Top

വിജയ് ഹസാരെയില്‍ കേരളത്തിന്റെ ക്വാര്‍ട്ടര്‍ പോര് കടുക്കും; എതിരാളി കര്‍ണാടക, ‘പടിക്കല്‍ വെല്ലുവിളി’

വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍ കര്‍ണാടക. ഗ്രൂപ്പ് സ്റ്റേജില്‍ കേരളം തോറ്റ ഒരേയൊരു മത്സരം കര്‍ണാടകയ്‌ക്കെതിരെയായിരുന്നു. 9 വിക്കറ്റിന്റെ വമ്പന്‍ പരാജയമാണ് കേരളം വഴങ്ങിയത്. മലയാളിയായ ദേവ്ദത്ത് പടിക്കലിന്റെ പ്രകടനായിരുന്നു കേരളത്തിന്റെ തോല്‍വിയറിയാത്ത യാത്രയ്ക്ക് വിരാമമിട്ടത്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമനാണ് ദേവ്ദത്ത് പടിക്കല്‍. മാര്‍ച്ച് എട്ടിന് ഡല്‍ഹിയിലാണ് മത്സരം. ഗ്രൂപ്പ് മത്സരത്തില്‍ കേരളം ഉയര്‍ത്തിയ 279 റണ്‍സിന്റെ വിജയലക്ഷ്യം കര്‍ണാടക 45.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറകടന്നു. ബാറ്റ് […]

4 March 2021 5:38 AM GMT

വിജയ് ഹസാരെയില്‍ കേരളത്തിന്റെ ക്വാര്‍ട്ടര്‍ പോര് കടുക്കും; എതിരാളി കര്‍ണാടക, ‘പടിക്കല്‍ വെല്ലുവിളി’
X

വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍ കര്‍ണാടക. ഗ്രൂപ്പ് സ്റ്റേജില്‍ കേരളം തോറ്റ ഒരേയൊരു മത്സരം കര്‍ണാടകയ്‌ക്കെതിരെയായിരുന്നു. 9 വിക്കറ്റിന്റെ വമ്പന്‍ പരാജയമാണ് കേരളം വഴങ്ങിയത്. മലയാളിയായ ദേവ്ദത്ത് പടിക്കലിന്റെ പ്രകടനായിരുന്നു കേരളത്തിന്റെ തോല്‍വിയറിയാത്ത യാത്രയ്ക്ക് വിരാമമിട്ടത്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമനാണ് ദേവ്ദത്ത് പടിക്കല്‍. മാര്‍ച്ച് എട്ടിന് ഡല്‍ഹിയിലാണ് മത്സരം.

ഗ്രൂപ്പ് മത്സരത്തില്‍ കേരളം ഉയര്‍ത്തിയ 279 റണ്‍സിന്റെ വിജയലക്ഷ്യം കര്‍ണാടക 45.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറകടന്നു. ബാറ്റ് ചെയ്ത കര്‍ണാടകയുടെ മൂന്നില്‍ രണ്ട് ബാറ്റ്‌സ്മാന്‍മാര്‍ അര്‍ധസെഞ്ച്വറിയും ദേവ്ദത്ത് പടിക്കല്‍(126) സെഞ്ച്വറിയും നേടി. മിന്നും ഫോമില്‍ കളിക്കുന്ന റോബിന്‍ ഉത്തപ്പയെ പൂജ്യം റണ്‍സിന് പുറത്താക്കാനും കര്‍ണാടയ്ക്ക് കഴിഞ്ഞിരുന്നു. അഞ്ച് വിക്കറ്റ് നേടിയ മിഥുനാണ് കേരളത്തിന്റെ നട്ടെല്ലൊടിച്ചത്.

കേരളത്തിന് സമാനമായി 16 പോയിന്റാണ് ലഭിച്ചതെങ്കിലും റണ്‍റേറ്റിന്റെ ആനുകൂല്യത്തില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായിട്ടാണ് കര്‍ണാടക പ്ലേ ഓഫിലെത്തിയത്. കര്‍ണാടകയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ചാല്‍ ടൂര്‍ണമെന്റില്‍ കപ്പുയര്‍ത്താനുള്ള സാധ്യത പട്ടികയില്‍ കേരളം ഒന്നാമതെത്തും.

Next Story

Popular Stories