത്തിയ ഫണ്ട് റൈസര്‍ പരിപാടിയില്‍ ബോളിവുഡ് താരങ്ങളായ വിക്കി കൗശലും രാജ്കുമാര്‍ റാവുവും ഫഹദിനെ കുറിച്ച് സംസാരിച്ചു.

ഫഹദ് ചെയ്യുന്ന ചിത്രങ്ങളെല്ലാം വളരെ വ്യത്യസ്തവും മികച്ചതുമാണെന്നാണ് രാജ് കുമാര്‍ റാവും പറഞ്ഞത്. അതേസമയം ഇന്ത്യയിലെ തന്നെ തന്റെ പ്രിയപ്പെട്ട നടനാണ് ഫഹദെന്ന് വിക്കി കൗശലും പറഞ്ഞു. ഇരുവരും മലയാളം സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ സിനിമ ചെയ്യുമെന്നും വ്യക്തമാക്കി.

രാജ്കുമാര്‍ റാവു:

‘ഫഹദ് വളരെ മികച്ച സിനിമകളാണ് ചെയ്യുന്നത്. ഒരു വര്‍ഷം മൂന്ന് ചിത്രങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ എല്ലാം വളരെ വ്യത്യസ്തമായ സിനിമകളാണ്. കുമ്പളങ്ങി നൈറ്റ്‌സ് പോലുള്ള ചിത്രങ്ങള്‍. എനിക്ക് മലയാളം സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ട്. ഞാന്‍ എന്റെ മലയാളിയായ ഒരു ടെക്‌നീഷ്യന്‍ സുഹൃത്തിനോട് പറഞ്ഞിരുന്നു. എനിക്ക് മലയാളം പഠിപ്പിച്ച് തരാന്‍. കാരണം എന്റെ വലിയൊരു ആഗ്രഹമാണ് മലയാളത്തില്‍ സിനിമ ചെയ്യണമെന്നത്.’ രാജ്കുമാര്‍ റാവു

വിക്കി കൗശല്‍:

‘എനിക്ക് മലയാളം സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ട്. ഇന്ത്യയില്‍ തന്നെ എന്റെ ഇഷ്ട നടന്‍മാരില്‍ ഒരാളാണ് ഫഹദ് ഫാസില്‍. ഫഹദ് ചെയ്യുന്ന സിനിമകളെല്ലാം എനിക്ക് ഇഷ്ടമാണ്. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും വരുന്ന ചിത്രങ്ങള്‍ എനിക്ക് ഇഷ്ടമാണ്. ധനുഷിന്റെ അസുരന്‍ എന്ന ചിത്രം എന്നെ വല്ലാതെ നിശബ്ദനാക്കിയിരുന്നു. വെട്രിമാരാന്‍ എന്ന സംവിധായകനൊപ്പം ഒരു സിനിമ ചെയ്യണമെന്നത് എന്റെ ആഗ്രഹമാണ്. ഇത്തരം സിനിമകളുടെ ഭാഗമാവാനുള്ള അവസരത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്.’

രാജ്കുമാർ റാവു & വിക്കി കൗശൽRajkumar Rao & Vicky Kaushal about Fahad Faasil, Malayalam & Tamil Cinema ©Film Companion

Posted by Suresh Kavileveetil on Wednesday, May 12, 2021
Next Story

Popular Stories