Top

റോബിന്‍ ഉത്തപ്പയ്ക്ക് സെഞ്ച്വറി, ശ്രീശാന്തും സക്സേനയും തിളങ്ങി; കേരളത്തിന് വിജയത്തുടക്കം

വിജയ് ഹസാര ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം. സെഞ്ച്വറി നേടിയ റോബിന്‍ ഉത്തപ്പയുടെ (85 പന്തില്‍ 107റണ്‍സ്) പ്രകടനമാണ് കേരളത്തിന് ആദ്യ വിജയം സമ്മാനിച്ചത്. സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയപ്പോള്‍ നായകന്‍ സച്ചിന്‍ ബേബി (40) ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചു. ഉപനായകന്‍ വിഷ്ണു വിനോദ് 28 റണ്‍സെടുത്തു. മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ വിജെഡി നിയമപ്രകാരമാണ് കേരളത്തിന്റെ വിജയം. 258 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത ഒഡിഷ നേടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കി. ഒമ്പതാം […]

20 Feb 2021 6:43 AM GMT

റോബിന്‍ ഉത്തപ്പയ്ക്ക് സെഞ്ച്വറി, ശ്രീശാന്തും സക്സേനയും തിളങ്ങി; കേരളത്തിന് വിജയത്തുടക്കം
X

വിജയ് ഹസാര ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം. സെഞ്ച്വറി നേടിയ റോബിന്‍ ഉത്തപ്പയുടെ (85 പന്തില്‍ 107റണ്‍സ്) പ്രകടനമാണ് കേരളത്തിന് ആദ്യ വിജയം സമ്മാനിച്ചത്. സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയപ്പോള്‍ നായകന്‍ സച്ചിന്‍ ബേബി (40) ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചു. ഉപനായകന്‍ വിഷ്ണു വിനോദ് 28 റണ്‍സെടുത്തു. മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ വിജെഡി നിയമപ്രകാരമാണ് കേരളത്തിന്റെ വിജയം. 258 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത ഒഡിഷ നേടിയത്.

മറുപടി ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കി. ഒമ്പതാം ഓവറില്‍ വിഷ്ണ വിനോദിനെ സൗരഭ് കനോജിയ ബൗള്‍ഡ് ചെയ്തു. പിന്നാലെ സഞ്ജു സാംസണും(7) കൂടാംര കയറി. മൂന്നാം വിക്കറ്റില്‍ നായകന്‍ സച്ചിന്‍ ബേബിയുമായി ഒത്തുചേര്‍ന്ന റോബിന്‍ ഉത്തപ്പ ഇന്ത്യന്‍ സ്‌കോര്‍ മുന്നോട്ട് നയിക്കുകയായിരുന്നു. മധ്യനിരയില്‍ മുഹമ്മദ് അസ്ഹറുദ്ദീനും(21 പന്തില്‍ റണ്‍സ് 23) വത്സല്‍ ഗോവിന്ദും(40 പന്തില്‍ 29) ജാഗ്രതയോടെ കളിച്ചതോടെ കേരളം എളുപ്പത്തില്‍ വിജയത്തിലെത്തിക്കുകയായിരുന്നു.

ടോസ് നേടിയ കേരളം ഒഡിഷയെ ബാറ്റിംഗിനയക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ നൂറ് റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തിയ ഒഡിഷ കൂറ്റന്‍ സ്‌കോറിലേക്ക് എത്തുമെന്ന് തോന്നിച്ചു. 23-ാം ഓവറില്‍ നായകന്‍ സച്ചിന്‍ ബേബിയാണ് കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കുന്നത്. പിന്നീട് ബൗളിംഗ് ആക്രമണം ഏറ്റെടുത്ത ശ്രീശാന്ത് ഒഡിഷയ്ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചു. സച്ചിന്‍ ബേബിയുടെ ഓവറിന് ശേഷം പന്തെറിയാനെത്തിയ ശ്രീ അര്‍ധസെഞ്ച്വറി നേടിയ സന്ദീപിനെ(66) പുറത്താക്കി കേരളത്തിന് മുന്‍തൂക്കം നല്‍കി. 26-ാം ഓവറില്‍ വീണ്ടും ശ്രീശാന്തിന്റെ മാജിക്, ഇത്തവണ നാല് റണ്‍സെടുത്ത സുബ്രരസു സേനാപെടിയാണ് മടങ്ങിയത്. 8 ഓവര്‍ പൂര്‍ത്തിയാക്കിയ ശ്രീശാന്ത് 5.13 ശരാശരിയില്‍ 41 റണ്‍സാണ് വിട്ടുനല്‍കിയത്.

കേരളത്തിന് വേണ്ടി ജലജ് സക്‌സേന, നിധീഷ്, ശ്രീശാന്ത് എന്നിവര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഔട്ട് ഫീല്‍ഡ് വെള്ളമുണ്ടായിരുന്നതിനാല്‍ മത്സരം വൈകിയാണ് ആരംഭിച്ചത്. സമയക്കുറവ് മൂലം കളി 45 ഓവറാക്കി ചുരുക്കിയിരുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ എലീറ്റ് ഗ്രൂപ്പ് സിയിലാണ് കേരളം. ഒഡീഷയ്ക്ക് പുറമെ റെയ്ല്‍വേസ്, ഉത്തര്‍ പ്രദേശ്, ബീഹാര്‍, കര്‍ണാടക എന്നിവരും കേരളത്തിനൊപ്പമുണ്ട്.

Next Story

Popular Stories