വിജയിയുടെയും രജനിയുടെയും ചിത്രത്തിൽ ക്രിസ്റ്റഫർ നോളന് എന്ത് കാര്യം; രസകരമായ കുറിപ്പ്

വിജയ് ചിത്രമായ ‘മാസ്റ്റർ’ റിക്കാർഡ് കളക്ഷൻ നേടി മുന്നേറുമ്പോഴും സിനിമയിലെ രംഗങ്ങളിൽ ഉള്ള ലോജിക് ഇല്ലായ്മയെ കുറിച്ചുള്ള ചർച്ചകളും സജീവമാണ്. വിജയി ചിത്രങ്ങളിലെ മാനറിസങ്ങൾക്കെതിരെ നേരത്തെയും വിമർശനങ്ങൾ ഉണ്ടായിരുന്നു. വിജയിയുടെയും രജിനിയുടെയുമൊക്കെ പടം കാണാൻ പോകുമ്പോൾ ക്രിസ്റ്റഫർ നോളൻറെ ബുദ്ധിയും എടുത്തു പോകരുതെന്നാണ് ശാക്കിർ ബാചി സിനിമ കൂട്ടായ്മയായ മൂവീ സ്റ്റ്രീറ്റിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഓരോ സിനിമയും സിനിമയുടെ ഴോനർ മനസ്സിലാക്കി ആസ്വദിക്കാൻ സാധിക്കുക എന്നത് ഒരു പ്രേക്ഷകന്റെ പക്വതയുടെ ഭാഗമാണെന്നും കുറിപ്പിൽ പറയുന്നു.

കുറിപ്പ് വായിക്കാം:

Vijay is a great entertainer..
a great performer.
rather than a great actor.
ആ പെർഫോമൻസ് കാണാൻ പ്രേക്ഷകർക്കിഷ്ടമാണ്. സിംപിളായി വില്ലന്റെ തട്ടകത്തിൽ പോയി കൂളായി മാസ്സ് ഡയലോഗടിച്ചു എതിരാളികളെ നിലംപരിശരാക്കുന്ന ‘ ദി വിജയ് ഷോ’ ഈ പറയുന്ന ബുദ്ധി ജീവികളടക്കം ആസ്വദിക്കുന്നുണ്ടാവും.വിജയിയുടെയും രജിനിയുടെയുമൊക്കെ സിനിമയിൽ ലോജിക്കില്ലെന്നാ പറയാറ്. ശരിയാണ് സൂപ്പർ ഹീറോ പരിവേഷം കൊടുക്കുന്ന സിനിമകളിൽ ലോജിക്ക് കാണണമെന്നില്ല.

രജനീകാന്തിനെ വെടി വെച്ചാൽ ആ ഉണ്ട നേരെ തിരിഞ്ഞു, വെച്ചവന്റെ തലയിൽ തുളച്ചുകയറുമെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ആൾക്കാർ രജിനിയുടെ പടം കാണാൻ പോകുന്നത്. അല്ലാതെ അതിലെ ലോജിക് നോക്കിയല്ല.ബാഹുബലി എന്ന സിനിമ 1500 കോടി നേടിയത് ബുദ്ധിജീവികളുടെ ലോജിക് ടെസ്റ്റ് പാസ്സായിട്ടല്ല. ഓരോ സിനിമയും സിനിമയുടെ genre മനസ്സിലാക്കി ആസ്വദിക്കാൻ സാധിക്കുക എന്നത് ഒരു പ്രേക്ഷകന്റെ പക്വതയുടെ ഭാഗമാണ്. പറഞ്ഞു വരുന്നത് വിജയിയുടെയും രജിനിയുടെയുമൊക്കെ പടം കാണാൻ പോകുമ്പോൾ ക്രിസ്റ്റഫർ നോളൻറെ ബുദ്ധിയും എടുത്തു പോകരുത്.

വാല്: മാസ്റ്റർ കണ്ടു. കിടിലം തീയേറ്റർ എക്സ്‌പീരിയൻസ്. നായകനും പ്രതിനായകനും ഗംഭീര പ്രകടനം കാഴ്ച്ച വെച്ച നല്ല എന്റർടൈനർ. അടുത്തിറങ്ങിയ പടങ്ങളിൽ വെച്ച് കുറച്ചുകൂടിഫ്ലെക്സിബിൾ ആയ വിജയിയെയാണ് മാസ്റ്ററിൽ കാണാൻ സാധിച്ചത്. ഡാൻസും ആക്ഷൻസും അഭിനയവും എല്ലാം മികച്ചതായി തോന്നി.ഭവാനിയെ (വിജയ് സേതുപതി) കുറിച്ചൊന്നും പറയാനില്ല. ആസിംഗിൾ പഞ്ച് ട്രീറ്റ്‌മെന്റ് ഒരു രക്ഷയുമില്ല. പിന്നെ, ഏറ്റവും നാച്യുറലായി തോന്നിയിട്ടുള്ള സീൻ, മാസ്റ്ററെ ഫോണ് ചെയ്തറിയിക്കാൻ ശ്രമിക്കുന്നതിനിടയിൽ പിടിക്കപ്പെട്ട കുട്ടികൾ കാഴ്ച്ച വെച്ച പ്രകടനമാണ്, പ്രത്യേകിച്ചും ഇളയ കുട്ടി. ഭവാനിയുടെ വില്ലനിസം എത്രത്തോളമുണ്ടെന്ന കാട്ടിത്തരാൻ ആ ഒരറ്റ സീൻ മതി.